ആ കോടിപതികൾ ഇപ്പോൾ എവിടെയാണ്?

അറിവും ഭാഗ്യവും കൊണ്ട് ഒരു സുപ്രഭാതത്തിൽ കോടിപതികളായി മാറിയവർ. ‘കോൻ ബനേഗാ കോർപ്പതി’യിലെ ആ വിജയികൾ ഇപ്പോൾ എവിടെയാണ്?

kaun banega crorepati, kaun banega crorepati winners, kbc, kbc winners, amitabh bachchan, crorepatis, harshvardhan nawathe, sushil kumar, binita jain, babita tade, taj mohammed, sunmeet kaur, Achin and Sarthak Narula

അറിവും ഭാഗ്യവും കൊണ്ട് ഒരു സുപ്രഭാതത്തിൽ കോടീശ്വരന്മാരും കോടീശ്വരികളുമായി മാറിയവർ. അവരുടെയൊക്കെ തലവര മാറ്റി എഴുതിയതാവട്ടെ ‘കോൻ ബനേഗാ കോർപ്പതി’ എന്ന ടെലിവിഷൻ ഷോയും. ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടിയ അമിതാഭ് ബച്ചൻ അവതാരകനായി എത്തിയ കോൻ ബനേഗാ കോർപ്പതി (KBC) ഷോയുടെ പന്ത്രണ്ടാമത്തെ സീസൺ തുടങ്ങാനിരിക്കുകയാണ്. മുൻസീസണുകളിൽ കോടിപതികളായവർ ഇപ്പോൾ എവിടെയാണ്, അവർ എന്തു ചെയ്യുന്നു എന്നറിയേണ്ടേ?

സീസൺ 11

സനോജ് ഖാൻ

കോടിപതിയുടെ അവസാന സീസണിൽ ഒന്നിലധികം കോടിപതികൾ ഉണ്ടായിരുന്നു. അതിൽ ആദ്യത്തേത് സനോജ് ഖാൻ ആയിരുന്നു. ഐഎഎസുകാരനാവാൻ ആഗ്രഹിക്കുന്ന സനോജ് ഖാൻ ബീഹാറിലെ ജെഹനാബാദ് സ്വദേശിയാണ്. 25കാരനായ സനോജ് ഖാൻ ഇപ്പോൾ യുപിഎസ്‌സി പരീക്ഷയ്ക്കായി തയ്യാറെടുക്കുകയാണ്. ഐ എ എസ് പരീക്ഷ പാസ്സായി കഴിഞ്ഞാൽ മാത്രമേ തന്റെ ജീവിതം പൂർണമായ അർത്ഥത്തിൽ സഫലമാവൂ എന്നാണ് ഈ ചെറുപ്പക്കാരൻ പറയുന്നത്.

ബബിത ടാഡേ

ബബിത ടാഡേ ആണ് സീസൺ 11ലെ മറ്റൊരു വിജയി. അമരാവതിയിലെ ഒരു സര്‍ക്കാര്‍ സ്‌കൂള്‍ പാചകക്കാരിയായ ബബിത തന്റെ ലാളിത്യം കൊണ്ട് ഷോയിൽ അമിതാഭ് ബച്ചനെ ആകർഷിച്ച മത്സരാർത്ഥികളിൽ ഒരാൾ കൂടിയായിരുന്നു. എനിക്കൊരു ശിവാലയ പണിയാനും എന്റെ കുട്ടികൾക്കായി സമ്പാദിക്കാനും ആഗ്രഹമുണ്ട്. സ്കൂളിലെ വിദ്യാർത്ഥികളെയും സഹായിക്കാൻ ആഗ്രഹമുണ്ട്. അവർക്കായി ഒരു വാട്ടർ ഫിൽറ്ററും കിച്ചന് ഒരു ഷെഡും പണിയാനും ആഗ്രഹിക്കുന്നു. മഴക്കാലത്ത് കുട്ടികൾക്ക് ബുദ്ധിമുട്ടില്ലാതെ ഭക്ഷണം കഴിക്കാൻ അതു സഹായകമാവും,” എന്നാണ് കോടിപതി ആയതിനു ശേഷം ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിൽ ബബിത പറഞ്ഞത്. കോടിപതി ആയതിനു ശേഷവും സ്കൂളിൽ പാചകക്കാരിയായി ജോലി തുടരുകയാണ് ബബിത ടാഡേ.

