scorecardresearch

Latest News

കസ്തൂരിമാൻ സീരിയൽ താരം റെബേക്ക സന്തോഷ് വിവാഹിതയായി

ഏറെ നാളായി പ്രണയത്തിലായിരുന്നു റെബേക്കയും ശ്രീജിത്തും

rebecca santhosh, serial actress, ie malayalam

‘കസ്തൂരിമാൻ’ സീരിയൽ താരം റെബേക്ക സന്തോഷ് വിവാഹിതയായി. സംവിധായകൻ ശ്രീജിത്ത് വിജയനാണ് റെബേക്കയുടെ കഴുത്തിൽ താലി ചാർത്തിയത്. ഹിന്ദു ആചാരപ്രകാരം നടന്ന ചടങ്ങിൽ സിനിമാ സീരിയൽ രംഗത്തെ നിരവധി പേർ പങ്കെടുത്തു.

നീല ബോർഡറുള്ള പട്ടുസാരിയും എംബ്രോയ്ഡറി വർക്കുകൾ നിറഞ്ഞ ജാക്കറ്റുമായിരുന്നു റെബേക്കയുടെ വിവാഹ വേഷം. മുണ്ടും ഷർട്ടും ധരിച്ച് സിംപിൾ ലുക്കിലായിരുന്നു വരൻ ശ്രീജിത്ത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു റെബേക്കയുടെ വിവാഹ നിശ്ചയം നടന്നത്. കോവിഡ് കാരണം വിവാഹം നീളുകയായിരുന്നു.

ഏറെ നാളായി പ്രണയത്തിലായിരുന്നു റെബേക്കയും ശ്രീജിത്തും. ‘മാര്‍ഗംകളി’ എന്ന സിനിമയുടെ സംവിധായകന്‍ ആണ് ശ്രീജിത്ത് വിജയൻ. എഴുത്തുകാരനും സിനിമോട്ടോഗ്രാഫറും കൂടിയാണ് ശ്രീജിത്ത്.

കസ്തൂരിമാൻ’ സീരിയലിലെ കാവ്യ എന്ന കഥാപാത്രത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയം നേടിയ താരമാണ് റെബേക്ക സന്തോഷ്. സീരിയലിൽ നായികനായകന്മാരായ ജീവയും കാവ്യയുമായി എത്തിയത് ശ്രീറാം രാമചന്ദ്രനും റെബേക്കയും ആണ്. ഇരുവരുടെയും വിവാഹവും പ്രണയവും ജീവിതത്തിൽ ഉണ്ടായ അപ്രതീക്ഷിത സംഭവങ്ങളുമൊക്കെയാണ് പരമ്പരയുടെ കഥ.

Read More: കസ്തൂരിമാൻ താരം റെബേക്കയ്ക്ക് വിവാഹം; ഹൽദി ആഘോഷ ചിത്രങ്ങൾ

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Kasthooriman fame rebecca santhosh got married

Best of Express