Latest News

പ്രണയപൂർവ്വം ഋഷിയും സൂര്യയും; ചിത്രങ്ങളുമായി അൻഷിത

ആരാധകർ സ്നേഹത്തോടെ റിഷിയ എന്നാണ് ഇവരെ വിളിക്കുന്നത്

Bipin Jose, Anshitha anji, Soorya, Rishi, rishiya photos, Koodevide, Koodevide serial, Koodevide serial actress, കൂടെവിടെ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ‘കൂടെവിടെ’യിലെ ബിപിൻ ജോസും അൻഷിത അഞ്ജിയും. ഋഷിയെന്ന കഥാപാത്രത്തെ ബിപിൻ അവതരിപ്പിക്കുമ്പോൾ സൂര്യയായി എത്തുന്നത് അൻഷിതയാണ്. സമൂഹമാധ്യമങ്ങളിലും സൂര്യ, ഋഷി ജോഡികൾക്ക് ഏറെ ആരാധകരാണുള്ളത്. ആരാധകർ സ്നേഹത്തോടെ റിഷിയ എന്നാണ് ഇവരെ വിളിക്കുന്നത്.

ഇപ്പോഴിതാ, ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. അൻഷിതയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

സീത എന്ന പരമ്പരയിലൂടെ മലയാളിക്ക് സുപരിചിതനാണ് ബിപിന്‍ ജോസ്. അതേസമയം, കബനി എന്ന സീരിയലാണ് അൻഷിതയെ മലയാളി മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാക്കിയത്.

കഴിഞ്ഞ ദിവസം ലൈവിലെത്തിയ ബിപിൻ ജോസിനോടും അൻഷിതയോടും ആരാധകർ ചോദിച്ച ചോദ്യവും അതിന് ഇരുവരും നൽകിയ ഉത്തരവും ശ്രദ്ധ നേടിയിരുന്നു. നിങ്ങൾ തമ്മിൽ ലവ്വാണോ? എന്നായിരുന്നു ആരാധകരുടെ ചോദ്യം. “ഏയ് ഇല്ലില്ല…. അതെല്ലാം സീരിയലിൽ,” എന്നാണ് ഇരുവരും ചിരിയോടെ മറുപടി നൽകിയത്.

സൂര്യയെന്ന പെൺകുട്ടിയുടെ സാഹസികമായ ജീവിതകഥയാണ് ഈ പരമ്പരയുടെ പ്രമേയം. നടൻ കൃഷ്ണകുമാർ ഒരിടവേളയ്ക്ക് ശേഷം അഭിനയിക്കുന്ന പരമ്പര എന്ന പ്രത്യേകതയും സീരിയലിനുണ്ട്. ‘കൂടെവിടെ’യിൽ അദിതി ടീച്ചർ എന്ന പ്രധാന കഥാപാത്രമായി എത്തുന്നത് നടി ശ്രീധന്യയാണ്.

Read more: ‘കൂടെവിടെ’ സീരിയലിൽ നിന്നും പിന്മാറിയോ? പ്രതികരിച്ച് അൻഷിത

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Koodevide serial bipin jose anshitha anji latest photoshoot soorya rishi rishiya

Next Story
ഇനി കാത്തിരിപ്പിന്റെ നാളുകൾ; മെറ്റേർണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി നിരഞ്ജൻniranjan nayar, , serial actor, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com