ടെലിവിഷനിലൂടെ അരങ്ങേറ്റം കുറിച്ച് പിന്നീട് സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളായി മാറിയ താരങ്ങളാണ് ജിസ്മ ജിജിയും വിമല്‍ കുമാറും. സൂര്യ മ്യൂസിക്കില്‍ അവതരാകരായി എത്തിയാണ് ഇരുവരും സുപരിചിതരാകുന്നത്. പിന്നീട് സ്വന്തമായി യുട്യൂബ് ചാനല്‍ തുടങ്ങിയ ഇവര്‍ വ്യത്യസ്തമായ വീഡിയോകളിലൂടെ പ്രേക്ഷക പ്രീതി നേടി.
ജിസ്മയും വിമലും തങ്ങളുടെ ചാനലിലൂടെ ഒരു വെബ് സീരീസ് പുറത്തുവിട്ടിരുന്നു. ‘ആദ്യം ജോലി പിന്നെ കല്ല്യാണം’ എന്നു പേരിട്ടിരിക്കുന്ന സീരീസിന്റെ മുന്നാം എപ്പിസോഡ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ഇതിലെ ‘ എന്റെ ഓഫീസിലെ രേവതി’ എന്ന ഗാനമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ആരാധകര്‍ ഈ ഗാനത്തിനൊപ്പം ചുവടു വച്ച് സോഷ്യല്‍ മീഡിയയില്‍ വീഡിയോകള്‍ ഷെയര്‍ ചെയ്യുകയാണ്.’ ഈ സ്‌നേഹം എല്ലാം കൂടി രേവതി ഇവിടെ കൊണ്ട് പോയി വയ്ക്കും’ എന്ന അടിക്കുറിപ്പോടെയാണ് ജിസ്മയും വിമലും വീഡിയോ പങ്കുവച്ചിരിക്കുന്നത്.
സീരീസില്‍ രേവതി എന്ന കഥാപാത്രത്തെയാണ് ജിസ്മ അവതരിപ്പിക്കുന്നത്. ഇരുവരും ഒന്നിച്ചുളള അനവധി വീഡിയോകള്‍ ട്രെന്‍ഡിങ്ങ് ലിസ്റ്റിലിടം നേടിയിട്ടുണ്ട്.