28th Kerala State Television Award 2019: തിരുവനന്തപുരം: ഇരുപത്തിയെട്ടാമത് കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് 2019 പ്രഖ്യാപിച്ചു. മന്ത്രി എ കെ ബാലനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. മധുപാൽ (കഥാവിഭാഗം), ഓകെ ജോണി (കഥേതര വിഭാഗം), എ സഹദേവൻ (രചനവിഭാഗം) എന്നിവർ ജൂറികളായ സമിതിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.

മികച്ച ടെലിസീരിയൽ, കുട്ടികളുടെ മികച്ച ഷോർട്ട് ഫിലിം,മികച്ച ലേഖനം എന്നീ വിഭാഗങ്ങളിൽ നിലവാരമുള്ള എൻട്രികൾ ലഭിക്കാത്തതിനാൽ ഇത്തവണ പുരസ്കാരം നൽകിയിട്ടില്ല.

മികച്ച ഗ്രന്ഥം- പ്രൈം ടൈം ടെലിവിഷൻ കാഴ്ചകൾ (ഡോ. രാജൻ പെരുന്ന)

മികച്ച ടെലിഫിലിം (20 മിനിറ്റിൽ താഴെയുള്ളത്)- സാവന്നയിലെ മണൽപച്ചകൾ (സംവിധാനം നൗഷാദ്)

മികച്ച ടെലിഫിലിം (20 മിനിറ്റിൽ കൂടുതലുള്ളത്)- സൈഡ് എഫക്റ്റ്സ് (സുജിത്ത് സഹദേവ്)

മികച്ച കഥാകൃത്ത് (ടെലിഫിലിം)- സുജിത്ത് സഹദേവ് (സൈഡ് എഫക്റ്റ്സ്)

മികച്ച ടിവി ഷോ (വിനോദം)- ബിഗ് സല്യൂട്ട് (മഴവിൽ മനോരമ)

മികച്ച കോമഡി പ്രോഗ്രാം- മറിമായം (മഴവിൽ മനോരമ)

മികച്ച ഹാസ്യാഭിനേതാവ്- നസീർ സംക്രാന്തി (മഴവിൽ മനോരമയിലെ തട്ടീം മുട്ടീം, അമൃത ടിവിയിലെ കോമഡി മാസ്റ്റേഴ്സ് എന്നിവയിലെ അഭിനയത്തിന്)

മികച്ച വാർത്താവതാരക- ആര്യ പി (മാതൃഭൂമി ന്യൂസ്) , അനുജ(24 ന്യൂസ്)

മികച്ച കോമ്പയറർ/ആങ്കർ (വാർത്തേതരം)- സുരേഷ് ബി (വാവ സുരേഷ്)(സ്‌നേക്ക് മാസ്റ്റർ-കൗമുദി ടി.വി)

മികച്ച കമന്റേറ്റർ- സജീ ദേവി.എസ് (ഞാൻ ഗൗരി-ദൂരദർശൻ മലയാളം)

മികച്ച ആങ്കർ/ഇന്റർവ്യൂവർ (കറന്റ് അഫയേഴ്‌സ്)-ഡോ.കെ.അരുൺ കുമാർ (ജനകീയ കോടതി), കെ.ആർ.ഗോപീകൃഷ്ണൻ

മികച്ച ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ്- കെ.പി.റഷീദ് (കരിമണൽ റിപ്പബ്ലിക് ആലപ്പാടിന്റെ സമരവും ജീവിതവും-ഏഷ്യാനെറ്റ് ന്യൂസ്)

മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് (ആൺവിഭാഗം) – ശങ്കർലാൽ

മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് (പെൺവിഭാഗം) – രോഹിണി എ പിള്ളൈ

മികച്ച അവതാരകൻ (വാർത്തേതര വിഭാഗം)- വാവ സുരേഷ് (സ്നേക്ക് മാസ്റ്റർ- കൗമുദി ടിവി)

മികച്ച നടൻ- മധു വിഭാകർ (കുഞ്ഞിരാമൻ, അമ്മ വിഷൻ)

മികച്ച നടി- കവിത നായർ ( തോന്ന്യാക്ഷരങ്ങൾ, ടെലിസീരിയൽ, അമൃതാ ടെലിവിഷൻ)

മികച്ച രണ്ടാമത്തെ നടൻ- മുരളീധരക്കുറുപ്പ് ( തോന്ന്യാക്ഷരങ്ങൾ)

മികച്ച രണ്ടാമത്തെ നടി- മായാ സുരേഷ് (തോന്ന്യാക്ഷരങ്ങൾ)

മികച്ച ബാലതാരം- ലെസ്‌വിൻ ഉല്ലാസ് (മഹാഗുരു, കൗമുദി ടി.വി)

മികച്ച ഛായാഗ്രാഹകൻ- ലാവെൽ എസ് (മഹാഗുരു)

മികച്ച ചിത്രസംയോജകൻ സുജിത്ത് സഹദേവ് (സൈഡ് എഫക്റ്റ്)

മികച്ച സംവിധായകൻ- പ്രകാശ് അലക്‌സ് (സൈഡ് എഫക്റ്റ്)

