Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

എന്നെയും കുടുംബത്തെയും ഇനിയും ക്രൂശിക്കരുത്; അപേക്ഷയുമായി കൊല്ലം സുധി

തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളോട് പ്രതികരിക്കുകയാണ് കൊല്ലം സുധി

Kollam Sudhi, Kollam Sudhi issue, Kollam Sudhi financial scam, Kollam Sudhi family, കൊല്ലം സുധി, കൊല്ലം സുധി സാമ്പത്തിക തട്ടിപ്പ്, Indian express malayalam, IE malayalam

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് കൊല്ലം സുധി. കോമഡി ഫെസ്റ്റിവലിലൂടെയും സ്റ്റാർ മാജിക്കിലൂടെയുമെല്ലാം ഏറെ ശ്രദ്ധ നേടിയ കലാകാരൻ. ഇപ്പോഴിതാ, ഏതാനും നാളുകളായി സോഷ്യൽ മീഡിയയിൽ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളോട് പ്രതികരിക്കുകയാണ് സുധി.

ആളുകളിൽ നിന്നും പണം വാങ്ങി തിരിച്ചു നൽകാതെ സാമ്പത്തിക തട്ടിപ്പു നടത്തി ലക്ഷ്വറി ജീവിതം ജീവിക്കുകയാണ് സുധി എന്നാണ് ഈ കലാകാരന് എതിരെ പ്രധാനമായും ഉയരുന്ന ആരോപണം. എന്നാൽ എന്താണ് യഥാർത്ഥത്തിൽ പ്രശ്നമെന്ന് തുറന്നു പറയുകയാണ് സുധി ഇപ്പോൾ.

“25 വർഷമായി ഈ രംഗത്തുള്ള ആർട്ടിസ്റ്റാണ് ഞാൻ. കൊറോണ വന്നതോടെ ഒന്നരവർഷമായി കഷ്ടപ്പാടുകളിലൂടെയാണ് കടന്നുപോവുന്നത്. ഉത്സവപരിപാടികളും സ്റ്റേജ് ഷോകളുമില്ലാതെയായതോടെ ഉപജീവനത്തിനായി കടം വാങ്ങേണ്ട അവസ്ഥയായി. എന്റെ മാത്രമല്ല, കേരളത്തിലെ നിരവധി കലാകാരന്മാർ ഇത്തരം ബുദ്ധിമുട്ടുകളിലൂടെയാണ് കടന്നുപോയികൊണ്ടിരിക്കുന്നത്.”

“കോവിഡ് സമയത്ത് പ്രതിസന്ധികൾ ഉണ്ടായപ്പോൾ പരിചയക്കാരെയും സുഹൃത്തുക്കളെയുമെല്ലാം ആശ്രയിച്ചു. പലരും എന്നെ സഹായിച്ചിട്ടുണ്ട്. പലരും എനിക്ക് സഹായമെന്ന രീതിയിലാണ് പണം നൽകിയത്. എന്നാൽ പിന്നീടത് കടമായിട്ടാണ് എന്ന രീതിയിൽ ആണെന്ന് പറഞ്ഞു. വാങ്ങിച്ച പണം പലർക്കും സമയത്ത് തിരിച്ച് നൽകാൻ കഴിയാതെ പോയി. അതാണ്, ആളുകളെ പറ്റിച്ച് പണം വാങ്ങി ലക്ഷ്വറിയായി ജീവിക്കുന്നു എന്ന രീതിയിലുള്ള ആരോപണമായി ഉയർന്നത്. എല്ലാവർക്കും ഞാൻ പണം തിരികെ തരും, എന്നെയും എന്റെ കുടുംബത്തെയും ഉപദ്രവിക്കരുത്.” സുധി പറയുന്നു.

“എല്ലാവരും പറയുന്ന എന്റെ ലക്ഷ്വറി ലൈഫും വീടുമൊക്കെ നിങ്ങൾ കണ്ടില്ലേ? ഞാനിപ്പോഴും ഈ വാടകവീട്ടിലാണ് താമസം. പത്തുപേരടങ്ങുന്ന കുടുംബമാണ് എന്റേത്. ഭാര്യയ്ക്ക് സുഖമില്ല. കൊവിഡ് കാലത്ത് ഇളയ കുഞ്ഞിന് ന്യൂമോണിയ വന്നു, ഭാര്യയുടെ അച്ഛനും അസുഖം വന്നു. അവരുടെയൊക്കെ ചികിത്സയ്ക്ക് വേണ്ടിയാണ് ഞാൻ കടം വാങ്ങിച്ചത്.” സുധി തന്റെ അവസ്ഥ വ്യക്തമാക്കുന്നു.

മിമിക്രി കലാകാരനായി കരിയർ ആരംഭിച്ച സുധിയുടെ ജീവിതത്തിൽ വഴിത്തിരിവായത് മഴവിൽ മനോരമയിലെ കോമഡി ഫെസ്റ്റിവൽ എന്ന പ്രോഗ്രാമായിരുന്നു. പിന്നീട് 22 ഓളം സിനിമകളിലും സുധി ചെറിയ വേഷങ്ങൾ അവതരിപ്പിച്ചു. രേണുവാണ് സുധിയുടെ ഭാര്യ. രാഹുൽ, ഋതുൽ എന്നിങ്ങനെ രണ്ടു മക്കളാണ് സുധിയ്ക്കുള്ളത്. പഴയ വീട് പൊളിച്ച് വീടു പണി ആരംഭിച്ചിരുന്നെങ്കിലും കൊറോണ മൂലം സ്റ്റേജ് പരിപാടികൾ നിലച്ചതോടെ വീടു പണിയും നിലച്ചിരിക്കുകയാണ്.

Read more: പ്രിയ താരങ്ങൾ ഒരൊറ്റ ഫ്രെയിമിൽ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Kollam sudhi issue financial scam video

Next Story
പ്രിയ താരങ്ങൾ ഒരൊറ്റ ഫ്രെയിമിൽMounaragam, Padatha Painkili, Koodevide, Swanthanam, asianet serial stars, Vishu Dhamaka, Kasthooriman, സീരിയൽ താരങ്ങൾ, മൗനരാഗം, സാന്ത്വനം, പാടാത്ത പൈങ്കിളി, കസ്തൂരിമാൻ, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com