Inside Bigg Boss Malayalam Season 6 House, See photos
ബിഗ് ബോസ് മലയാളം ആറാം സീസണിന് ഇന്ന് തുടക്കമാവുകയാണ്. ചെന്നൈ ഇവിപി ഫിലിം സിറ്റിയിലാണ് ഇത്തവണ ബിഗ് ബോസ് വീട് ഒരുക്കിയിരിക്കുന്നത്.
ബിഗ് ബോസ് വീടിനകത്തു നിന്നുള്ള ചിത്രങ്ങൾ കാണാം. ഇത്തവണയും ധാരാളം പുതുമകളുമായാണ് ബിഗ് ബോസ് വീട് ഒരുക്കിയിരിക്കുന്നത്.
/indian-express-malayalam/media/media_files/B3WlqT8T4GJ365vekTCI.jpg)
ബിഗ് ബോസ് വീടിന്റെ ഡിസൈൻ ഒരുക്കിയിരിക്കുന്നത് ഡിസൈനർമാരായ കഞ്ചൻകുമാർ ബന്ദവാനെയും ഭാര്യ രൂപാലിയും ചേർന്നാണ്.
ക്ലാസ്സും പാരമ്പര്യ തനിമയും ഒത്തുച്ചേർന്ന ഡിസൈനാണ് വീടിനായി തിരഞ്ഞെടുത്തതെന്ന് ഡിസൈനർ കഞ്ചൻകുമാർ പറയുന്നു. സങ്കീർണ്ണമായ കരകൗശല വർക്കുകൾ വീടിന്റെ അകത്തളങ്ങളിൽ കാണാം.
നിറപ്പകിട്ടാർന്ന ഇന്റീരിയർ, മനോഹരമായ പ്രിന്റുകൾ, പരമ്പരാഗത ടെക്സ്ചറുകൾ എന്നിവയെല്ലാം ഈ ഡിസൈനിൽ മനോഹരമായി സംയോജിപ്പിച്ചിട്ടുണ്ട്.
ജോധ അക്ബർ, ബ്രഹ്മാസ്ത്ര, ഏകലവ്യ തുടങ്ങിയ സിനിമകൾക്കും സ രീ ഗ മ പാ കേരളം, ബിഗ് ബോസ് തമിഴ് 7 തുടങ്ങിയ ജനപ്രിയ ഷോകൾക്കും ഡിസൈൻ ഒരുക്കിയിട്ടുള്ളവരാണ് കഞ്ചൻകുമാറും രൂപാലിയും.
മലയാളം ബിഗ് ബോസ് വീടിന്റെ ചരിത്രത്തിൽ ആദ്യമായി നാലു ബെഡ്റൂമുകളുള്ള വീട് എന്ന സവിശേഷതയും ഈ സീസണിലുണ്ട്. ഓരോ ബെഡ് റൂമിനും ഓരോ തരം തീമാണ് നൽകിയിരിക്കുന്നതെന്നും ഡിസൈനർമാർ പറയുന്നു.
മൊറോക്കൻ തീം, ഇന്ത്യൻ തീം, കണ്ടംപററി ഡിസൈൻ, പേർഷ്യൻ ഡിസൈൻ എന്നിവയിൽ നിന്നും പ്രചോദനമുൾകൊണ്ടാണ് തീമുകളൊരുക്കിയത്.
ഏകദേശം 10,000 സ്ക്വയർ ഫീറ്റ് വിസ്താരമുള്ളതാണ് ഈ ബിഗ് ബോസ് ഹൗസ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.