/indian-express-malayalam/media/media_files/2025/11/20/renu-sudhi-new-look-2025-11-20-12-03-57.jpg)
കൊല്ലം സുധിയുടെ ഭാര്യയായ രേണു സുധി ഇന്ന് സോഷ്യൽ മീഡിയയിൽ ഒരു ശ്രദ്ധേയ താരമാണ്. അഭിമുഖങ്ങൾ, റീൽ വീഡിയോകൾ, ഷോർട്ട് ഫിലിമുകൾ എന്നിവയിലൂടെയാണ് രേണു പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. എന്നാൽ, ബിഗ് ബോസ് പരിപാടിയിൽ പങ്കെടുത്തതോടെ രേണുവിന് വലിയൊരു 'സെലിബ്രിറ്റി പരിവേഷം' ലഭിച്ചു. ഇന്ന് സുധിയുടെ വിധവ എന്നതിലുപരി സ്വന്തമായി ഒരു കരിയർ ബുദ്ധിപൂർവ്വം പടുത്തുയർത്തുകയാണ് രേണു.
Also Read: അനുവും അനീഷും ഷാനവാസും വീണ്ടും ഒരുമിച്ച്; സ്റ്റാർ സിംഗേഴ്സിനൊപ്പം ബിബി ഗ്യാങ്
സെലിബ്രിറ്റി പദവിയിലേക്ക് ഉയർന്നതോടെ രേണുവിൻ്റെ രൂപത്തിലും ഭാവത്തിലും വലിയ മാറ്റങ്ങളാണ് വന്നത്. താൻ നടത്തിയ ബ്യൂട്ടി ട്രീറ്റ്‌മെൻ്റുകളെക്കുറിച്ച് രേണു തന്നെ പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. മുടിക്ക് ഭംഗി കൂട്ടാൻ ഹെയർ എക്സ്റ്റൻഷൻ ചെയ്തതും ചർമ്മത്തിന് തിളക്കം നൽകാനായി ഗ്ലൂട്ടാത്തയോൺ ട്രീറ്റ്‌മെൻ്റ് എടുത്തതുമെല്ലാം രേണു വെളിപ്പെടുത്തിയിരുന്നു. നിലവിൽ രേണു ഡെന്റൽ ട്രീറ്റ്‌മെൻ്റ് നടത്തുകയുമാണ്.
രേണുവിൻ്റെ രൂപമാറ്റത്തിൽ ഏറ്റവും വലിയ പങ്ക് വഹിച്ചത് ഒരു പ്രത്യേക ബ്യൂട്ടി ട്രീറ്റ്‌മെൻ്റാണെന്ന്, രേണു ചികിത്സ തേടിയ റൂമ കോസ്മെറ്റോളജി ക്ലിനിക്ക് വെളിപ്പെടുത്തി. "രേണുവിൻ്റെ രൂപത്തിൽ ഏറ്റവും പ്രധാനപ്പെട്ട വ്യത്യാസമായി തോന്നിയത് മൈക്രോ ബ്ലേഡിംഗ് ട്രീറ്റ്‌മെൻ്റ് എടുത്ത ശേഷമാണ്," റൂമ കോസ്മെറ്റോളജി വ്യക്തമാക്കുന്നു.
Also Read: പ്രൊപ്പോസ് ചെയ്യുന്നവരോട് ഒരു കാര്യമേ പറഞ്ഞിട്ടുള്ളു; അത് അംഗീകരിച്ചാൽ ഓക്കെയാണ്: രേണു സുധി
എന്താണ് മൈക്രോ ബ്ലേഡിംഗ്?
പുരികങ്ങൾക്ക് കൂടുതൽ കട്ടിയും കൃത്യമായ രൂപവും നൽകുന്ന ഒരു ടാറ്റൂയിംഗ് രീതിയാണിത്. ഇത് പുരികങ്ങൾക്ക് സ്വാഭാവികമായതും മനോഹരവുമായ ഒരു രൂപം നൽകുന്നു, ഇത് മുഖത്തിൻ്റെ മൊത്തത്തിലുള്ള രൂപം തന്നെ മാറ്റാൻ സഹായിക്കും. പുരികങ്ങൾക്ക് ലഭിച്ച ഈ മാറ്റമാണ് രേണുവിൻ്റെ മുഖച്ഛായ മാറ്റിയ പ്രധാന ഘടകമെന്നാണ് ക്ലിനിക്കിൻ്റെ വിലയിരുത്തൽ.
Also Read: ആരാണെന്ന് മനസിലായോ? സാരിയുടുത്ത് ഡാൻസ് കളിച്ച് നെവിൻ
ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം നെഗറ്റീവ് അഭിപ്രായങ്ങളെ പോലും തൻ്റെ പ്രശസ്തിയിലേക്ക് വഴിതിരിച്ചുവിട്ട രേണുവിന് ഇത് രാജയോഗമാണെന്നാണ് സോഷ്യൽ മീഡിയയുടെ പൊതുവെയുള്ള വിലയിരുത്തൽ. തുടർച്ചയായി അഭിമുഖങ്ങൾ, പരിപാടികൾ, പുതിയ പ്രൊജക്റ്റുകൾ എന്നിവയുമായി തിരക്കുകളിൽ നിന്ന് തിരക്കുകളിലേക്ക് കുതിക്കുകയാണ് രേണു സുധി.
Also Read: നൂറയ്ക്ക് ലഭിച്ച പ്രൊപ്പോസലുകൾ കണ്ട് ഞെട്ടി ആദില; ജിസേലിന്റെ നൂറാമത്തെ ശസ്ത്രക്രിയ!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us