scorecardresearch
Latest News

ഇൻസ്റ്റഗ്രാമിൽ നിന്നും ഹിന്ദി ബിഗ് ബോസിലേക്ക്; മിനിസ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ച് വൈറൽതാരം കിലി പോൾ

മിനിസ്ക്രീനിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ഈ ടാൻസാനിയക്കാരൻ

ഇൻസ്റ്റഗ്രാമിൽ നിന്നും ഹിന്ദി ബിഗ് ബോസിലേക്ക്; മിനിസ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ച് വൈറൽതാരം കിലി പോൾ

ബോളിവുഡ് ഗാനങ്ങൾ ഏറ്റുപാടിയും അവയുടെ താളത്തിന് ചുവടുവെച്ചും ജനഹൃദയങ്ങൾ കീഴടക്കിയ ടിക് ടോക് – ഇൻസ്റ്റഗ്രാം സെൻസേഷൻ കിലി പോൾ മിനിസ്‌ക്രീനിലേക്ക്. ഹിന്ദി ഡാൻസ് റിയാലിറ്റി ഷോയായ ഝലക് ദിഖ്‌ല ജാ പത്താം സീസണിലൂടെയാണ് കിലിയുടെ മിനിസ്‌ക്രീൻ അരങ്ങേറ്റം.

ഝലക്കിന്റെ പത്താം സീസണിൽ വൈൽഡ് കാർഡ് എൻട്രിയായിട്ടാവും ഈ ടാൻസാനിയക്കാരൻ എത്തുന്നത്. ഒക്ടോബർ ഒന്നിന് സംപ്രേഷണം ആരംഭിച്ച ബിഗ് ബോസ്സിന്റെ പുതിയ ഹിന്ദിപതിപ്പിലും കിലി പോൾ അതിഥിയായെത്തും. എന്നാൽ ഉടൻ തന്നെ ആഫ്രിക്കയിലേക്ക് മടങ്ങിപോകേണ്ടതിനാൽ ഇരു ഷോകളിലും പരിമിതമായ എപ്പിസോഡുകളിൽ മാത്രമായിരിക്കും കിലി പോളിന്റെ സാന്നിധ്യമുണ്ടാവുക.

പരമ്പരാഗതമായ ആഫ്രിക്കൻ വേഷവിധാനങ്ങളിൽ ബോളിവുഡ് ഗാനങ്ങൾക്ക് ചുവടുവെയ്ക്കുന്ന കിലിയുടെയും സഹോദരി നീമയുടേയും വീഡിയോകളെല്ലാം തന്നെ വൈറലാകാറുണ്ട്. 2021 ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രമായ ‘ഷേർഷാ’ യിലെ ‘രാത്താ ലമ്പിയ’ എന്ന ഗാനത്തിന് ഇവർ ചെയ്ത റീലാണ് ആദ്യം ട്രെൻഡിംഗായതും കിലി പോളിനെ ശ്രദ്ധേയനാക്കിയതും. തുടർന്ന് ഇളയദളപതി വിജയുടെ ‘അറബിക് കുത്ത്’, അല്ലു അർജുന്റെ പുഷ്പയിലെ ‘സാമി’, ‘ഊ ആണ്ടവ’ തുടങ്ങി ഒരുപിടി തെന്നിന്ത്യൻ ഗാനങ്ങൾക്കും കിളിയും സഹോദരിയും ചുവടുവച്ചിട്ടുണ്ട്. ടിക് ടോക്കിന്റെ നിരോധനത്തിന് പിന്നാലെ ഭാരതീയരോടൊപ്പം ‘റീൽസി’ലേക്ക് ചേക്കേറിയ കിലിക്ക് ഇൻസ്റ്റാഗ്രാമിൽ മാത്രം ഇപ്പോൾ നാല് ദശലക്ഷത്തിൽപരം ഫോളോവേഴ്സുണ്ട്.

ശ്രിതി ജാ, നിഷാന്ത് ഭട്ട്, അദ മാലിക് തുടങ്ങിയവരും കിലി പോളിനൊപ്പം ഝലക്കിന്റെ ഈ സീസണിൽ വൈൽഡ് കാർഡ് മത്സരാർത്ഥികളായെത്തും. ഒക്ടോബർ 8,9 ദിവസങ്ങളിൽ സംപ്രേഷണം ചെയ്യുന്ന ഝലക്കിന്റെ എപ്പിസോഡ് മുതൽ ഇവർ മത്സരത്തിന്റെ ഭാഗമായിരിക്കും.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Kili paul to enter jhalak dikhhla jaa 10 as wild card