Uppum Mulakum: ഉപ്പും മുളകും എന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് ജൂഹി രുസ്തഗി. പരമ്പര അവസാനിച്ചുവെങ്കിലും ഉപ്പും മുളകും താരങ്ങളെല്ലാം ഇപ്പോഴും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ഓരോരുത്തരുടെയും വിശേഷമറിയാൻ ഉപ്പും മുളകും പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്.
ഇപ്പോഴിതാ, ജൂഹി പങ്കുവച്ച ഒരു വീഡിയോയാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. സാരിയിൽ സുന്ദരിയായ ജൂഹിയെയാണ് വീഡിയോയിൽ കാണാൻ കഴിയുക.
View this post on Instagram
യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന ജൂഹി യൂട്യൂബ് ചാനലും തുടങ്ങിയിട്ടുണ്ട്. “അഭിനയം പോലെ ഇഷ്ടമുള്ള കാര്യമാണ് യാത്രയും. ഇപ്പോള്‍ അത്യാവശ്യം സമയം കിട്ടുന്നുണ്ട്. കിട്ടുന്ന സമയത്ത് വ്യത്യസ്ത സ്ഥലങ്ങളിലൊക്കെ പോവുന്നുണ്ട്. യാത്രകൾ നിങ്ങളിലേക്ക് എത്തിക്കാൻ ഒരു യൂട്യൂബ് ചാനല്‍ തുടങ്ങുകയാണ്. പെർഫെക്ട് സ്ട്രെയിഞ്ചേഴ്സ് എന്നാണ് പേര്.” യൂട്യൂബ് ചാനലിനെ കുറിച്ച് ജൂഹി പറഞ്ഞതിങ്ങനെ. തന്റെ കൂട്ടുകാരൻ ഡോക്ടർ റോവിനൊപ്പം നടത്തിയ യാത്രയുടെ വിശേഷങ്ങളും ജൂഹി പങ്കുവച്ചിട്ടുണ്ട്.
പാതി മലയാളിയാണ് ജൂഹി രുസ്തഗി. ജൂഹിയുടെ അമ്മ മലയാളിയായ ഭാഗ്യലക്ഷ്മിയാണ്. അച്ഛൻ രാജസ്ഥാൻ സ്വദേശിയായ രഘുവീർ ശരൺ രുസ്തഗി. ചോറ്റാനിക്കര മഹാത്മാഗാന്ധി പബ്ലിക് സ്കൂളിൽ വിദ്യാർത്ഥിയായിരിക്കെയാണ് ജൂഹി ഉപ്പും മുളകും എന്ന സീരിയലിൽ എത്തുന്നത്. ഉപ്പും മുളകിന്റെ വിധായകൻ ഉണ്ണികൃഷ്ണന്റെ മകൻ അനന്തകൃഷ്ണൻ ജൂഹിയുടെ സുഹൃത്തായിരുന്നു. ഒരു പിറന്നാൾ ആഘോഷത്തിന് പങ്കെടുക്കാൻ സുഹൃത്തിന്റെ വീട്ടിൽ പോയതാണ് ജൂഹിയുടെ ജീവിതത്തിൽ വഴിത്തിരിവായത്. സീരിയലിലെ ലെച്ചു എന്ന കഥാപാത്രമാണ് ജൂഹിയെ ലോകമെമ്പാടുമുള്ള ഉപ്പും മുളകും പ്രേക്ഷകർക്ക് ഇടയിൽ പ്രശസ്തയാക്കിയത്.
Read More: Uppum Mulakum: ഫ്ളോറൽ ഡ്രസ്സിൽ അതിസുന്ദരിയായി ജൂഹി രുസ്തഗി