scorecardresearch

ബിഗ് ബോസ് സുന്ദരിമാർ ഒരുമിച്ച്; നൂറയെ സൈഡാക്കി പടം ജാസ്മിൻ തൂക്കി!

ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ഇതുവരെ പങ്കെടുത്ത മത്സരാർത്ഥികളിൽ, ഏറ്റവും സുന്ദരിയും മികച്ച സ്ക്രീൻ പ്രസൻസുമുള്ള താരം ജാസ്മിൻ ആണെന്നാണ് പ്രേക്ഷകരിൽ ഒരു വലിയ വിഭാഗത്തിന്റെ അഭിപ്രായം

ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ഇതുവരെ പങ്കെടുത്ത മത്സരാർത്ഥികളിൽ, ഏറ്റവും സുന്ദരിയും മികച്ച സ്ക്രീൻ പ്രസൻസുമുള്ള താരം ജാസ്മിൻ ആണെന്നാണ് പ്രേക്ഷകരിൽ ഒരു വലിയ വിഭാഗത്തിന്റെ അഭിപ്രായം

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Jasmin Noora Aadhila Resmin

ബിഗ് ബോസ് താരങ്ങളുടെ ഗെറ്റ് റ്റുഗദർ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാവുന്നത് ബ്യൂട്ടി ബ്ലോഗറെന്ന നിലയിൽ പ്രശസ്തയായി, പിന്നീട് ബിഗ് ബോസ് മലയാളം സീസൺ ആറിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ജാസ്മിൻ ജാഫർ അടക്കമുള്ള മത്സരാർത്ഥികൾ ഒന്നിച്ചുള്ള ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

Advertisment

Also Read: പിആറിന് 16 ലക്ഷം; അബദ്ധത്തിൽ സത്യം പറഞ്ഞ് അനുമോൾ; കണക്ക് കൃത്യമെന്ന് ബിന്നി

ജാസ്മിന്റെ രൂപവും ലുക്കും എപ്പോഴും സോഷ്യൽ മീഡിയയുടെയും ബിഗ് ബോസ് പ്രേക്ഷകരുടെയും പ്രധാന ചർച്ചാവിഷയമാണ്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ഇതുവരെ പങ്കെടുത്ത മത്സരാർത്ഥികളിൽ, ഏറ്റവും സുന്ദരിയും മികച്ച സ്ക്രീൻ പ്രസൻസുമുള്ള താരം ജാസ്മിൻ ആണെന്നാണ് പ്രേക്ഷകരിൽ ഒരു വലിയ വിഭാഗത്തിന്റെ അഭിപ്രായം. ബിഗ് ബോസിനുള്ളിലെ പ്രകടനങ്ങളോടൊപ്പം തന്നെ, ജാസ്മിന്റെ ഫാഷൻ സെൻസും സ്റ്റൈലിംഗും ശ്രദ്ധിക്കപ്പെട്ടിരുന്നു. 

Also Read: ഗിഫ്റ്റായി പുതിയ കാർ; ഒരു വീടും കൂടി ആരെങ്കിലും തരുമോ? പോര് തുടർന്ന് നെവിനും അനുമോളും

Advertisment

ഓരോ സീസണിലും സൗന്ദര്യം കൊണ്ടും ആകർഷകമായ ലുക്ക് കൊണ്ടും ജനശ്രദ്ധ നേടുന്ന മത്സരാർത്ഥികൾ ഉണ്ടാവാറുണ്ട്. ഏഴാം സീസണിൽ പ്രേക്ഷകർ സൗന്ദര്യത്തിന്റെ കാര്യത്തിൽ ഏറെ വിലയിരുത്തിയ മറ്റൊരു താരം നൂറ ആയിരുന്നു. ഇപ്പോഴിതാ, വ്യത്യസ്ത സീസണുകളിൽ തിളങ്ങിയ ഈ രണ്ട് താരങ്ങൾക്കൊപ്പം, ആദില, റസ്മിൻ തുടങ്ങിയ മറ്റ് ബിഗ് ബോസ് താരങ്ങളും ഒന്നിച്ചുള്ള ഒരു ഗ്രൂപ്പ് ചിത്രമാണ് സോഷ്യൽ മീഡിയയുടെ മനം കവരുന്നത്.

'പടം തൂക്കി' ജാസ്മിൻ

ചിത്രത്തിൽ എല്ലാവരും മനോഹരികളായി കാണപ്പെടുന്നുണ്ടെങ്കിലും, ആരാധകരുടെ ശ്രദ്ധ മുഴുവൻ ജാസ്മിൻ ജാഫർ കവർന്നെടുത്തു എന്നാണ് കമന്റുകൾ സൂചിപ്പിക്കുന്നത്. "നൂറയെ സൈഡാക്കി പടം ജാസ്മിൻ തൂക്കിട്ടോ" എന്നാണ് ഒരു ആരാധകൻ ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. മറ്റ് താരങ്ങൾക്കൊപ്പം നിൽക്കുമ്പോഴും ജാസ്മിൻ തന്റെ ആകർഷകമായ വ്യക്തിപ്രഭാവം കൊണ്ട് വേറിട്ട് നിൽക്കുന്നുവെന്നാണ് ആരാധക പക്ഷം.

Also Read: ഒരു കല്യാണം അങ്ങ് കഴിച്ചാലോ; വീഡിയോയുമായി രേണു സുധി; ആശംസ നേർന്ന് ഫാൻസ്

ബിഗ് ബോസ് വീട്ടിൽ നിന്നിറങ്ങിയതിന് ശേഷം,  താരങ്ങളെല്ലാം പരസ്പരം സൗഹൃദം നിലനിർത്തുന്നതും ഇടയ്ക്കിടെ ഒത്തുചേരുന്നതും ആരാധകർക്ക് ഏറെ ഇഷ്ടമുള്ള കാഴ്ചയാണ്. ഈ ചിത്രവും അതിന്റെ സൂചനയാണ് നൽകുന്നത്.

Also Read: പുതിയ കാർ, കോടികൾ, കിരീടം; 100 ദിവസം കൊണ്ട് അനുമോൾ നേടിയത്: Bigg Bossmalayalam 7 Winner Anumol

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: