സീ കേരളത്തില്‍ സംപ്രേഷണം ചെയ്യുന്ന ‘ കൈയ്യെത്തും ദൂരത്ത്’ എന്ന സീരിയലിലെ തുളയിയെ ആരാധിക്കുന്നവരാണ് മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍. തുളസി എന്ന കഥാപാത്രത്തെ സ്‌ക്രീനില്‍ അവതരിപ്പിക്കുന്ന കൃഷ്ണപ്രിയയുടെ പിറന്നാള്‍ ആഘോഷ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
കൂട്ടുക്കാര്‍ക്കൊപ്പം ഡാന്‍സു കളിച്ചും, കേക്കു മുറിച്ചുമാണ് കൃഷ്ണപ്രിയ പിറന്നാള്‍ ആഘോഷമാക്കിയത്. താരങ്ങളായ വിനയ് ഫോര്‍ട്ട്, ശ്രീറാം, സീരിയല്‍ താരം വിഷ്ണു ഉണ്ണികൃഷ്ണന്‍, റബേക്ക എന്നിവര്‍ ആശംസകള്‍ അറിയിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ‘ കസ്തൂരിമാന്‍’ എന്ന സീരിയലിലൂടെയാണ് കൃഷ്ണപ്രിയ സുപരിചിതയാകുന്നത്. ജെസിന്‍ ജോര്‍ജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ ഇളവരസി’ എന്ന താന്‍ അഭിനയിച്ച മ്യൂസിക്ക് വീഡിയോ പുറത്തിറങ്ങാന്‍ കാത്തിരിക്കുകയാണ് കൃഷ്ണപ്രിയ.