scorecardresearch

കാടിനെ സാക്ഷിയാക്കി ജിസ്മയെ പ്രപ്പോസ് ചെയ്ത് വിമൽ; ചിത്രങ്ങൾ

സോഷ്യൽ മീഡിയയുടെ 'വൈറൽ കപ്പിൾ'സായ ജിസ്മയും വിമലും വിവാഹിതരാവുന്നു

സോഷ്യൽ മീഡിയയുടെ 'വൈറൽ കപ്പിൾ'സായ ജിസ്മയും വിമലും വിവാഹിതരാവുന്നു

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
jisma, vimal, Jisma Vimal proposal

സോഷ്യൽ മീഡിയയുടെ പ്രിയപ്പെട്ട ജോഡികളാണ് നടൻ വിമലും നടി ജിസ്മയും. ജിസ്മ- വിമൽ ജോഡികളുടെ അടുത്തിടെ റിലീസ് ചെയ്ത 'ആദ്യം ജോലി പിന്നെ കല്യാണം' എന്ന വെബ് സീരീസും വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. ജിസ്മയെ പ്രപ്പോസ് ചെയ്യുന്ന ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുകയാണ് വിമൽ ഇപ്പോൾ.

Advertisment

ഇൻസ്റ്റാഗ്രാമിലെയും ഫേസ്ബുക്കിലെയും ഷോർട്സ് വീഡിയോകളിലൂടെയാണ് ജിസ്മയും വിമലും ആരാധകരുടെ ഇഷ്ടം കവർന്നത്. ജിസ്മ വിമൽ എന്ന ഇവരുടെ യൂട്യൂബ് ചാനലും ഏറെ വൈറലാണ്. തങ്ങൾ പ്രണയത്തിലാണെന്ന് അടുത്തിടെ ഇരുവരും പ്രഖ്യാപിച്ചിരുന്നു.

Advertisment

സൂര്യ ടിവിയിൽ ആങ്കറിങ്ങിനായി എത്തിയപ്പോഴാണ് ആദ്യം കണ്ടതെന്നും പിന്നീട് ഒന്നിച്ച് ഷോ ചെയ്യാൻ തുടങ്ങിയതോടെ സൗഹൃദം വളരുകയായിരുന്നുവെന്നുമാണ് ഇരുവരും പറയുന്നത്. പ്രേമം എന്ന സിനിമയിലും വിമൽ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ, കരിക്കിന്റെ ഏറ്റവും പുതിയ വെബ് സീരീസായ സാമർഥ്യ ശാസ്ത്രത്തിലും വിമൽ അഭിനയിച്ചിരുന്നു.

Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: