Latest News

വിവാഹ പിറ്റേന്ന് റെബേക്കയ്ക്ക് പണി കൊടുത്ത് ശ്രീജിത്ത്; വീഡിയോ

ഇവരുടെ വിവാഹചിത്രങ്ങളും വീഡിയോയും ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു

Rebecca santhosh, Rebecca santhosh wedding, റെബേക്ക സന്തോഷ് വിവാഹിതയായി,Rebecca santhosh boyfriend, Rebecca santhosh engagement, Rebecca santhosh mehandi photos, Rebecca santhosh marriage, Rebecca santhosh engagement photos, റെബേക്ക സന്തോഷ്, kasthooriman, kasthooriman yesterday episode, kasthooriman latest episode, kasthooriman new episode, kasthooriman today episode, kasthooriman serial episode, kasthooriman serial today, kasthooriman characters real name, കസ്തൂരിമാൻ സീരിയൽ, jeeva kasthooriman real name, kasthooriman jeeva family, kasthooriman jeeva kavya romance, kasthooriman jeeva photos, kasthooriman jeeva kavya love scene, jeevyacouples, jeevya loving moments, jeevyalovers, Indian express malayalam, IE malayalam

കഴിഞ്ഞ ദിവസമാണ് ‘കസ്തൂരിമാൻ’ സീരിയൽ താരം റെബേക്ക സന്തോഷും സംവിധായകൻ ശ്രീജിത്ത് വിജയനും വിവാഹിതരായത്. ഇവരുടെ വിവാഹചിത്രങ്ങളും വീഡിയോയും ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഇപ്പോഴിതാ, ഇവരുടെ മറ്റൊരു രസകരമായ വീഡിയോയാണ് ശ്രദ്ധനേടുന്നത്. കല്യാണ പിറ്റേന്ന് രാവിലെ എടുത്ത ഒരു വീഡിയോയാണിത്. കട്ടിലിൽ നിന്നും എഴുന്നേൽക്കാൻ മടിച്ചു കിടക്കുന്ന റെബേക്കയെയാണ് വീഡിയോയിൽ കാണാനാവുക. ‘വിവാഹസങ്കല്പം വേർഷൻ 2’ എന്ന അടികുറിപ്പോടെ ശ്രീജിത്താണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.

‘രാവിലെ എട്ട് മണിയായി എഴുന്നേൽക്ക്’ എന്നും പറഞ്ഞ് ശ്രീജിത്ത് എഴുന്നേല്പിക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. കല്യാണം ഒക്കെ കഴിഞ്ഞു രാവിലെ കുളിച്ചു ഒരു കാപ്പി ആയിട്ട് ഒക്കെ വരുന്നതാണ് കേരളീയ സംസ്കാരം എന്നും ശ്രീജിത്ത് പറയുന്നുണ്ട്. അതിനൊക്കെ ഉറക്കപിച്ചിലാണ് റെബേക്കയുടെ മറുപടി.

ഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു റെബേക്കയുടെ വിവാഹ നിശ്ചയം നടന്നത്. കോവിഡ് കാരണം വിവാഹം നീളുകയായിരുന്നു. ഏറെ നാളായി പ്രണയത്തിലായിരുന്നു റെബേക്കയും ശ്രീജിത്തും. ‘മാര്‍ഗംകളി’ എന്ന സിനിമയുടെ സംവിധായകന്‍ ആണ് ശ്രീജിത്ത് വിജയൻ. എഴുത്തുകാരനും സിനിമോട്ടോഗ്രാഫറും കൂടിയാണ് ശ്രീജിത്ത്.

Also Read: റബേക്കയുടെ വിവാഹത്തിനിടെ പൂളിൽ വീണ് നായികമാർ; വീഡിയോ

കസ്തൂരിമാൻ’ സീരിയലിലെ കാവ്യ എന്ന കഥാപാത്രത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയം നേടിയ താരമാണ് റെബേക്ക സന്തോഷ്. സീരിയലിൽ നായികനായകന്മാരായ ജീവയും കാവ്യയുമായി എത്തിയത് ശ്രീറാം രാമചന്ദ്രനും റെബേക്കയും ആണ്. ഇരുവരുടെയും വിവാഹവും പ്രണയവും ജീവിതത്തിൽ ഉണ്ടായ അപ്രതീക്ഷിത സംഭവങ്ങളുമൊക്കെയാണ് പരമ്പരയുടെ കഥ.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Kasthooriman fame rebecca santhosh post wedding day morning video

Next Story
നിന്നെ കയ്യിലെടുക്കാൻ കൊതിയോടെ കാത്തിരിക്കുന്നു; ചിത്രങ്ങൾ പങ്കിട്ട് സൗഭാഗ്യsowbhagya venkitesh, arjun, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com