വിവാഹവേഷത്തിൽ അതി സുന്ദരിയായി കാർത്തു, സ്നേഹം അറിയിച്ച് ആരാധകർ

ആദ്യ സീരിയലിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് സ്‌നിഷ

karthikadeepam, snisha chandran, ie malayalam

‘നീലക്കുയിൽ’ പരമ്പരയ്ക്കുശേഷം സ്നിഷ ചന്ദ്രനെ പ്രേക്ഷകർ കണ്ടത് സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്യുന്ന ‘കാർത്തിക ദീപത്തി’ലാണ്. കാർത്തുവെന്ന അനാഥ പെൺകുട്ടിയുടെ വേഷമാണ് പരമ്പരയിൽ സ്നിഷ അവതരിപ്പിക്കുന്നത്. മിനി സ്ക്രീൻ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇതിനോടകം തന്നെ കാർത്തുവെന്ന പെൺകുട്ടി ചേക്കേറി കഴിഞ്ഞു.

Read More: Bigg Boss Malayalam 3: ‘ഇലക്ഷൻ’ ചൂടിൽ ബിഗ് ബോസ് ഹൗസ്

സീ കേരളത്തിലെ ജനപ്രിയ പരമ്പരകളിൽ ഒന്നാണ് ‘കാർത്തിക ദീപം’. ഏതാനും ദിവസം മുൻപ് കാർത്തികയുടെ വിവാഹത്തിന്റെ മഹാ എപ്പിസോഡ് ചാനലിൽ സംപ്രേഷണം ചെയ്തിരുന്നു. വിവാഹദിന എപ്പിസോഡിൽനിന്നുളള ചിത്രങ്ങൾ തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഷെയർ ചെയ്തിരിക്കുകയാണ് സ്നിഷ. വിവാഹവേഷത്തില്‍ അതീവ സുന്ദരിയായിരുന്നു സ്നിഷ. നവവധുവായുള്ള കാര്‍ത്തുവിന്റെ ചിത്രങ്ങള്‍ക്ക് താഴം സ്‌നേഹം അറിയിച്ച് ആരാധകരും കമന്റിട്ടുണ്ട്.

ആദ്യ സീരിയലിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് സ്‌നിഷ. തന്റെ ആദ്യ വേഷത്തിലൂടെ മികച്ച നടിക്കുള്ള പ്രേം നസീർ പുരസ്കാരവും ഈ മഞ്ചേരിക്കാരി സ്വന്തമാക്കി. മലയാളത്തോടൊപ്പം തമിഴിലും ഒരേപോലെ അരങ്ങേറി കൊണ്ടാണ് സ്‌നിഷയുടെ സീരിയൽ രംഗത്തേക്കുള്ള കാൽവയ്പ്. സീ കേരളം സംപ്രേഷണം ചെയ്യുന്ന ‘കാർത്തികദീപ’ത്തിലെ കാർത്തികയായിട്ടാണ് സ്‌നിഷ ഒരിടവേളക്ക് ശേഷം മലയാള മിനി സ്‌ക്രീനിലേക്ക് തിരിച്ചെത്തിയത്.

അനാഥയായ കാർത്തിക എന്ന പെൺകുട്ടിയുടെ കഥയാണ് സീരിയലിലൂടെ സംവിധായകൻ പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത്. ”കാർത്തിക ഒരു പാവം പെൺകുട്ടിയാണ്. എന്നാൽ ബോൾഡ് ആണ് താനും. വെല്ലുവിളികളെയൊക്കെ സധൈര്യം നേരിടുന്ന മിടുക്കികുട്ടി. നന്മ നിറഞ്ഞ ഒരു മനസ്സിനുടമയുമാണ് അവൾ. ജീവിതത്തിൽ പെട്ടെന്ന് ഒറ്റപ്പെട്ടു പോവുകയും പ്രിയപ്പെട്ട ചേട്ടന്റെ ചിറകിലൊതുങ്ങി ജീവിക്കുകയും ചെയുന്ന ഒരു കഥാപാത്രം. യദു കൃഷ്ണൻ ചേട്ടനാണ് കാർത്തികയുടെ ജേഷ്ഠന്റെ വേഷത്തിലെത്തുന്നത്. വിവേക് ഗോപൻ ചേട്ടൻ നായകനായുമെത്തുന്നു. പ്രതീക്ഷകൾ തരുന്ന ഒരു കഥാപാത്രമാണ് എനിക്ക് കാർത്തിക. ഏറെ അഭിനയസാധ്യത ഉള്ള ഒരു വേഷം കൂടിയാണ്. മലയാളികൾ തീർച്ചയായും ഇഷ്ടപ്പെടുന്ന ഒരു കഥാപാത്രമാണ് കാർത്തികയുടേത് എന്ന് എനിക്ക് ഉറപ്പുണ്ട്,” പരമ്പരയിലെ തന്റെ കഥാപാത്രത്തെക്കുറിച്ചുളള സ്നിഷയുടെ വാക്കുകൾ.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Karthikadeepam serial fame snisha chandran photos

Next Story
Bigg Boss Malayalam 3: ‘ഇലക്ഷൻ’ ചൂടിൽ ബിഗ് ബോസ് ഹൗസ്Big boss, ബിഗ് ബോസ്, Big Boss Malayalam Season 3, bigg boss malayalam season 3 March 10 episode, Bigg Boss malayalam day 22, bigg boss malayalam season 3 today episode, mohanlal bigg boss malayalam, mohanlal, bigg boss mohanlal, bigg boss malayalam 3 contestants list, bigg boss malayalam 3 contestants, bigg boss malayalam 2021, bigg boss malayalam 2021 live, bigg boss malayalam watch online, Big Boss Malayalam Season 3 live updates, Big Boss Malayalam live, മോഹൻലാൽ, ബിഗ് ബോസ് മലയാളം സീസണ്‍ 3, Big boss 3, ബിഗ് ബോസ് 3, ie malayalam, ​Indian express malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com