scorecardresearch
Latest News

Uppum Mulakum: മാലാഖയെ പോലെ മനോഹരിയായി ജൂഹി രുസ്തഗി

Uppum Mulakum: കഴിഞ്ഞ ഫെബ്രുവരിയിലാണ് ജൂഹി ‘ഉപ്പും മുളകും’ സീരിയലിൽ നിന്നും പിന്മാറിയത്. കുറച്ചുമാസങ്ങളായി സമൂഹമാധ്യമങ്ങളിലും ജൂഹി സജീവമായിരുന്നില്ല

Uppum Mulakum: മാലാഖയെ പോലെ മനോഹരിയായി ജൂഹി രുസ്തഗി

Uppum Mulakum: ഉപ്പും മുളകും എന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് ജൂഹി രുസ്തഗി. കഴിഞ്ഞ ഫെബ്രുവരിയിലാണ് ജൂഹി സീരിയലിൽനിന്നു പിന്മാറിയത്. സീരിയലിന്റെ ഷൂട്ട് കാരണം പഠിത്തത്തിൽ അധികം ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും അതിനാലാണ് പിന്മാറുന്നതെന്നുമാണ് ഇതേക്കുറിച്ച് ജൂഹി പറഞ്ഞത്.

കുറച്ചുമാസങ്ങളായി സമൂഹമാധ്യമങ്ങളിലും ജൂഹി സജീവമായിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ ജൂഹി പങ്കുവച്ച ഏതാനും ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ​ ശ്രദ്ധ കവരുന്നത്. ക്രിസ്മസ് തീമിൽ ചുവപ്പും വെളുപ്പും നിറത്തിലുള്ള വസ്ത്രമണിഞ്ഞ് ഒരു മാലാഖയെ പോലെയാണ് ജൂഹി ചിത്രങ്ങളിൽ.

 

View this post on Instagram

 

A post shared by Juhi Rustagi (@juhirus)

യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന ജൂഹി ഒരു യൂട്യൂബ് ചാനൽ തുടങ്ങാനുള്ള ഒരുക്കത്തിലാണ്. “അഭിനയം പോലെ ഇഷ്ടമുള്ള കാര്യമാണ് യാത്രയും. ഇപ്പോള്‍ അത്യാവശ്യം സമയം കിട്ടുന്നുണ്ട്. കിട്ടുന്ന സമയത്ത് വ്യത്യസ്ത സ്ഥലങ്ങളിലൊക്കെ പോവുന്നുണ്ട്. യാത്രകൾ നിങ്ങളിലേക്ക് എത്തിക്കാൻ ഒരു യൂട്യൂബ് ചാനല്‍ തുടങ്ങുകയാണ്. പെർഫെക്ട് സ്ട്രെയിഞ്ചേഴ്സ് എന്നാണ് പേര്. ലെച്ചുവിന് തന്ന അതേ സപ്പോര്‍ട്ട് എനിക്കും തരണം,” ജൂഹി പറയുന്നു.

 

View this post on Instagram

 

A post shared by Juhi Rustagi (@juhirus)

 

View this post on Instagram

 

A post shared by Juhi Rustagi (@juhirus)

അടുത്തിടെ ആയിരുന്നു ജൂഹിയുടെ ഡിസൈനർ സ്റ്റുഡിയോയുടെ ലോഞ്ച്.

പാതി മലയാളിയാണ് ജൂഹി രുസ്‌തഗി. ജൂഹിയുടെ അമ്മ മലയാളിയായ ഭാഗ്യലക്ഷ്മിയാണ്. അച്ഛൻ രാജസ്ഥാൻ സ്വദേശിയായ രഘുവീർ ശരൺ രുസ്‌തഗി. ചോറ്റാനിക്കര മഹാത്മാഗാന്ധി പബ്ലിക് സ്കൂളിൽ വിദ്യാർത്ഥിയായിരിക്കെയാണ് ജൂഹി ഉപ്പും മുളകും എന്ന സീരിയലിൽ എത്തുന്നത്. ഉപ്പും മുളകിന്റെ വിധായകൻ ഉണ്ണികൃഷ്ണന്റെ മകൻ അനന്തകൃഷ്ണൻ ജൂഹിയുടെ സുഹൃത്തായിരുന്നു. ഒരു പിറന്നാൾ ആഘോഷത്തിന് പങ്കെടുക്കാൻ സുഹൃത്തിന്റെ വീട്ടിൽ പോയതാണ് ജൂഹിയുടെ ജീവിതത്തിൽ വഴിത്തിരിവായത്. സീരിയലിലെ ലെച്ചു എന്ന കഥാപാത്രമാണ് ജൂഹിയെ ലോകമെമ്പാടുമുള്ള ഉപ്പും മുളകും പ്രേക്ഷകർക്ക് ഇടയിൽ പ്രശസ്തയാക്കിയത്.

Read More: Uppum Mulakum: ഫ്ളോറൽ ഡ്രസ്സിൽ അതിസുന്ദരിയായി ജൂഹി രുസ്തഗി

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Juhi rustagi looks like an angel in her new photos

Best of Express