സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ‘കന്യാദാനം’ സീരിയലിലെ താരം കൃഷ്‌ണകുമാർ വിവാഹിതനായി. ശ്രുതിയാണ് വധു. ഇന്ദ്രൻ എന്ന കഥാപാത്രത്തെയാണ് കൃഷ്ണകുമാർ സീരിയലിൽ അവതരിപ്പിക്കുന്നത്. സീരിയൽ താരങ്ങളും ചടങ്ങിനായെത്തി.
സേവ് ദി ഡെയ്റ്റ്, ഹൽദി തുടങ്ങിയവയുടെ ചിത്രങ്ങളും കൃഷ്‌ണകുമാർ പങ്കുവച്ചിട്ടുണ്ട്.
വിവിധ മേഖലയിൽ പരിശീലനം നൽകുന്ന പ്രഗതി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉടമസ്ഥനാണ് കൃഷ്ണകുമാർ. തിരുവനന്തപുരത്താണ് സ്ഥാപനം സ്ഥിതി ചെയ്യുന്നത്.