സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ‘കന്യാദാനം’ സീരിയലിലെ താരം ശിൽപ ശിവദാസ്
വിവാഹിതയായി. സംഗീത് നടുവീട്ടിൽ ആണ് വരൻ. ദയ എന്ന കഥാപാത്രത്തെയാണ് ശിൽപ സീരിയലിൽ അവതരിപ്പിക്കുന്നത്. സീരിയൽ താരങ്ങളും ചടങ്ങിനായെത്തി.
ഒന്നര വർഷം നീണ്ടു നിന്ന പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. കുടുംബത്തിന്റെ ഭാഗത്തു നിന്ന് പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതു കൊണ്ട് വളരെ ലളിതമായാണ് വിവാഹം നടത്തിയതെന്നും ഇരുവരും പറയുന്നു.
സേവ് ദി ഡെയ്റ്റ് ചിത്രങ്ങളും ശിൽപ പങ്കുവച്ചിട്ടുണ്ട്. മോഡലിങ്ങ് രംഗത്തും സജീവമാണ് ശിൽപ.