Latest News
ശിവന്‍കുട്ടിക്ക് വിദ്യാഭ്യാസ മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ല; രാജി ആവശ്യവുമായി പ്രതിപക്ഷം
കര്‍ണാടക: ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
നിയമസഭാ കയ്യാങ്കളി: സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; അപ്പീല്‍ സുപ്രീം കോടതി തള്ളി
രാജ്യത്ത് 43,654 പേര്‍ക്ക് കോവിഡ്; പ്രതിദിന കേസുകളില്‍ 47 ശതമാനം വര്‍ധനവ്; 640 മരണം
Tokyo Olympics Day 5: ബാഡ്മിന്റണ്‍: പ്രതീക്ഷയായി സിന്ധു; രണ്ടാം ജയം
വാക്സിന്‍ ക്ഷാമത്തിന് പരിഹാരം; ഇന്ന് അഞ്ച് ലക്ഷം ഡോസെത്തും

ജെറ്റ് എയർവേസ് ജീവിതം ആരംഭിച്ചതും ഒരു ജൂലൈ ഒന്നിനായിരുന്നു; ഓർമകൾ പങ്കിട്ട് പ്രേക്ഷകരുടെ റാണിയമ്മ

രണ്ടു പതിറ്റാണ്ടോളം നീണ്ട പ്രവാസ ജീവിതത്തിനു ശേഷമാണ് സീരിയൽ ലോകത്തേക്ക് നിഷയുടെ വരവ്

Nisha Mathew, Koodevide Rani amma, Koodevide Rani amma photos, Anshitha anji, Anshitha anji photos, Anshitha anji videos, Soorya, Rishi, rishiya photos, Koodevide, Koodevide serial, Koodevide serial actress, Bipin Jose

‘കൂടെവിടെ’ എന്ന പരമ്പരയിലെ വില്ലത്തി റാണിയമ്മ ഇന്ന് മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ്. നിഷ മാത്യുവാണ് റാണിയമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രണ്ടു പതിറ്റാണ്ടോളം നീണ്ട പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലെത്തിയ നിഷ ഇപ്പോൾ സീരിയലുകളിൽ സജീവമാകുകയാണ്.

ജെറ്റ് എയർവേസിലാണ് നിഷ തന്റെ കരിയർ ആരംഭിച്ചത്. അബുദാബി, ദുബായ് എയർപോർട്ടുകളിൽ ഏറെ വർഷങ്ങൾ നിഷ ജോലി ചെയ്തു. ഇപ്പോഴിതാ, തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ടൊരു ഓർമ പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് നിഷ.

“ജൂലൈ 1, 1994. ജെറ്റ് എയർവേസിലെ എന്റെ ആദ്യദിനം. ആവേശകരമായൊരു കരിയറിന്റെ മഹത്തായ തുടക്കം. ഓർമകൾക്കൊക്കെ ഇപ്പോഴും ചെറുപ്പമാണ്. എവിടെയായിരുന്നാലും എന്റെ പ്രൊഫഷനിൽ അതേ ആവേശത്തോടെ ജോലി ചെയ്യാൻ കഴിയുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്.”

“ജൂലൈ 01. ഈ തീയതി നന്ദിയോടെ മാത്രമേ എനിക്ക് ഓർമിക്കാൻ കഴിയൂ, എല്ലാ പ്രശ്നങ്ങൾക്കിടയിലും എന്നെ ശക്തയാക്കിയ, എന്നോടൊപ്പം നിന്ന എല്ലാവരോടും ഞാൻ നന്ദി പറയുന്നു, ഒപ്പം എന്നെ വിട്ടുപോയ ആളുകൾക്ക് പ്രത്യേക നന്ദിയും, അവരാണ് എന്നിൽ വിശ്വസിക്കാൻ എനിക്ക് പ്രചോദനമായത്,” നിഷ കുറിക്കുന്നു.

ഒരു ബിസിനസ് വുമൺ എന്ന രീതിയിലും ശ്രദ്ധ നേടിയ വ്യക്തിത്വമാണ് നിഷയുടേത്. ഒരു പ്രൊഡക്ഷൻ കമ്പനി ഉൾപ്പെടെ നിരവധി ബിസിനസ് സംരംഭങ്ങൾക്ക് ദുബായിൽ നിഷ ആരംഭിച്ചിരുന്നു. സിനിമയോടുള്ള പ്രണയം മനസ്സിൽ സൂക്ഷിക്കുന്ന നിഷ, ജോയ് മാത്യു ചിത്രം ‘ഷട്ടറി’ലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിൽ ലാലിന്റെ ഭാര്യയുടെ വേഷമായിരുന്നു നിഷയ്ക്ക്. ‘കുബേര രാശി’ എന്ന തമിഴ് ചിത്രത്തിലും നിഷ അഭിനയിച്ചിട്ടുണ്ട്.

ഇപ്പോൾ, മിനിസ്ക്രീൻ പ്രേക്ഷകരുടെ സ്വന്തം റാണിയമ്മയായി മികച്ച പ്രകടനം കാഴ്ച വയ്ക്കുകയാണ് നിഷ.

Read more: നിങ്ങൾ തമ്മിൽ ലവ്വാണോ? ആരാധകർക്ക് മറുപടിയുമായി ‘കൂടെവിടെ’ താരങ്ങൾ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Koodevide serial rani amma nisha mathew remembering her jet airways days

Next Story
കുട്ടിപ്പട്ടാളം നിർത്തിയോ? ഇനി തിരിച്ചു വരുമോ?; സുബി സുരേഷിന്റെ മറുപടിsubi suresh, tv show, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express