Koodathayi Serial: കേരളക്കരയെ ഒന്നാകെ ഞെട്ടിച്ച കൊലപാതക പരമ്പരയാണ് കൂടത്തായി. വർഷങ്ങളോളം കാത്തിരുന്ന്,ആർക്കും സംശയത്തിനിട നൽകാതെ ഒരു കുടുംബത്തിലെ ആറുപേരെ സയനൈഡ് നൽകി പല കാലഘട്ടങ്ങളിലായി കൊന്ന ജോളി എന്ന കൊലയാളിയെ അമ്പരപ്പോടെയും ഭീതിയോടെയുമാണ് സമൂഹം നോക്കിയത്. കേരളം അടുത്തകാലത്ത് ഏറെ ചർച്ച ചെയ്ത കൂടത്തായി കൊലപാതക പരമ്പരയുടെ പിന്നാമ്പുറകഥകൾ ഫ്ളവേഴ്സ് ചാനൽ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുകയാണ് ‘കൂടത്തായി’ എന്ന സീരിയലിലൂടെ. മലയാളികളുടെ പ്രിയതാരം മുക്തയാണ് ജോളിയായി എത്തുന്നത്. വിവാഹശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്ത് മാറിനിൽക്കുന്ന മുക്തയുടെ തിരിച്ചുവരവിലെ ശക്തമായ കഥാപാത്രങ്ങളിലൊന്നാണ് കൂടത്തായിയിലെ ജോളി.
ഫ്ളവേഴ്സ് ചാനലിലാണ് ‘കൂടത്തായി: ദ ഗെയിം ഓഫ് ഡെത്ത്’ സംപ്രേക്ഷണം ചെയ്യപ്പെടുന്നത്. എല്ലാ ദിവസവും രാത്രി 9:30 നാണ് സംപ്രേക്ഷണം. ഗിരീഷ് കോന്നിയാണ് സീരിയലിന്റെ സംവിധായകൻ. തിരക്കഥ ഒരുക്കുന്നത് ഫ്ളവേഴ്സ് ചാനലിന്റെ എംഡിയായി ആർ ശ്രീകണ്ഠൻ നായരാണ്.
Read more: ഓണാഘോഷത്തിനിടെ മുക്തയ്ക്ക് ഒപ്പം ചുവടു വെച്ച് റിമി ടോമി