scorecardresearch
Latest News

മൃദുലയുമായുളള വഴക്ക് മാറിയോ? കിടിലൻ മറുപടി കൊടുത്ത് കസ്തൂരിമാൻ താരം റെബേക്ക

ആരാധകരുടെ നിരവധി ചോദ്യങ്ങൾക്ക് താരം മറുപടി കൊടുത്തു. ഇതിലെ ഒരു ചോദ്യമാണ് റെബേക്കയെ ഞെട്ടിച്ചത്

മൃദുലയുമായുളള വഴക്ക് മാറിയോ? കിടിലൻ മറുപടി കൊടുത്ത് കസ്തൂരിമാൻ താരം റെബേക്ക

മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട നായികമാരിലൊരാണ് റെബേക്ക സന്തോഷ്. ‘കസ്തൂരിമാൻ’ സീരിയലിലെ കാവ്യ എന്ന കഥാപാത്രത്തിലൂടെയാണ് റെബേക്ക മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായത്. കാവ്യയെന്ന വക്കീലിന്റെ വേഷമാണ് റെബേക്ക ചെയ്തത്. പരമ്പര അവസാനിച്ചുവെങ്കിലും പ്രേക്ഷകർക്ക് റെബേക്കയോടുളള ഇഷ്ടം ഇപ്പോഴും പോയിട്ടില്ല.

Read More: പൂക്കാലം വരവായി പരമ്പരയിലേക്ക് ഇനിയില്ലേ? ആരാധക ചോദ്യങ്ങൾക്കിടെ പുതിയ ചിത്രങ്ങളുമായി ആരതി

സോഷ്യൽ മീഡിയയിൽ സജീവമായ റെബേക്ക കഴിഞ്ഞ ദിവസം ലൈവിൽ പ്രേക്ഷകരുമായി സംവദിച്ചിരുന്നു. ആരാധകരുടെ നിരവധി ചോദ്യങ്ങൾക്ക് താരം മറുപടി കൊടുത്തു. ഇതിലെ ഒരു ചോദ്യമാണ് റെബേക്കയെ ഞെട്ടിച്ചത്.

നടി മൃദുല വിജയുമായുള്ള വഴക്ക് മാറിയോ എന്നായിരുന്നു ചോദ്യം. ചോദ്യം കേട്ടപ്പോൾ ആദ്യമൊന്ന് ഞെട്ടിയെങ്കിലും ഇപ്പോഴാണ് താനും ഇക്കാര്യം അറിയുന്നതെന്നായിരുന്നു റെബേക്ക നൽകിയ മറുപടി.

ഇതേ ചോദ്യത്തിനുളള മറുപടി മൃദുലയും സോഷ്യൽ മീഡിയ വഴി പങ്കുവച്ചു. ഞാനും ബാക്കി ഉള്ളവർ പറഞ്ഞപ്പോഴാ അറിഞ്ഞേ റെബേ എന്നായിരുന്നു മൃദുല കുറിച്ചത്.

ഏതാനും മാസങ്ങൾക്കു മുൻപായിരുന്നു സംവിധായകൻ ശ്രീജിത്ത് വിജയനുമായുളള റെബേക്കയുടെ വിവാഹ നിശ്ചയം. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. മാര്‍ഗംകളി’ എന്ന സിനിമയുടെ സംവിധായകന്‍ ആണ് ശ്രീജിത്ത് വിജയൻ. എഴുത്തുകാരനും സിനിമോട്ടോഗ്രാഫറും കൂടിയാണ് ശ്രീജിത്ത്.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Kasthooriman fame rebecca santhosh reply about mridula vijay related question500532