KBC season 11 winners
കെബിസി സീസൺ 11ലെ വിജയികൾ അമിതാഭ് ബച്ചനൊപ്പം

ഗൗതം കുമാർ ഝാ

റെയിവെയിൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന ബീഹാർ സ്വദേശി ഗൗതം കുമാർ ഝാ ആയിരുന്നു സീസൺ 11ലെ മറ്റൊരു വിജയി. സമ്മാനത്തുക ഉപയോഗിച്ച് പാറ്റ്നയിൽ ഒരു വീട് പണിയാൻ ആഗ്രഹിക്കുന്നുവെന്നും തന്റെ ഭാര്യയ്ക്ക് ഗ്രാമത്തിൽ നിന്നുള്ള ഏതാനും പെൺകുട്ടികളെ സഹായിക്കാൻ ആഗ്രഹമുണ്ടെന്നുമാണ് ഗൗതം പറഞ്ഞത്. റെയിൽവേയിലെ ഉദ്യോഗം തുടരുകയാണ് ഗൗതം കുമാർ.

അജീത് കുമാർ

സീസണിലെ ഏറ്റവും മിടുക്കനായ കളിക്കാരൻ എന്നാണ് അജീത് കുമാറിനെ അമിതാഭ് ബച്ചൻ വിശേഷിപ്പിച്ചത്. ഹാജിപൂർ നിവാസിയായ അജീത് കുമാർ ജയിൽ സൂപ്രണ്ട് ജോലിയ്ക്കായി തയ്യാറെടുക്കുമ്പോഴാണ് കെബിസിയിൽ പങ്കെടുക്കുന്നത്. സമ്മാനത്തുകയുടെ ഒരു ഭാഗം ഭാവിയിൽ കുറ്റവാളികളുടെ പുനരധിവാസ സൗകര്യങ്ങൾക്കായി ചെലവഴിക്കുമെന്നും അജീത് കുമാർ വ്യക്തമാക്കിയിരുന്നു. കുടുംബത്തിന്റെ ജീവിതശൈലി കുറേക്കൂടി മെച്ചപ്പെടുത്താനും ചുറ്റുമുള്ള ആളുകളെ സഹായിക്കാനുമായി കുറച്ചു തുക മാറ്റിവെയ്ക്കുമെന്നും പറഞ്ഞു. ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച്, പരീക്ഷ പാസ്സായ അജീത് കുമാർ ഇപ്പോൾ ജയിൽ സൂപ്രണ്ടായി പ്രവർത്തിക്കുകയാണ്.

സീസൺ 10

ബിനിറ്റ ജെയിൻ

അസം സ്വദേശിനിയായ ബിനിറ്റ ജെയിൻ ആയിരുന്നു സീസൺ 10ലെ വിജയി. ഒരു കോച്ചിംഗ് സെന്ററിൽ അദ്ധ്യാപികയായി ജോലി ചെയ്യുന്ന ജെയിൻ തന്റെ മക്കളുടെ ഭാവി സുരക്ഷിതമാക്കാൻ സമ്മാന തുക നിക്ഷേപിച്ചു. അടുത്തിടെ ജന്മനാട്ടിൽ സ്വന്തം മകനായി ഒരു ഡെന്റൽ ക്ലിനിക്കും ബിനിറ്റ ഉദ്ഘാടനം ചെയ്തു നൽകി.

Binita Jain
കെബിസി സീസൺ പത്തിലെ വിജയി ബിനിറ്റ ജെയിൻ

സീസൺ 9

അനാമിക മജുംദാർ

ജംഷദ്‌പൂർ സ്വദേശിയായ അനാമിക മജുംദാർ ആണ് സീസൺ 9ലെ വിജയി. സാമൂഹ്യപ്രവർത്തകയായ അനാമിക സമ്മാനത്തുക തന്റെ എൻജിഒയുടെ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുകയാണ് ചെയ്തത്. സാമൂഹ്യസേവന രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന അനാമിക ഇപ്പോൾ ജംഷദ്പൂരിലെ അറിയപ്പെടുന്ന സോഷ്യൽ വർക്കർ കൂടിയാണ്.
Anamika Majumdar

