scorecardresearch

തമാശയും ചിരിയുമായി ബിനു അടിമാലിക്കൊപ്പം കൊല്ലം സുധി: കണ്ണീരായി അവസാന സ്റ്റേജ് ഷോ, വീഡിയോ

മരിക്കുന്നതിനു ഏതാനും മണിക്കൂറുകൾക്കു മുൻപും വേദിയിൽ ആളുകളെ ചിരിപ്പിക്കുന്ന പ്രകടനവുമായി സുധി

മരിക്കുന്നതിനു ഏതാനും മണിക്കൂറുകൾക്കു മുൻപും വേദിയിൽ ആളുകളെ ചിരിപ്പിക്കുന്ന പ്രകടനവുമായി സുധി

author-image
Television Desk
New Update
Kollam Sudhi, Kollam Sudhi Last stage performance, Kollam Sudhi Binu Adimali, Kollam Sudhi death

ബിനു അടിമാലിക്കൊപ്പം കൊല്ലം സുധി വേദിയിൽ

കൊല്ലം സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതത്തിൽ നിന്നും ഇനിയും മുക്തരായിട്ടില്ല സഹപ്രവർത്തകർ. അഞ്ചു വർഷത്തോളം തമാശകൾ പറഞ്ഞും ചിരിച്ചും സങ്കടങ്ങൾ പങ്കുവച്ചും ചേർത്തുപിടിച്ചും കൂടെ നടന്ന പ്രിയ കൂട്ടുകാരന്റെ വിയോഗം സ്റ്റാർ മാജിക് കുടുംബത്തിലെ പലർക്കും ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. കൂടെ യാത്ര ചെയ്തിരുന്ന താരങ്ങളായ ബിനു അടിമാലി, മഹേഷ്, ഉല്ലാസ് എന്നിവർ പരുക്കുകളോടെ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.

Advertisment

കോഴിക്കോട് വടകരയിൽ നടന്ന 24 കണക്ടിന്റെ സ്റ്റേജ് ഷോയിൽ പങ്കെടുത്ത് തിരികെ കൊച്ചിയിലേക്ക് മടങ്ങും വഴിയായിരുന്നു സുധിയും ബിനു അടിമാലിയും കൂട്ടരും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടത്. തൃശ്ശൂർ കൈപ്പമംഗലത്ത് വച്ച് വാഹനം പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.

സുധിയുടെ അവസാന സ്റ്റേജ് ഷോയിൽ നിന്നുള്ള വീഡിയോ ആണ് ഇപ്പോൾ കാഴ്ചക്കാരുടെ കണ്ണു നനയിപ്പിക്കുന്നത്. ബിനു അടിമാലിക്കൊപ്പം വേദിയിൽ തമാശ പറഞ്ഞും ചിരിച്ചും കാഴ്ചക്കാരെ രസിപ്പിക്കുന്ന സുധിയെ ആണ് വീഡിയോയിൽ കാണാനാവുക.

ജഗദീഷ്, ഫിലോമിന, സുരേഷ് ഗോപി എന്നിവരുടെ ശബ്ദം വേദിയിൽ അനുകരിക്കുന്ന സുധിയേയും വീഡിയോയിൽ കാണാം. അതിനു അഭിമുഖമായി സ്റ്റാർ മാജിക് കുടുംബത്തോട് നന്ദി പറയുന്നുമുണ്ട് ബിനു അടിമാലി. "വീടുകളിൽ പോലും ഏട്ടാനിയൻമാർ തമ്മിൽ വഴക്കുണ്ടാവും. അഞ്ചുവർഷമായി ഒരു പായിൽ കിടന്നുറങ്ങി, ഒരു പാത്രത്തിൽ കഴിച്ച് ജീവിക്കുന്നവരാണ് ഞങ്ങളെല്ലാവരും," ബിനു അടിമാലി പറയുന്നു.

Advertisment

മിമിക്രി ലോകത്തു നിന്ന് സിനിമയിലെത്തിയ കലാകാരന്മാരിൽ മുൻ നിരയിൽ തന്നെയുണ്ടാകും കൊല്ലം സുധി. കോമഡി സ്റ്റാർ, കോമഡി ഫെസ്റ്റിവൽ തുടങ്ങിയ ഷോകളിലൂടെയാണ് കൊല്ലം സുധി മലയാളി പ്രേക്ഷകർക്ക് സുപരിചിതനാകുന്നത്. പിന്നീട് അനവധി സിനിമകളും സ്റ്റാർ മാജിക്ക് എന്ന ഷോയും കൊല്ലം സുധി എന്ന കലാകാരന്റെ സാന്നിധ്യം അറിയിച്ചുകൊണ്ടേയിരുന്നു.

ടെലിവിഷന്‍ പരിപാടികളിലൂടെയാണ് സുധി സിനിമാ രംഗത്തേക്ക് എത്തിയത്. 2015 ല്‍ പുറത്തിറങ്ങിയ ‘കാന്താരി’ ആയിരുന്നു ആദ്യ സിനിമ. കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കുട്ടനാടന്‍ മാര്‍പാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആന്‍ ഇന്റര്‍നാഷ്ണല്‍ ലോക്കല്‍ സ്‌റ്റോറി, കേശു ഈ വീടിന്റെ നാഥന്‍, എസ്‌കേപ്പ്, സ്വര്‍ഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

Television

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: