/indian-express-malayalam/media/media_files/uploads/2023/07/Sneha-Babu.png)
കരിക്ക് താരം സ്‌നേഹ ബാബു വിവാഹിതയാവുന്നു( ഫൊട്ടൊ: Sneha Babu/ Instagram)
കരിക്ക് വെബ് സീരീസുകളിലൂടെ ശ്രദ്ധ നേടിയ താരമാണ് സ്നേഹ ബാബു. പിന്നീട് ആദ്യരാത്രി, ഗാനഗന്ധർവ്വൻ, മിന്നൽ മുരളി എന്നീ ചിത്രങ്ങളിൽ ശ്രദ്ധേമായ വേഷങ്ങളിലും സ്നേഹ പ്രത്യക്ഷപ്പെട്ടു. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ വളരെ സന്തോഷം നിറഞ്ഞൊരു വാർത്ത ആരാധകരെ അറിയിക്കുകയാണ് സ്നേഹ. താൻ വിവാഹിതയാകാൻ പോകുന്നു എന്നാണ് സ്നേഹ പുതുതായി ഷെയർ ചെയ്ത പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്.
സാമർത്ഥ്യ ശാസ്ത്രം എന്ന വെബ് സീരീസിന്റെ ഛായാഗ്രാഹകൻ അഖിൽ സേവ്യറാണ് സ്നേഹയുടെ പ്രിയതമൻ. അഖിലിനൊപ്പം നിൽക്കുന്ന ചിത്രമാണ് സ്നേഹ പങ്കുവച്ചത്. 'സാമർത്ഥ്യ ശാസ്ത്രത്തിന് നന്ദി,' എന്നാണ് ചിത്രത്തിനൊപ്പം സ്നേഹ കുറിച്ചത്. സീരീസിലെ ഒരു പ്രധാന വേഷത്തിൽ സ്നേഹയും എത്തിയിരുന്നു. #nowitsofficial എന്ന ഹാഷ്ടാഗം അതോടൊപ്പം ഷെയർ ചെയ്തിട്ടുണ്ട്.
ചിത്രത്തിനു താഴെ കരിക്കിലെ അഭിനേതാക്കളും ആശംസകളറിയിച്ചു. അർജുൻ രത്തൻ, ശബരീഷ്, കിരൺ വിയത്ത്, ശ്രുതി സുരേഷ്, വിദ്യ വിജയകുമാർ, അനഘ മരിയ വർഗ്ഗീസ്, നീലിൻ സാൻഡ്ര എന്നിവർ ആശംസ കുറിച്ചിട്ടുണ്ട്.
കരിക്കിന്റെ കോമഡി സീരീസുകളിലൂടെയാണ് സ്നേഹ ശ്രദ്ധ നേടിയത്. സോഷ്യൽ മീഡിയയിൽ സജീവമായ സ്നേഹ റീൽസുകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.