സീസൺ 8

അച്ചിൻ -സർതക് നരുല സഹോദരങ്ങൾ

കെബിസി സീസൺ എട്ടിൽ നിന്നും 7 കോടി രൂപ സ്വന്തമാക്കിയത് അച്ചിൻ- സർതക് നരുല സഹോദരങ്ങളായിരുന്നു. അമ്മയുടെ കാൻസർ ചികിത്സയ്ക്കുള്ള പണം സമ്പാദിക്കുന്നതിനായാണ് ഡൽഹി സ്വദേശികളായ അച്ചിനും സർതകും കെബിസിയിൽ പങ്കെടുത്തത്. ഇരുവരും ഇപ്പോൾ സ്വന്തം ബിസിനസ്സ് ചെയ്യുകയാണ്.

KBC season-8-winners

മേഘ പാട്ടീൽ

സീസൺ എട്ടിലെ മറ്റൊരു കോടിപതി മേഘ പാട്ടീൽ ആയിരുന്നു. കാൻസറിനെ അതിജീവിച്ച മേഘ ഷോയിൽ നിന്നും ഒരു കോടി രൂപയാണ് സമ്മാനമായി നേടിയത്. എന്നാൽ ഷോയിൽ പ്രത്യക്ഷപ്പെട്ടതിന് ശേഷം പാട്ടീലിനെക്കുറിച്ച് കൂടുതൽ അറിവില്ല.

സീസൺ 7

താജ് മുഹമ്മദ് രാൻഗ്രേസ്

അധ്യാപകനായ താജ് മുഹമ്മദ് രാൻഗ്രേസ് കെബിസി സീസൺ7ലെ വിജയികളിൽ ഒരാൾ. മകളുടെ നേത്രചികിത്സയ്ക്കും വീടു പണിയാനും സമ്മാനത്തുക ചെലവിട്ടതിനൊപ്പം തന്നെ താജ് മുഹമ്മദ് രണ്ടു അനാഥകുട്ടികളുടെ വിവാഹം നടത്തികൊടുക്കുകയും ചെയ്തു. 2016ൽ താജ് ‘മേരേ ദേശ് കി ബേട്ടി’ എന്നൊരു ചിത്രത്തിലും അഭിനയിച്ചു.

Taj Mohammed Rangrez

ഫിറോസ് ഫാത്തിമ

സീസൺ ഏഴിലെ മറ്റൊരു വിജയിയായ ഫിറോസ് ഫാത്തിമ, തന്റെ പിതാവിന്റെ ചികിത്സയ്ക്കായി എടുത്ത വലിയ വായ്പ തിരിച്ചടക്കാനാണ് ഷോയിൽ പങ്കെടുത്തത്. പിതാവിന്റെ മരണശേഷം സാമ്പത്തിക പരിമിതികൾ കാരണം പഠനം തുടരാൻ ഫാത്തിമയ്ക്ക് സാധിച്ചിരുന്നില്ല. തന്റെ വിദ്യഭ്യാസത്തിനുള്ള പണം കണ്ടെത്താനും തങ്ങളുടെ കൃഷിയിടത്തിലേക്ക് ആവശ്യമായ നൂതനമായ യന്ത്രങ്ങൾ വാങ്ങാനും ഫാത്തിമ ആഗ്രഹിച്ചു. എന്നാൽ കെബിസി വിജയിയായതിനു ശേഷം ഫാത്തിമയെ കുറിച്ച് കൂടുതൽ അറിവില്ല.

സീസൺ 6

സൺമീത് കൗർ സാവ്നി

കെ‌ബി‌സിയിൽ നിന്നും 5 കോടി രൂപ നേടിയ ആദ്യ വനിതയായിരുന്നു സൺമീത് കൗർ സാവ്നി. ഒരു ഫാഷൻ ഡിസൈനറാവുക എന്ന സ്വപ്നത്തോടൊണ് കെബിസിയുടെ വേദിയിൽ സാവ്നി എത്തിയത്. 5 കോടി രൂപയുടെ ജാക്ക്പോട്ട് നേടിയ സാവ്നി 2015 ൽ ഡൽഹിയിൽ ഒരു സുഹൃത്തിനൊപ്പം സ്വന്തം വസ്ത്ര ബ്രാൻഡ് ആരംഭിച്ചു. നടൻ മൻ‌മീത് സിങ്ങിനെ വിവാഹം കഴിച്ച സാവ്നി ഇപ്പോൾ അവരുടെ രണ്ട് പെൺമക്കളോടൊപ്പം മുംബൈയിൽ താമസിക്കുന്നു.