മികച്ച ശബ്ദലേഖകൻ- തോമസ് കുര്യൻ (സൈഡ് എഫക്റ്റ് )

മികച്ച കലാസംവിധായകൻ- ഷിബുകുമാർ (മഹാഗുരു)

പ്രത്യേക ജൂറി പരാമർശം- ഐശ്വര്യ അനിൽ കുമാർ (കുഞ്ഞിരാമൻ, അമ്മ വിഷൻ)

പ്രത്യേക ജൂറി പരാമർശം- രശ്മി അനിൽ (കോമഡി മാസ്റ്റേഴ്‌സ്, അമൃത ടി.വി)

പ്രത്യേക ജൂറി പരാമർശം- ബേബി ശിവാനി (ഉപ്പും മുളകും, ഫ്‌ളവേഴ്‌സ്)

മികച്ച ഡോക്യുമെന്ററി (കഥേതര വിഭാഗം, ജനറൽ)- ഇൻ തണ്ടർ ലൈറ്റനിംഗ് റെയിൻ (കേരള വിഷൻ, സംവിധാനം ഡോ രാജേഷ് ജയിംസ്)

മികച്ച ഡോക്യുമെന്ററി (കഥേതര വിഭാഗം, സയൻസ് & എൻവയോൺമെന്റ്)- ഒരു തുരുത്തിന്റെ ആത്മകഥ (ഏഷ്യാനെറ്റ് ന്യൂസ്, സംവിധാനം നിശാന്ത് എം വി)

മികച്ച ഡോക്യുമെന്ററി (കഥേതര വിഭാഗം, സയൻസ് & എൻവയോൺമെന്റ്)- ചെറുധാന്യങ്ങളുടെ ഗ്രാമം (കൈരളി ന്യൂസ്, സംവിധാനം ജി.എസ്. ഉണ്ണികൃഷ്ണൻ നായർ)

മികച്ച ഡോക്യുമെന്ററി (കഥേതര വിഭാഗം, ബയോഗ്രഫി)- വേനലിൽ പെയ്ത ചാറ്റുമഴ (സംവിധാനം- ആർ എസ് പ്രദീപ്)

മികച്ച ഡോക്യുമെന്ററി (കഥേതര വിഭാഗം, ബയോഗ്രഫി)- ജീവനുളള സ്വപ്‌നങ്ങൾ (സംവിധാം: ഋത്വിക് ബൈജു ചന്ദ്രൻ)

മികച്ച ഡോക്യുമെന്ററി (സ്ത്രീകളുടെയും കുട്ടികളുടേയും വിഭാഗം)- അട്ടപ്പാടിയിലെ അമ്മമാർ (മീഡിയാ വൺ, സംവിധാനം സോഫിയാ ബിന്ദ്)

മികച്ച വിദ്യാഭ്യാസ പരിപാടി- പഞ്ഞിമുട്ടായി (ഞങ്ങളിങ്ങാനാണ് ഭായ്, സംവിധാനം: ഷിലെറ്റ് സിജോ)

മികച്ച അവതാരകൻ- വി.എസ്.രാജേഷ് (സ്ട്രയിറ്റ് ലൈൻ,
കൗമുദി ടിവി)

വിദ്യാഭ്യാസ പരിപാടി അവതാരകൻ- ബിജു മുത്തത്തി (നിഴൽ ജീവിതം,കൈരളി ന്യൂസ്)

ഡോക്യുമെന്ററി വിഭാഗം മികച്ച സംവിധായകൻ- സജീദ് നടുത്തൊടി ( അന്ധതയെക്കുറിച്ചുളള ഡയറിക്കുറിപ്പുകൾ- സ്വയംപ്രഭ ഡി.റ്റി.എച്ച് ചാനൽ)

മികച്ച ന്യൂസ് ക്യാമറാമാൻ- ജിബിൻ ജോസ് ( ഇൻ തണ്ടർ ലൈറ്റനിംഗ് അൻഡ് റെയിൻ – കേരളവിഷൻ)

മികച്ച ടി.വി.ഷോ (കറന്റ് അഫയേഴ്‌സ്) – ഞാനാണ് സ്ത്രീ (അമൃത ടി.വി-കോഡക്‌സ് മീഡിയ ),പറയാതെ വയ്യ (മനോരമ ന്യൂസ്)

മികച്ച കുട്ടികളുടെ പരിപാടി- അനന്തപുരിയുടെ തിരുശേഷിപ്പുകൾ(സംവിധാനം – ബീന കലാം, നിർമ്മാണം – കൈറ്റ് വിക്‌ടേഴ്‌സ്)

പ്രത്യേക ജൂറി പരാമർശം- ഡോക്യുമെന്ററി ബയോഗ്രഫി- ഇനിയും വായിച്ചു തീരാതെ (കേരള വിഷൻ, സംവിധാനം – ദീപു തമ്പാൻ )

Read more: സംസ്ഥാന ടെലിവിഷൻ പുരസ്കാരം: മികച്ച അവതാരകൻ വാവ സുരേഷ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook