‘കൂടെവിടെ’യിലെ അദിതി ടീച്ചറുടെ വിശേഷങ്ങൾ

‘കൂടെവിടെ’യിൽ അദിതി ടീച്ചർ എന്ന പ്രധാന കഥാപാത്രമായി എത്തുന്നത് ശ്രീധന്യയാണ്

sree dhanya , koodevide, koodevide serial aditi teacher

മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ഏറെ ജനപ്രീതി നേടി മുന്നേറുകയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ‘കൂടെവിടെ’ എന്ന സീരിയൽ. നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ ഒരിടവേളയ്ക്ക് ശേഷം അഭിനയിക്കുന്ന പരമ്പര എന്ന പ്രത്യേകതയും സീരിയലിനുണ്ട്.

‘കൂടെവിടെ’യിൽ അദിതി ടീച്ചർ എന്ന പ്രധാന കഥാപാത്രമായി എത്തുന്നത് നടി ശ്രീധന്യയാണ്. ടെലിവിഷൻ അവതാരകയും നർത്തകിയുമായ ശ്രീധന്യയുടെ അദിതി ടീച്ചർ എന്ന കഥാപാത്രത്തിന് ഇപ്പോൾ ഏറെ ആരാധകരുണ്ട്.

ഗായത്രി എന്നാണ് ശ്രീധന്യയുടെ യഥാർത്ഥപേര്. ചെറുപ്പം മുതൽ നൃത്തം പഠിക്കുന്ന ശ്രീധന്യ തൃശ്ശൂർ സ്വദേശിയാണ്. ഋഷികേശ് ആണ് ശ്രീധന്യയുടെ ഭർത്താവ്. വൈഷ്ണവി, മൃണാളിനി എന്നിങ്ങനെ രണ്ടുമക്കളാണ് ശ്രീധന്യയ്ക്ക് ഉള്ളത്.

നിരവധി പരിപാടികളുടെ അവതാരകയായി ശ്രദ്ധ നേടിയ ശ്രീധന്യയുടെ ആദ്യചിത്രം ‘അപൂർവരാഗം’ ആയിരുന്നു. കടൽകുതിര, പ്രണയമീനുകളുടെ കടൽ, ഇരുപത്തി ഒന്നാം നൂറ്റാണ്ട്, മംഗീഷ് തുടങ്ങിയ ചിത്രങ്ങളിലും ശ്രീധന്യ വേഷമിട്ടിട്ടുണ്ട്.

Read more: Koodevide: കൃഷ്ണകുമാർ വീണ്ടും മിനിസ്ക്രീനിലേക്ക്

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Koodevide actress sreedhanya family photos

Next Story
”പെണ്ണിന്റെ കൈ വിയർക്കുന്നതെന്ത്”, മൃദുലയെ റാഗ് ചെയ്ത് യുവ; പെണ്ണു കാണലിനിടയിൽ താരങ്ങളുടെ കുസൃതിactress mrudhula vijay, നടിമൃദുല വിജയ്‌ , actor yuva krishna, നടന്‍ യുവ കൃഷ്ണ, mrudhula and yuva wedding, mrudhula and yuva marriage, മലയാളം സീരിയല്‍ നടിവിവാഹം,malayalam serial actor marriage, malayalam serial, മലയാളം സീരിയലുകള്‍ ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com