Sunmeet Kaur Sawhney

മനോജ് കുമാർ റെയ്‌ന

കെ‌ബി‌സി സീസൺ 6 ൽ നിന്നും ഒരു കോടി രൂപയാണ് മനോജ് കുമാർ നേടിയത്. ഇന്ത്യൻ റെയിൽ‌വേയിൽ ഉദ്യോഗസ്ഥനാണ് മനോജ് കുമാർ റെയ്‌ന. ഷോയ്ക്ക് ശേഷം മനോജ് കുമാർ റെയ്നയെ കുറിച്ച് കൂടുതൽ അറിവില്ലെങ്കിലും സ്വദേശമായ കശ്മീരിലേക്ക് തിരിച്ചുപോയി ഒരു വീട് പണിയാൻ താൻ ആഗ്രഹിക്കുന്നുവെന്ന് റെയ്ന ഒരിക്കൽ സൂചിപ്പിച്ചിരുന്നു.

സീസൺ 5

സുശീൽ കുമാർ

അഞ്ചു കോടി രൂപയാണ് കെബിസി സീസൺ അഞ്ചിലെ വിജയി സുശീൽ കുമാർ നേടിയത്. ഐഎഎസുകാരനാവാൻ മോഹിച്ച സുശീൽ കുമാറിന് ജീവിതത്തിൽ പെട്ടെന്ന് ഉണ്ടായ പണവും പ്രശസ്തിയും കൈകാര്യം ചെയ്യാൻ കഴിഞ്ഞില്ല. ഏറെ ബുദ്ധിമുട്ടുകൾ നിറഞ്ഞ കാലത്തിലൂടെ കടന്നുപോയ സുശീൽ കുമാർ ഇപ്പോൾ അധ്യാപകനായി ജോലി ചെയ്യുകയാണ്. കോടിപതി ആയതിനു ശേഷമുള്ള തന്റെ ജീവിതാനുഭവങ്ങൾ പങ്കുവച്ചുകൊണ്ടുള്ള സുശീൽ കുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് അടുത്തിടെ ശ്രദ്ധ നേടിയിരുന്നു.

Read more: കിട്ടിയത് അഞ്ചു കോടി, ഇപ്പോള്‍ ബാക്കി…; കോടിപതി വിജയിയുടെ അറിയാക്കഥ

അനിൽ കുമാർ സിൻഹ

കൊൽക്കത്തയിലെ ഒരു പ്രമുഖ ബാങ്കിൽ ജോലി ചെയ്യുന്ന അനിൽ കുമാർ സിൻഹയായിരുന്നു സീസൺ അഞ്ചിലെ മറ്റൊരു വിജയ്. കഴിഞ്ഞ വർഷം അനിൽ കുമാർ സിൻഹ സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ആരംഭിക്കുകയും കെബിസിയ്ക്ക് വേണ്ടി തയ്യാറെടുക്കുന്നവർക്കായി തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

Anil Kumar Sinhaa

സീസൺ 4

റഹത്ത് തസ്ലിം

ഒരു മധ്യവർഗ മുസ്ലീം കുടുംബത്തിൽ നിന്നുമുള്ള റഹത് തസ്ലിം തന്റെ ജീവിതം മെച്ചപ്പെടുത്താൻ ആവുമെന്ന പ്രതീക്ഷയോടെയാണ് കെബിസിയിൽ എത്തിയത്. ഭാഗ്യം കനിയുകയും റഹത്ത് ഷോയിൽ ഒരു കോടി രൂപ നേടുകയും ചെയ്തു. കുടുംബ സമ്മർദ്ദം മൂലം ചെറുപ്പത്തിൽത്തന്നെ വിവാഹിതയായ റഹത്ത് കെബിസിയിൽ വിജയിയായതിനു ശേഷം ജാർഖണ്ഡിലെ ഗിരിദിൽ സ്വന്തം വസ്ത്രവ്യാപാരം ആരംഭിച്ചു.

