മഞ്ഞിൽ വിരിഞ്ഞ പൂവിൽ നിന്നും പോയതല്ല; സംഭവിച്ചതിനെക്കുറിച്ച് ജിസ്മി

കുറച്ചു നാളുകളായി സോനയെന്ന കഥാപാത്രത്തെ മഞ്ഞിൽ വിരിഞ്ഞ പൂവ് പരമ്പരയിൽ കാണാൻ കഴിഞ്ഞിട്ടില്ല. ഇതോടെയാണ് ജിസ്മി പരമ്പരയിൽനിന്നും പിന്മാറിയോ എന്ന സംശയം പ്രേക്ഷകരിൽ ഉണ്ടാകുന്നത്

മിനി സ്ക്രീൻ പരമ്പരകളുടെ റേറ്റങ്ങിൽ മുന്നിൽ തന്നെയുളള ഒന്നാണ് മഞ്ഞിൽ വിരിഞ്ഞ പൂവ്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയ്ക്ക് വലിയൊരു കൂട്ടം കുടുംബ പ്രേക്ഷകരുണ്ട്. സീരിയലിൽ മാളവിക വെയ്ൽസും യുവ കൃഷ്ണയും രേഖയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവർക്കൊപ്പം തന്നെ പ്രാധാന്യമുളള മറ്റൊരു കഥാപാത്രമാണ് സോന. ജിസ്മിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

കുറച്ചു നാളുകളായി സോനയെന്ന കഥാപാത്രത്തെ പരമ്പരയിൽ കാണാൻ കഴിഞ്ഞിട്ടില്ല. ഇതോടെയാണ് ജിസ്മി പരമ്പരയിൽനിന്നും പിന്മാറിയോ എന്ന സംശയം പ്രേക്ഷകരിൽ ഉണ്ടാകുന്നത്. മഞ്ഞില്‍ വിരിഞ്ഞ പൂവില്‍ നിന്നും പിന്‍വാങ്ങിയോ എന്ന് ചോദിച്ച് ആരാധകരിൽ പലരും ജിസ്മിക്ക് മെസേജുകൾ അയയ്ക്കാൻ തുടങ്ങി. ഈ സാഹചര്യത്തിൽ സംഭവിച്ചത് എന്തെന്ന് ലൈവിലൂടെ വിശദീകരിച്ചിരിക്കുകയാണ് ജിസ്മി.

Read More: ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്നത്, പക്ഷേ ചെയ്യുന്നത്; സത്യാവസ്ഥ പങ്കുവച്ച് അശ്വതി ശ്രീകാന്ത്

”മഞ്ഞിൽ വിരിഞ്ഞ പൂവില്‍ നിന്നും പിന്‍മാറിയിട്ടില്ല. വീട്ടില്‍ കുറച്ച് കൊവിഡ് ഇഷ്യൂസ് ഉണ്ടായിരുന്നു. ഞാൻ ക്വാറന്റൈനിലേക്ക് മാറിയതാണ്. അതാണ് എംവിപിയുടെ ഷെഡ്യൂളിന് പോവാതിരുന്നത്. വീട്ടില്‍ എല്ലാവര്‍ക്കും പോസിറ്റീവാണ്. ഞാൻ മാത്രം നെഗറ്റീവായി. അച്ഛനാണ് ആദ്യം വന്നത്, പിന്നാലെ മമ്മിക്ക് വന്നു, അനിയത്തിക്കും വന്നു. അച്ഛന്റെ ഫാമിലിയിൽ കുറേ പേർക്ക് വന്നു. ഞാന്‍ ക്വാറന്റൈനിലേക്ക് മാറുകയായിരുന്നു. ഞാനായിട്ട് ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോയി അവിടെ സ്‌പ്രെഡ് ആക്കേണ്ടെന്ന് കരുതി ക്വാറന്റൈനിലേക്ക് മാറിയതാണ്. അതാണ് ആ ഷെഡ്യൂളിൽ ഞാൻ ഇല്ലാതിരുന്നത്. അല്ലാതെ വേറൊന്നും കൊണ്ടല്ല,” ജിസ്മി പറഞ്ഞു.

അടുത്ത ഷെഡ്യൂള്‍ മുതല്‍ ഞാനുമുണ്ടാവും. ഇപ്പോ ചിത്രീകരണം നിര്‍ത്തിവച്ചിരിക്കുകയാണ്. സോന എവിടെയും പോയിട്ടില്ല. എനിക്ക് പെട്ടെന്നൊന്നും പോകാൻ പറ്റില്ല. എന്റെയൊരു ഫാമിലിയാണ് മഞ്ഞിൽ വിരിഞ്ഞ പൂവെന്നും ജിസ്മി പറഞ്ഞു. അഞ്ജന പോയാലും ഇനി കഥയുണ്ടാവും, മഞ്ഞില്‍ വിരിഞ്ഞ പൂവ് ഇനിയും തുടരുമെന്നും ജിസ്മി പറഞ്ഞു. കാര്‍ത്തിക ദീപത്തിന്റെ ഷൂട്ടിങ്ങിന് പോയിരുന്നുവെന്നും അപ്പോഴേക്കും ക്വാറന്റൈന്‍ കഴിഞ്ഞിരുന്നുവെന്നും ജിസ്മി ലൈവിൽ വ്യക്തമാക്കി.

സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന കാർത്തിക ദീപം പരമ്പരയിലും ജിസ്മി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിജിത എന്ന വില്ലത്തി കഥാപാത്രത്തെയാണ് ജിസ്മി അവതരിപ്പിക്കുന്നത്.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Jismy talking about manjil virinja poovu serial493136

Next Story
Bigg Boss Malayalam Season 3 latest Episode 04 May Highlights: നിഴലായി പിന്നാലെ കൂടി ഒരു കൊലയാളി ബിഗ് ബോസ് വീട്ടിൽ ഒളിഞ്ഞിരിപ്പുണ്ടോ?Bigg Boss, Bigg Boss kidilam firoz, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express