/indian-express-malayalam/media/media_files/uploads/2023/10/Janardhanan-Su-Su-Surabhiyum-Suhasiniyum.jpg)
'സു സു സുരഭിയും സുഹാസിനിയും' പരമ്പരയിൽ ജനാർദ്ദനൻ
മലയാളികളുടെ പ്രിയതാരം ജനാർദ്ദനൻ വീണ്ടും മിനി സ്ക്രീനിലേക്ക്. 77-ാം വയസ്സിൽ സീരിയൽ ലോകത്തേക്ക് വീണ്ടും തിരിച്ചെത്തുകയാണ് ജനാർദ്ദനൻ. 'സു സു സുരഭിയും സുഹാസിനിയും' എന്ന പരമ്പരയിൽ സീതാലക്ഷ്മി എന്ന കഥാപാത്രത്തിന്റെ ഭർത്താവ് കേണലായാണ് ജനാർദ്ദനൻ എത്തുന്നത്.
ഫ്ലവേഴ്സ് ടിവിയിലാണ് 'സു സു സുരഭിയും സുഹാസിനിയും' സംപ്രേഷണം ചെയ്യുക. മല്ലിക സുകുമാരൻ, അനു, റാഫി, സിദ്ധാർഥ് പ്രഭു, സംഗീത ശിവൻ എന്നിവരാണ് പരമ്പരയിലെ മറ്റ് പ്രധാന അഭിനേതാക്കൾ. ഊഷ്മളമായ സ്വീകരണമാണ് ജനാർദ്ദനന് വേണ്ടി 'സുരഭിയും സുഹാസിനിയും' അണിയറപ്രവർത്തകർ ഒരുക്കിയത്.
1977-ൽ അടൂർ ഭാസി സംവിധാനം ചെയ്ത 'അച്ചാരം അമ്മിണി ഓശാരം ഓമന' എന്ന ചിത്രത്തിലൂടെയാണ് ജനാർദ്ദനൻ അഭിനയ രംഗത്തേക്ക് കടന്നു വന്നത്. സിനിമയിലെ തുടക്കകാലത്ത് വില്ലൻ വേഷങ്ങളിൽ കേന്ദ്രീകരിച്ചിരുന്ന ജനാർദ്ദനൻ ഹാസ്യവേഷങ്ങളിലാണ് പിന്നീട് തിളങ്ങിയത്. ജനാർദ്ദനൻ അനശ്വരമാക്കിയ കഥാപാത്രങ്ങൾ നിരവധിയാണ്. 700 ഓളം ചിത്രങ്ങളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 1988-ൽ പുറത്തിറങ്ങിയ 'ഒരു സി ബി ഐ ഡയറിക്കുറുപ്പാണ്' സിനിമയിൽ വഴിത്തിരിവായത്.
ക്രിസ്റ്റഫർ, 2018, വോയിസ് ഓഫ് സത്യനാഥൻ തുടങ്ങി ഈ വർഷം പുറത്തിറങ്ങിയ ചിത്രങ്ങളിലും ജനാർദ്ദനൻ അഭിനയിച്ചിട്ടുണ്ട്.
മഹാത്മാഗാന്ധി കോളനി, അഷ്ടപടി, കാന്താരി തുടങ്ങിയ ടെലിവിഷൻ പരമ്പരകളിലും മുൻപ് ജനാർദ്ദനൻ അഭിനയിച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.