വളരെ ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ പ്രേക്ഷകപ്രീതി നേടിയ പരമ്പരകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ‘കൂടെവിടെ’. സീരിയലിലെ നായികാനായകന്മാരായ സൂര്യയും ഋഷിയുമായി എത്തുന്നത് ബിപിൻ ജോസും അൻഷിത അഞ്ജിയുമാണ്. കബനി എന്ന സീരിയലാണ് അൻഷിതയെ മലയാളി മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാക്കിയത്.
കോഡക്സ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് അൻഷിത. അൻഷിദ അച്ചടക്കമുള്ള കുട്ടിയാണോ? എന്ന ചോദ്യത്തിന് ശരിക്കുള്ള അൻഷിത എല്ലാവരും പറയുന്നതുപോലെ അൽപം ഹൈപ്പർ ആണെന്നായിരുന്നു താരത്തിന്റെ മറുപടി. പുറത്തു പോകുമ്പോൾ വലിയ സ്നേഹമാണ് പലരിൽനിന്നും പ്രത്യേകിച്ച് അമ്മമാരിൽനിന്നും ലഭിക്കുന്നതെന്ന് അൻഷിത പറഞ്ഞു. ചിലരൊക്കെ ഓടി വന്ന് കെട്ടിപ്പിടിച്ചിട്ട് സൂര്യ കൈമൾ എന്ന കഥാപാത്രത്തെ അവർക്ക് ഒരുപാട് ഇഷ്ടമാണെന്ന് പറയാറുണ്ടെന്നും താരം പറഞ്ഞു.
മുന്നോട്ടും സീരിയൽ ചെയ്യണമെന്നാണ് ആഗ്രഹം. തന്റെ ഉമ്മയ്ക്ക് ഹോട്ടൽ തുടങ്ങണമെന്നാണ് ആഗ്രഹം. ഉമ്മി നല്ലൊരു കുക്കാണ്. എന്നെങ്കിലും താനൊരു ഹോട്ടൽ തുടങ്ങുമെന്നും അൻഷിത വ്യക്തമാക്കി. യാത്ര ചെയ്യാൻ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും പ്രത്യേകിച്ച് രാത്രിയിൽ ഡ്രൈവ് ചെയ്യാൻ ഇഷ്ടമാണെന്നും അൻഷിത പറഞ്ഞു.
Read More: പ്രണയപൂർവ്വം ഋഷിയും സൂര്യയും; ചിത്രങ്ങളുമായി അൻഷിത