മലയാളികൾ നെഞ്ചോടു ചേർത്ത വെബ് സീരിസുകളിൽ ഒന്നാണ് കരിക്ക്. കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് കരിക്കിന്റെ വളർച്ച. ഇന്ന് എട്ട് മില്യണോളം സബ്സ്‌ക്രൈബേഴ്സും അതിലേറെ ആരാധകരുമുണ്ട് കരിക്ക് ടീമിന്. ഫേസ്ബുക്കും യൂട്യൂബുമെല്ലാം നിത്യജീവിതത്തിന്റെ ഭാഗമായ മലയാളികളിൽ ഭൂരിപക്ഷത്തിനും സുപരിചിതരാണ് കരിക്കിലെ ജോർജും ലോലനും ശംഭുവും ഷിബുവുമെല്ലാം. കരിക്കിലെ താരങ്ങൾ ഓരോരുത്തരും മലയാളികൾക്ക് അത്രയേറെ പ്രിയപ്പെട്ടവരാണ്.
കരിക്ക് താരങ്ങൾ ഒന്നിച്ചെത്തുന്ന ഒരു ഡാൻസ് വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. താരങ്ങളിലൊരാളായ അർജുൻ രത്തൻെറ വിവാഹാഘോഷത്തിനിടയിലാണ് ഇവർ നൃത്തം ചെയ്തത്. ആരാധകർ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്.
ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു അർജുൻെറ വിവാഹം. കരിക്ക് ടീമിലെ എല്ലാവരും വിവാഹത്തിനെത്തിയിരുന്നു.