സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി ഇഷാക് (പിറ), മികച്ച നടിയായി കാതറിൻ (അന്ന കരീന) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. മണികണ്ഠൻ പട്ടാമ്പിയാണ് മികച്ച രണ്ടാമത്തെ നടൻ. പരിപാടി, വായനശാല. മികച്ച രണ്ടാമത്തെ നടി ജോളി ചിറയത്ത്, പരിപാടി- കൊമ്പൽ.
അവാർഡ് ജേതാക്കൾ ഒറ്റനോട്ടത്തിൽ
- മികച്ച നടൻ- ഇഷാക് (പിറ)
- മികച്ച നടി- കാതറിൻ (അന്ന കരീന)
- മികച്ച രണ്ടാമത്തെ നടൻ- മണികണ്ഠൻ പട്ടാമ്പി (വായനശാല)
- മികച്ച രണ്ടാമത്തെ നടി- ജോളി ചിറയത്ത് (കൊമ്പൽ)
- മികച്ച ടെലിഫിലിം- പിറ (സംവിധാനം- ഫാസിൽ റസാഖ്, നിർമ്മാണം ജിസ്ന ജോസഫ്)
- മികച്ച ടെലിഫിലിം- അതിര് (സംവിധാനം- ഫാസിൽ റസാഖ്)
- മികച്ച കഥാകൃത്ത് – ലക്ഷ്മി പുഷ്പ (കൊമ്പൽ)
- മികച്ച ടിവി ഷോ (എന്റർടെയിൻമെന്റ്)- ഒരു ചിരി ഇരുചിരി ബമ്പർ ചിരി
- മികച്ച കോമഡി പ്രോഗ്രാം- അളിയൻസ്
- മികച്ച ഹാസ്യാഭിനേതാവ്- ഉണ്ണിരാജൻ. പി
- കുട്ടികളുടെ മികച്ച ഷോർട്ട് ഫിലിം- മഡ് ആപ്പിൾസ്
- മികച്ച സംവിധായകൻ- ഫാസിൽ റസാഖ് (പിറ, അതിര്)
- മികച്ച ബാലതാരം- നന്ദിത ദാസ് (അതിര്)
- മികച്ച ഛായാഗ്രാഹകൻ- മൃദുൽ എസ് (അതിര്)
- മികച്ച ദൃശ്യസംയോജകൻ- റമീസ് എം ബി (പോസ്സിബിൾ)
- മികച്ച സംഗീത സംവിധായകൻ- മുജീബ് മജീദ് (പോസ്സിബിൾ)
- മികച്ച ശബ്ദലേഖകൻ- വിനായക് എസ് (അതിര്)
- മികച്ച കലാസംവിധായകൻ- സനൂപ് ഇയ്യാൽ (അശാന്തം)
അന്ന കരീനയുടെ സംവിധായകൻ കെകെ രാജീലിനും അളിയൻസ് സീരിയലിലൂടെ ശ്രദ്ധ നേടുന്ന നടി മഞ്ജു പത്രോസും പ്രത്യേക ജൂറി പരാമർശം നേടി.
അവാർഡിന് അർഹയായ എൻട്രികളില്ലാത്തതിനാൽ മികച്ച സീരിയൽ, മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (ആൺ), മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് (പെൺ) എന്നീ വിഭാഗങ്ങളിൽ ഇത്തവണ അവാർഡ് ഇല്ലായിരുന്നു.