Latest News
വിസ്മയയെ മര്‍ദിച്ചതായി കിരണിന്റെ മൊഴി; അറസ്റ്റ് രേഖപ്പെടുത്തി
വിഴിഞ്ഞത്ത് യുവതി മരിച്ച സംഭവം: മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ്
കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ വിടവാങ്ങി
കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്ക് മൂന്നാം ജയം
കൂടുതല്‍ ഇളവുകള്‍; തീരുമാനം ഇന്ന് ചേരുന്ന അവലോകന യോഗത്തില്‍
അതിവേഗം വാക്സിനേഷന്‍; ഇന്നലെ കുത്തിവയ്പ്പെടുത്തത് 82.7 ലക്ഷം പേര്‍
42,640 പുതിയ കേസുകള്‍; 91 ദിവസത്തിനിടയിലെ കുറഞ്ഞ നിരക്ക്
ഇന്നും നാളെയും മഴ തുടരും; തീരദേശവാസികള്‍ ജാഗ്രത പാലിക്കണം

ബിഗ് ബോസിലേക്ക് വിളിച്ചാൽ പോകും; കസ്തൂരിമാൻ താരം സിദ്ധാർഥ്

ജീവിതത്തിലെ പുതിയൊരു സന്തോഷം പങ്കുവയ്ക്കാൻ ലൈവിലെത്തിയപ്പോഴാണ് താരം തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്

siddharth venugopal, serial artist, ie malayalam

കോവിഡ് മൂലം ബിഗ് ബോസ് സീസൺ മൂന്നാം പതിപ്പിന്റെ ഷൂട്ടിങ് നിർത്തിവച്ചിരിക്കുകയാണ്. സീസണിലെ വിജയി ആരായിരിക്കുമെന്ന് അറിയാനുളള ആകാംക്ഷയിലാണ് ആരാധകർ. വോട്ടിങ്ങിലൂടെയായിരിക്കും വിജയിയെ തിരഞ്ഞെടുക്കുകയെന്ന തരത്തിലുളള റിപ്പോർട്ടുകളും വരുന്നുണ്ട്. എന്തായാലും അധികം വൈകാതെ തന്നെ വിജയിയെ പ്രഖ്യാപിക്കുമെന്നാണ് വിവരം.

ബിഗ് ബോസ് നാലാം സീസണിലേക്ക് പോകാൻ താൽപര്യമുണ്ടെന്ന് പറയുകയാണ് കസ്തൂരിമാൻ താരം സിദ്ധാർഥ് വേണുഗോപാൽ. ജീവിതത്തിലെ പുതിയൊരു സന്തോഷം പങ്കുവയ്ക്കാൻ ലൈവിലെത്തിയപ്പോഴാണ് താരം തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്.

Read More: ബിഗ് ബോസിലേക്ക് പോകുമോ? കുടുംബ വിളക്ക് നിർത്തിയോ? രണ്ടിനും അമൃതയ്ക്ക് ഒരൊറ്റ മറുപടി

ബിഗ് ബോസ് എല്ലാ സീസണും താൻ കാണാറുണ്ടെന്ന് സിദ്ധാർഥ് പറഞ്ഞു. ഇത്തവണ ഒരു എപ്പിസോഡ് പോലും ഞാന്‍ മുടക്കിയിട്ടില്ല. അതിലുള്ള എല്ലാവരും എന്റെ സുഹൃത്തുക്കളാണ്. അര്‍ഹതയുള്ളവര്‍ക്ക് ബിഗ് ബോസ് വിന്നറാവാന്‍ സാധിക്കട്ടേ. എല്ലാവരും നന്നായി കളിച്ചിട്ടുണ്ട്. നൂറ് ദിവസം അവിടെ നില്‍ക്കുക എന്ന് പറയുന്നത് നിസാര കാര്യമല്ല. ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടാവും. അതിനെയൊക്കെ തരണം ചെയ്ത് 96 ദിവസം അവിടെ നില്‍ക്കാന്‍ പറ്റുക എന്ന് പറയുന്നത് വലിയ കാര്യമാണെന്ന് സിദ്ധാർഥ് പറഞ്ഞു.

അടുത്ത ബിഗ് ബോസ് സീസണിലേക്ക് വിളിച്ചാൽ ഉറപ്പായും പോകുമെന്നും താരം പറഞ്ഞു. ലാലേട്ടനെ പോലൊരു അതുല്യ നടന്‍ അവതാരകനായ പ്രോഗ്രാമിന്റെ വേദിയില്‍ നില്‍ക്കുന്നത് തന്നെ വലിയ കാര്യമാണ്. അതിനുള്ള ഭാഗ്യം ദൈവം തരട്ടെയെന്നും അവസരം ലഭിച്ചാല്‍ തീര്‍ച്ചയായും താന്‍ പോകുമെന്നും സിദ്ധാർഥ് വ്യക്തമാക്കി. മോളിവുഡ് ഫ്‌ളിക്‌സിന്റെ അവാര്‍ഡ് തനിക്ക് കിട്ടിയ സന്തോഷം നടൻ ലൈവിൽ പങ്കുവച്ചു.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Kasthooriman serial fame siddharth venugopal like to participate big boss508705

Next Story
വ്യാജ അക്കൗണ്ടിലൂടെ അശ്ലീല ചാറ്റ്, പരാതി നൽകി ശാലു കുര്യൻShalu kurian, Shalu kurian fake account, Shalu kurian photos, Shalu kurian videos, ശാലു കുര്യൻ, indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com