scorecardresearch

സംഭവിച്ചതെല്ലാം നല്ലതിന്; ജോജുവിനൊപ്പമുള്ള സിനിമ ഓൺ, സന്തോഷം പങ്കിട്ട് സാഗറും ജുനൈസും

ജോജു തിരക്കഥയെഴുതുന്ന ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളാവുകയാണ് സാഗറും ജുനൈസും

ജോജു തിരക്കഥയെഴുതുന്ന ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളാവുകയാണ് സാഗറും ജുനൈസും

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Joju George| Sagar Surya| Junaiz

ജോജുവിനൊപ്പം സാഗർ സൂര്യയും ജുനൈസും

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിന് കൊടിയിറങ്ങി. മത്സരാർത്ഥികളെല്ലാം നാട്ടിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ബിഗ് ബോസ് താരങ്ങളായ സാഗർ സൂര്യയ്ക്കും ജുനൈസിനും ഇത് സ്വപ്നസമാനമായൊരു തുടക്കമാണ്. ജോജു ജോര്‍ജ് തിരക്കഥയെഴുതുന്ന സിനിമയുടെ ഭാഗമാവുകയാണ് സാഗര്‍ സൂര്യയും ജുനൈസ് വി പിയും. ബിഗ് ബോസ് വിന്നറായ അഖിലും ഈ പ്രോജക്റ്റിനൊപ്പമുണ്ടാവും.

Advertisment

ഗ്രാന്‍ഡ് ഫിനാലെയ്ക്കു ശേഷം ജോജുവിനെ സന്ദർശിച്ച വിശേഷം പങ്കിടുകയാണ് ജുനൈസും സാഗറും. "സംഭവിച്ചതെല്ലാം നല്ലതിന്," എന്നാണ് ചിത്രങ്ങൾ ഷെയർ ചെയ്ത് സാഗർ കുറിച്ചത്.

ഗ്രാന്‍ഡ് ഫിനാലെയ്ക്ക് മുന്നോടിയായി എവിക്റ്റ് ആയ മത്സരാര്‍ഥികള്‍ ബിഗ് ബോസ് ഹൗസിലേക്ക് എക്കി ഹൌസിലേക്ക് തിരിച്ചെത്തിയ സമയത്താണ് ഈ പ്രോജക്റ്റിനെക്കുറിച്ച് സാഗര്‍ ആദ്യം വെളിപ്പെടുത്തിയത്. ജോജു ജോര്‍ജ് തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് താനും ജുനൈസുമാണെന്നും . അഖില്‍ മുഴുവന്‍ സമയവും ഈ പ്രോജക്റ്റിന് ഒപ്പമുണ്ടാവുമെന്നും സാഗർ പറഞ്ഞിരുന്നു.

Advertisment

"വലിയ പ്രതീക്ഷകളായി മുന്നോട്ടു പോയ വഴികളിൽ പാതിവെച്ചു എനിക്ക് മടങ്ങേണ്ടി വന്നെങ്കിലും, ആ നിമിഷത്തിലാണ് ജോജുചേട്ടൻ എന്നെ വിളിച്ചതും കാണണം എന്നു പറഞ്ഞതും, ജീവിതത്തിൽ ഒരുപാടു ആൾക്കാരെ കണ്ടിട്ടുണ്ടെങ്കിലും ജോജുചേട്ടൻ സ്വന്തം അനിയനോട് പറയുന്നപോലെ ഒരുപാടു കാര്യങ്ങൾ പറഞ്ഞു തന്നു," ജോജുവിന് നന്ദി പറഞ്ഞ് സാഗർ സൂര്യ കുറിച്ചു.

'തട്ടീം മുട്ടീം' എന്ന പരമ്പരയിലൂടെയാണ് സാഗർ സൂര്യ ശ്രദ്ധ നേടിയത്. ഉപചാരപൂർവ്വം ഗുണ്ടാജയൻ, ജോ ആൻഡ് ജോ, കുരുതി, കാപ്പ, കുറി തുടങ്ങിയ ചിത്രങ്ങളിലും സാഗർ തിളങ്ങിയിരുന്നു. തൃശൂർ സ്വദേശിയാണ് സാഗർ.

ആക്ഷേപഹാസ്യത്തിലൂടെ ശ്രദ്ധ നേടിയ ചെറുപ്പക്കാരനാണ് ജുനൈസ് വിപി. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ കൂടിയായ ജുനൈസ് ബാംഗ്ലൂരിലെ പ്രൈവറ്റ് കമ്പനിയിലെ ജോലി ചെയ്യുമ്പോഴാണ് വ്ളോഗിംഗിലേക്ക് എത്തിയത്. ബിഗ് ബോസ് മലയാളം സീസൺ അഞ്ചിന്റെ സെക്കന്റ് റണ്ണറപ്പായും ജുനൈസ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Television

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: