/indian-express-malayalam/media/media_files/uploads/2021/01/Koodevide.jpg)
Koodevide Asianet Serial Latest Episode: Koodevide - Disney+ Hotstar: നിരവധി ജനപ്രിയ സീരിയലുകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന നടനാണ് കൃഷ്ണകുമാർ. ഒരു ഇടവേളയ്ക്ക് ശേഷം കൃഷ്ണകുമാർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'കൂടെവിടെ' എന്ന പരമ്പര ഇന്നു മുതൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തു തുടങ്ങും. 'ആദിത്യന്‍' എന്ന കഥാപാത്രത്തെയാണ് 'കൂടെവിടെ'യിൽ കൃഷ്ണകുമാർ അവതരിപ്പിക്കുന്നത്.
'കൂടെവിടെ'യുടെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ ഇപ്പോൾ.
സൂര്യ എന്ന പെൺകുട്ടിയുടെ സാഹസികമായ ജീവിതകഥയാണ് 'കൂടെവിടെ' പറയുന്നത്. സൂര്യയുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളും അവളുടെ പോരാട്ടവീര്യവും കുടുംബബന്ധങ്ങളുടെ തീഷ്ണതയും പ്രേക്ഷകർക്കുമുന്നിൽ എത്തിക്കുകയാണ് സീരിയലിലൂടെ എന്ന് അണിയറപ്രവർത്തകർ പറയുന്നു. സൂര്യയായി പ്രേക്ഷകരുടെ മനം കവരാൻ എത്തുന്നത് അൻഷിത അഞ്ജി ആണ്. കൃഷ്ണകുമാറിനെയും അൻഷിതയേയും കൂടാതെ ശ്രീധന്യ , ഡോ. ഷാജു , സന്തോഷ് സഞ്ജയ്, ദേവേന്ദ്രനാഥ്, ചിലങ്ക എന്നിവരും സീരിയലിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ജനുവരി 4 മുതൽ തിങ്കൾ മുതൽ വെള്ളിവരെ രാത്രി 8.30 ന് ആണ് സീരിയൽ സംപ്രേക്ഷണം ചെയ്യുന്നത്.
സ്ത്രീ, ശ്രീരാമന്‍ ശ്രീദേവി, സ്വന്തം, വസുന്ധര മെഡിക്കല്‍സ് തുടങ്ങിയ സീരിയലുകൾക്ക് ശേഷം കൃഷ്‍ണകുമാര്‍ അഭിനയിക്കുന്ന പരമ്പര കൂടിയാണ് 'കൂടെവിടെ'.
Read more:Paadatha Painkili: ഓൾഡ് ഈസ് ഗോൾഡ്; പഴയകാല ചിത്രങ്ങൾ പങ്കു വച്ച് ‘പാടാത്ത പൈങ്കിളി’ നായകൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.