‘കൂടെവിടെ’ എന്ന സീരിയലിലെ അദിതി ടീച്ചറായി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന നടിയാണ് ശ്രീധന്യ. ടെലിവിഷൻ അവതാരകയും നർത്തകിയുമായ ശ്രീധന്യയുടെ അദിതി ടീച്ചർ എന്ന കഥാപാത്രത്തിന് ഇപ്പോൾ ഏറെ ആരാധകരുണ്ട്.
ഇപ്പോഴിതാ, കമൽഹാസന്റെ മകളും നടിയുമായ ശ്രുതി ഹാസനൊപ്പമുള്ള ഏതാനും ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് അദിതി. ഒരു പരസ്യഷൂട്ടിനിടെ മുംബൈയിൽ നിന്നും പകർത്തിയ ചിത്രങ്ങളാണിത്.
ഗായത്രി എന്നാണ് ശ്രീധന്യയുടെ യഥാർത്ഥപേര്. ചെറുപ്പം മുതൽ നൃത്തം പഠിക്കുന്ന ശ്രീധന്യ തൃശ്ശൂർ സ്വദേശിയാണ്. ഋഷികേശ് ആണ് ശ്രീധന്യയുടെ ഭർത്താവ്. വൈഷ്ണവി, മൃണാളിനി എന്നിങ്ങനെ രണ്ടുമക്കളാണ് ശ്രീധന്യയ്ക്ക് ഉള്ളത്.
നിരവധി പരിപാടികളുടെ അവതാരകയായി ശ്രദ്ധ നേടിയ ശ്രീധന്യയുടെ ആദ്യചിത്രം ‘അപൂർവരാഗം’ ആയിരുന്നു. കടൽകുതിര, പ്രണയമീനുകളുടെ കടൽ, ഇരുപത്തി ഒന്നാം നൂറ്റാണ്ട്, മംഗീഷ് തുടങ്ങിയ ചിത്രങ്ങളിലും ശ്രീധന്യ വേഷമിട്ടിട്ടുണ്ട്.