‘കസ്തൂരിമാൻ’ സീരിയൽ താരം റെബേക്ക സന്തോഷ് വിവാഹിതയാവുന്നു. സംവിധായകൻ ശ്രീജിത്ത് വിജയനാണ് റെബേക്കയുടെ വരൻ. ഏറെ നാളായി പ്രണയത്തിലാണ് ഇരുവരും. ‘മാര്‍ഗംകളി’ എന്ന സിനിമയുടെ സംവിധായകന് ആണ് ശ്രീജിത്ത് വിജയൻ. എഴുത്തുകാരനും സിനിമോട്ടോഗ്രാഫറും കൂടിയാണ് ശ്രീജിത്ത്.
വിവാഹത്തിനു മുൻപായുള്ള ഹൽദി ആഘോഷ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം. ശ്രീറാം രാമചന്ദ്രൻ അടക്കമുള്ള കസ്തൂരിമാൻ താരങ്ങളും റെബേക്കയുടെ പ്രീ വെഡിങ് ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു റെബേക്കയുടെ വിവാഹ നിശ്ചയം നടന്നത്. കോവിഡ് കാരണം വിവാഹം നീളുകയായിരുന്നു.
കസ്തൂരിമാൻ’ സീരിയലിലെ കാവ്യ എന്ന കഥാപാത്രത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയം നേടിയ താരമാണ് റെബേക്ക സന്തോഷ്. സീരിയലിൽ നായികനായകന്മാരായ ജീവയും കാവ്യയുമായി എത്തിയത് ശ്രീറാം രാമചന്ദ്രനും റെബേക്കയും ആണ്. ഇരുവരുടെയും വിവാഹവും പ്രണയവും ജീവിതത്തിൽ ഉണ്ടായ അപ്രതീക്ഷിത സംഭവങ്ങളുമൊക്കെയാണ് പരമ്പരയുടെ കഥ.
Read More: പുതിയ ലുക്കിൽ യുവയ്ക്കൊപ്പം മൃദുല വിജയ്