/indian-express-malayalam/media/media_files/2025/11/09/jasmine-jaffar-1-2025-11-09-18-22-14.jpg)
നടനും ബിഗ് ബോസ് താരവുമായ ഗബ്രിയുടെ സഹോദരി ക്ലാരിയുടെ വിവാഹ നിശ്ചയമായിരുന്നു ഇന്നലെ. വിദേശത്തു നിന്നാണ് ക്ലാരിയുടെ വരൻ. ക്ലാരിയുടെ വിവാഹനിശ്ചയത്തിന് ബിഗ് ബോസ് താരങ്ങളായ ജാസ്മിൻ, റസ്മിൻ എന്നിവരും എത്തിയിരുന്നു.
Also Read: നാണം കെട്ട പിആർ കളികൾ; അവർ ജാതി പറഞ്ഞും വോട്ട് നേടി; Bigg Bossmalayalam 7
മനോഹരമായൊരു ഗൗൺ ആയിരുന്നു ജാസ്മിന്റെ വേഷം. വിവാഹനിശ്ചയത്തിനിടെ പകർത്തിയ ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ ഇപ്പോൾ.
Also Read: ആദിലയും നൂറയും ശരിയല്ല; ഷോയിൽ നിന്ന് ക്വിറ്റ് ചെയ്യിക്കാൻ തീരുമാനിച്ചിരുന്നു: അനുമോളുടെ അമ്മ; Bigg Boss Malayalam Season 7 Grand Finale
ബിഗ് ബോസ് മലയാളം സീസൺ ആറിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട കോമ്പോകളിൽ ഒന്നായിരുന്നു ജാസ്മിൻ ജാഫർ- ഗബ്രി ജോഡി. ഫാൻസിനോളം തന്നെ ഹേറ്റേഴ്സിനെയും സമ്പാദിച്ച ഈ കൂട്ടുക്കെട്ട് ബിഗ് ബോസിനകത്തും സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായിരുന്നു. ബിഗ് ബോസ് വീടിനകത്തും പുറത്തും ഒട്ടേറെ വിമർശനങ്ങൾ നേരിട്ടപ്പോഴും പരസ്പരം ചേർത്തുപിടിക്കാൻ ഇവർ ശ്രദ്ധിച്ചിരുന്നു. ആ സൗഹൃദം തുടരുകയാണ് ഇരുവരും.
Also Read: ബിഗ് ബോസ് വിജയി ആരാവും? എഐയുടെ പ്രവചനങ്ങൾ ഇങ്ങനെ; Bigg Boss Malayalam Season 7 Grand Finale
ഗബ്രി- ജാസ്മിൻ​ സൗഹൃദം പ്രേക്ഷകരാൽ ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒന്നായിരുന്നു. "ഒരാളെ പരിചയപ്പെടാൻ പറ്റുന്നതും, അയാൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമാവുന്നതും, നമ്മുടെ കൈ പിടിച്ചു നിൽക്കുന്നതും, പ്രശ്നങ്ങളും സന്തോഷങ്ങളും സങ്കടങ്ങളും എന്തു വന്നാലും നമ്മുടെയൊപ്പം നിൽക്കുന്നതും പിന്നെ നമ്മുടെ സന്തോഷത്തിനു വേണ്ടി ഏതറ്റം വരെ പോവുന്നതും അതിനേക്കാൾ വലിയൊരു ഭാഗ്യം കിട്ടാൻ ബുദ്ധിമുട്ടാണ്. ഞങ്ങൾ തമ്മിലുള്ള ബന്ധം ഡിഫൈൻ ചെയ്യാൻ പലരും ഒരുപാട് നാൾ നടന്നതാണ്. പക്ഷേ ആ ഡെഫനിഷന്റെയൊന്നും ആവശ്യമില്ല. അതേറെ സ്പെഷ്യലാണ്. ജാസ്മിൻ എന്റെ ജീവിതത്തിൽ ഉള്ളതിൽ ഞാനേറെ അനുഗ്രഹീതനാണ്," എന്നാണ് ജാസ്മിനുമായുള്ള സൗഹൃദത്തെ കുറിച്ച് ഗബ്രി പറഞ്ഞത്.
Also Read: ഏറ്റവും കൂടുതൽ അനുമോൾക്ക്, കുറവ് അനീഷിന്; ബിഗ് ബോസ് ഫൈനലിസ്റ്റുകളുടെ പ്രതിഫലമിങ്ങനെ: Bigg Boss Malayalam 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us