സീസൺ 2

ബ്രജേഷ് ദുബെ

ഗുനയിൽ നിന്നുള്ള ബ്രജേഷ് ദുബെ ഒരു ഇലക്ട്രിക്കൽ എഞ്ചിനീയറാണ്. അവസാന ചോദ്യത്തിന് ഉത്തരം നൽകാൻ കഴിഞ്ഞില്ലെങ്കിലും ഒരു കോടി രൂപയുമായാണ് ബ്രജേഷ് വീട്ടിലേക്ക് മടങ്ങിയത്. ദേശീയ ഹോക്കി അമ്പയർ കെ എൻ ദുബെയുടെ മകനാണ് ബ്രജേഷ്. കെബിസിയ്ക്ക് ശേഷം ജീവിതം മനോഹരമായി ആസ്വദിക്കുകയാണ് താനെന്ന് ബ്രജേഷിന്റെ ഫെയ്സ്ബുക്ക് പോസ്റ്റുകൾ സാക്ഷ്യം വഹിക്കുന്നു.
Brajesh Dubey

സീസൺ 1

ഹർഷവർധൻ നവതേ

സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കവെയാണ് ഹർഷവർധൻ നവതേ എന്ന യുവാവ് കെബിസിയുടെ ആദ്യ കോടിപതിയായി ചരിത്രം സൃഷ്ടിച്ചത്. കെബിസി വിജയത്തിനുശേഷം നവതേ യുകെയിലെ ഒരു ബിസിനസ്സ് സ്കൂളിൽ ചേർന്നു. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ ഹർഷവർധൻ ഇപ്പോൾ മുംബൈയിൽ താമസിക്കുന്നു. ഒരു എം‌എൻ‌സിയിൽ ജോലി ചെയ്യുകയാണ് ഹർഷവർധൻ ഇപ്പോൾ. ജനപ്രിയ മറാത്തി നടി സരിക നവതേ ആണ് ഹർഷവർധനന്റെ ഭാര്യ.

harshvardhan Nawathe

കെ.ബി.സി ജൂനിയർ

രവി മോഹൻ സൈനി

കെബിസി ജൂനിയറിന്റെ (2001) ആദ്യ വിജയി രാജസ്ഥാനിൽ നിന്നുള്ള രവി മോഹൻ സൈനി ആയിരുന്നു. തന്റെ ബുദ്ധിയും പക്വതയും കൊണ്ട് അമിതാഭ് ബച്ചനെ അത്ഭുതപ്പെടുത്തിയ മത്സരാർത്ഥിയായിരുന്നു ഈ പതിനാലു വയസുകാരൻ. ഇപ്പോൾ പോർബന്ദറിൽ പോലീസ് സൂപ്രണ്ടായി ജോലി ചെയ്യുകയാണ് രവി മോഹൻ സൈന . എം‌ബി‌ബി‌എസ് പൂർത്തിയാക്കിയ ശേഷം യു‌പി‌എസ്‌സിക്ക് വേണ്ടി ഹാജരാകുകയും നാവികസേനയിൽ പ്രവർത്തിക്കുന്ന തന്റെ പിതാവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പോലീസ് സർവ്വീസിൽ ചേരുകയായിരുന്നെന്ന് ദി ഇന്ത്യൻ എക്സ്പ്രസിന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ സൈനി പറഞ്ഞു.

കോൻ ബനേഗാ കോർപതി- ജോഡി സ്‌പെഷൽ

കോൻ ബനേഗാ കോർപതിയുടെ ജോഡി സ്‌പെഷൽ എഡിഷനിൽ വിജയിയായത് വിജയ്- അരുന്ധതി റൗൾ ദമ്പതികളാണ്. ഒരു കോടി രൂപയാണ് ഇവർ നേടിയത്. ഷോയിൽ പ്രത്യക്ഷപ്പെട്ടതിന് ശേഷം ഇരുവരെ കുറിച്ചും കൂടുതൽ അറിവില്ല.

Read in English: Kaun Banega Crorepati winners: Where are they now?

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Kaun banega crorepati kbc winners where are they now

The moderation of comments is automated and not cleared manually by malayalam.indianexpress.com