മലയാളത്തിന്റെ പ്രിയപ്പെട്ട താരജോഡികളാണ് ജയറാമും പാർവതിയും. അച്ഛനമ്മമാർക്കൊപ്പം തന്നെ മക്കളായ കാളിദാസും മാളവികയുമെല്ലാം മലയാളികൾക്ക് ഇന്ന് സുപരിചിതരാണ്. ഒരിടവേളയ്ക്ക് ശേഷം ജയറാമിനൊപ്പം മിനിസ്ക്രീൻ വേദിയിലെത്തുകയാണ് പാർവതി.
മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന റിയാലിറ്റി ഷോയായ ‘എന്റെ അമ്മ സൂപ്പറാ’ എന്ന പരിപാടിയിലാണ് ജയറാമും പാർവതിയും ഒന്നിച്ചെത്തുന്നത്. ഇതിന്റെ പ്രൊമോ വീഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മേയ് 22 മുതല്‍ ഈ എപ്പിസോഡുകൾ സംപ്രേഷണം ചെയ്തു തുടങ്ങും.
ജീവിതത്തിലെ പല തുറകളില്‍ നിന്നുള്ള അമ്മമാര്‍ കുട്ടികള്‍ക്കൊപ്പം അരങ്ങിലെത്തുന്ന ഈ പരിപാടിയുടെ വിധികർത്താക്കൾ നടിമാരായ പൂര്‍ണിമ ഇന്ദ്രജിത്ത്, വിനയപ്രസാദ്, തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം എന്നിവരാണ്.
പുതിയ കാലത്തെ സൂപ്പര്‍ അമ്മമാരുടെ വേദിയാകുകയാണ് ‘എന്‍റെ അമ്മ സൂപ്പറാ’ എന്ന റിയാലിറ്റി ഷോ. . മഴവില്‍ മനോരമയിൽ തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 9നാണ് ഈ പരിപാടിയുടെ സംപ്രേഷണം. ജീവിതത്തിന്‍റെ വിവിധ മേഖലകളില്‍ നിന്നുള്ള 15 അമ്മമാരാണ് കുട്ടികള്‍ക്കൊപ്പം അരങ്ങിലെത്തുന്നത്. അമ്മമാരും കുട്ടികളും ജീവിതാനുഭവങ്ങളും വേറിട്ട കഴിവുകളും പങ്കുവയ്ക്കുന്ന വേദിയാണിത്. ഗായിക സിതാര കൃഷ്ണകുമാറും മകള്‍ സാവന്‍ റിതുവും ചേര്‍ന്നാണ് ‘എന്‍റെ അമ്മ സൂപ്പറാ’ പരിപാടിയുടെ തീം സോങ് പാടിയിരിക്കുന്നത്. ഗായത്രി അരുണ്‍ ആണ് അവതാരക.