കാർത്തുവിന്റെ കല്യാണം കാണാൻ ചെമ്പരത്തി, നീയും ഞാനും ജോഡികളും

ചെമ്പരത്തി, നീയും ഞാനും, കാർത്തിക ദീപം എന്നീ മൂന്നു പരമ്പരകളിലെയും ജോഡികൾ ഒന്നിച്ചുള്ളൊരു ഫൊട്ടോയാണ് മിനിസ്ക്രീൻ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.

karthikadeepam, ie malayalam

സീം കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ പരമ്പരയാണ് കാർത്തിക ദീപം. കഴിഞ്ഞ വർഷം തുടങ്ങിയ പരമ്പരയ്ക്ക് ആരാധകർ ഏറെയാണ്. അനാഥയായ കാർത്തിക എന്ന പെൺകുട്ടിയുടെ കഥയാണ് സീരിയലിലൂടെ സംവിധായകൻ പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത്.

അനാഥയായ കാർത്തുവിനെ കണ്ണൻ എന്ന വ്യക്തി വീട്ടിലേക്കു കൊണ്ടുവന്ന് അവളെ സ്വന്തം മകളെപ്പോലെ വളർത്തുന്നു. പക്ഷേ വലുതാകുന്തോറും കാർത്തുവിന്റെ ജീവിതത്തിൽ കയ്പേറിയ നിരവധി അനുഭവങ്ങൾ ഉണ്ടാകുന്നു. എങ്കിലും കാർത്തുവിന്റെ നല്ല മനസ് കണ്ട് അവളെ ഇഷ്ടപ്പെട്ട ഒരാളുണ്ട്, അരുൺ. ഇരുവരും തമ്മിലുളള കല്യാണത്തിന്റെ എപ്പിസോഡിനായി കാത്തിരിക്കുകയാണ് ആരാധകർ.

Read More: കല്യാണിക്കും ശ്രീലക്ഷ്മിക്കുമൊപ്പം രവി വർമ്മനും, ഫൊട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ

വരും ദിവസങ്ങളിൽ കല്യാണത്തിന്റെ എപ്പിസോഡ് പ്രക്ഷേപണം ചെയ്യുമെന്ന് പ്രൊമോകളിൽനിന്നും വ്യക്തം. കാർത്തുവിന്റെ കല്യാണത്തിന് ചെമ്പരത്തി സീരിയലിലെയും നീയും ഞാനും സീരിയലിലെയും താരജോഡികൾ എത്തുന്നുണ്ട്. ഇവർ കല്യാണത്തിൽ പങ്കെടുക്കാൻ എത്തുന്നതിന്റെ പ്രൊമോ വീഡിയോയും പുറത്തുവരുന്നുണ്ട്.

 

View this post on Instagram

 

A post shared by VIVEK GOPAN_fc (@vivekgopan_fc)

ചെമ്പരത്തി, നീയും ഞാനും, കാർത്തിക ദീപം എന്നീ മൂന്നു പരമ്പരകളിലെയും ജോഡികൾ ഒന്നിച്ചുള്ളൊരു ഫൊട്ടോയാണ് മിനിസ്ക്രീൻ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. പ്രിയ താരങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ ഈ ഫൊട്ടോ ഷെയർ ചെയ്തിട്ടുമുണ്ട്.

 

View this post on Instagram

 

A post shared by Shiju AR (@ar.shiju_official)

നേരത്തെ കല്യാണിയും ശ്രീലക്ഷ്മിയും രവി വർമ്മനും ഒന്നിച്ചുള്ളൊരു ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്യുന്ന രണ്ടു ജനപ്രിയ പരമ്പരകളാണ് ‘ചെമ്പരത്തി’യും ‘നീയും ഞാനും’. ‘ചെമ്പരത്തി’ സീരിയലിലെ ഒരു പ്രധാന കഥാപാത്രമാണ് കല്യാണി. അമല ഗിരീഷനാണ് കല്യാണിയുടെ വേഷം ചെയ്യുന്നത്. രവി വർമ്മനും ശ്രീലക്ഷ്മിയുമാണ് ‘നീയും ഞാനും’ സീരിയലിലെ പ്രധാന കഥാപാത്രങ്ങൾ. ഷിജുവും സുസ്മിതയുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

View this post on Instagram

 

A post shared by Gayathri Nandhan (@gayathrinandhan97)

 

View this post on Instagram

 

A post shared by Shiju AR (@ar.shiju_official)

 

View this post on Instagram

 

A post shared by Sus (@susmitha.prabhakaran)

സ്നിഷ ചന്ദ്രനാണ് കാർത്തിക എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അരുൺ എന്ന കഥാപാത്രത്തെയാണ് വിവേക് അവതരിപ്പിക്കുന്നത്. ‘പരസ്പരം’ എന്ന സീരിയലിലെ സൂരജ് എന്ന കഥാപാത്രത്തിലൂടെ വിവേക് ഗോപൻ ഏവർക്കും സുപരിചിതനാണ്.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Karthikadeepam chembarathi neeyum njanum stars in a photo

Next Story
നീയെന്നെ തനിച്ചാക്കിയിട്ട് നാലുവർഷം; മകന്റെ ഓർമകളിൽ സബീറ്റSabitta George , Sabitta George family, Sabitta George photos, chakkappazham serial latest episode
The moderation of comments is automated and not cleared manually by malayalam.indianexpress.com