Kasthooriman: മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിൽ ഒന്നാണ് ‘കസ്തൂരിമാൻ’. സീരിയലിലെ നായികനായകന്മാരായ ജീവയും കാവ്യയുമായി എത്തുന്നത് ശ്രീറാം രാമചന്ദ്രനും റെബേക്കയും ആണ്. സമൂഹമാധ്യമങ്ങളിൽ ഇരുവർക്കും ഏറെ ആരാധകരും ഫാൻ പേജുകളുമുണ്ട്. കുറച്ചുനാളുകളായി സീരിയലിൽ ജീവയും കാവ്യയും പിരിഞ്ഞതു പോലെയാണ് കഥ മുന്നോട്ട് പോവുന്നത്. എന്നാൽ ഇതാ ഇരുവരും ഒന്നിച്ചെത്തുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ ആരാധകരുടെ​ ശ്രദ്ധ കവരുന്നത്.

ശ്രീറാം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. ഒന്നിച്ചുള്ള ഒരു ചിത്രവും ശ്രീറാം പങ്കുവച്ചിട്ടുണ്ട്. ഞങ്ങൾ വീണ്ടും കണ്ടുമുട്ടിയപ്പോൾ എന്നാണ് ചിത്രത്തിന് ശ്രീറാം നൽകിയ ക്യാപ്ഷൻ.

ജീവയെന്ന സിനിമാനടന്റെ കഥാപാത്രത്തെയാണ് ശ്രീറാം അവതരിപ്പിക്കുന്നത്. അതേസമയം കാവ്യയെന്ന വക്കീലിന്റെ വേഷമാണ് റബേക്ക സന്തോഷിന്. ഇരുവരുടെയും വിവാഹവും പ്രണയവും ജീവിതത്തിൽ ഉണ്ടായ അപ്രതീക്ഷിത സംഭവങ്ങളുമൊക്കെയാണ് ‘കസ്തൂരിമാൻ’ പറയുന്നത്. കുറച്ചു നാളുകളായി ജീവയും കാവ്യയും സീരിയലിൽ പിരിഞ്ഞിരിക്കുന്നതായാണ് കാണിക്കുന്നത്. എന്താണ് ഇരുവർക്കും ഇടയിൽ സംഭവിച്ചതെന്ന് പ്രേക്ഷകർക്കും അറിയാത്ത രീതിയിലാണ് കഥ മുന്നോട്ടു നീങ്ങുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook