scorecardresearch

ഇച്ചാപ്പിയുടെ വിവാഹം; ആഭരണങ്ങൾ സമ്മാനിച്ച് പേളി; ചേച്ചിയെ ജീവനാണെന്ന് ശ്രീലക്ഷ്മി

Influencer Sreelakshmi: "ചേച്ചിയെന്ന് വെച്ചാൽ എനിക്ക് ജീവനാണ്. അച്ഛനും അമ്മയും നമുക്ക് എങ്ങനെയാണോ ഓരോന്ന് ചെയ്ത് തരുന്നത് അതുപോലെയാണ് പേളി‌ ചേച്ചി എനിക്കായി ഓരോന്ന് ചെയ്യുന്നത്."

Influencer Sreelakshmi: "ചേച്ചിയെന്ന് വെച്ചാൽ എനിക്ക് ജീവനാണ്. അച്ഛനും അമ്മയും നമുക്ക് എങ്ങനെയാണോ ഓരോന്ന് ചെയ്ത് തരുന്നത് അതുപോലെയാണ് പേളി‌ ചേച്ചി എനിക്കായി ഓരോന്ന് ചെയ്യുന്നത്."

author-image
Television Desk
New Update
Influencer sreelakshmi and pearly maaney sreenish

ഷീറ്റിട്ട വീടും വീട്ടിലെ വിശേഷങ്ങളുമെല്ലാം പങ്കുവെച്ച് ഇപ്പോൾ യുട്യൂബിൽ പത്ത് ലക്ഷത്തോളം ഫോളോവേഴ്സിന് സ്വന്തമാക്കി കഴിഞ്ഞ ഇച്ചാപ്പിയെ അറിയില്ലേ? സമൂഹമാധ്യങ്ങളിൽ ഇച്ചാപ്പി എന്ന പേരിൽ ശ്രദ്ധ പിടിച്ച ശ്രീലക്ഷ്മിയുടെ വിവാഹം കഴിഞ്ഞ ദിവസമായിരുന്നു. വിവാഹത്തിന് അണിയാനുള്ള ആഭരണങ്ങൾ നൽകിയത് പേളി മാണിയാണ് എന്നാണ് ശ്രീലക്ഷ്മിയുടെ വാക്കുകൾ. 

Advertisment

നിഷ്കളങ്കത നിറഞ്ഞ ശ്രീലക്ഷ്മിയുടെ കണ്ടന്റുകൾക്ക് കാഴ്ച്ചക്കാരേറിയതോടെ പത്തൊൻപതാമത്തെ വയസിൽ സ്വന്തമായി വീട് വെച്ചു ഈ കൊച്ചുമിടുക്കി. സൗരവുമായുള്ള ശ്രീലക്ഷ്മിയുടെ വിവാഹം ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചാണ് നടന്നത്. വിവാഹ ദിനത്തിലെ വ്ളോഗ് ശ്രീലക്ഷ്മി യുട്യൂബിൽ പങ്കുവെച്ചു. 

Also Read: മദ്യ ലഹരിയിൽ സീരിയൽ നടന്റെ പരാക്രമം; വഴിയാത്രക്കാരനെ ഇടിച്ചിട്ടു; അറസ്റ്റിൽ

മാംഗല്യം, എന്റെ ഏറ്റവും വലിയ സ്വപ്നത്തെ മനോഹരമാക്കിത്തീർത്ത എന്റെ ചേട്ടൻ ശ്രീനിഷ് അരവിന്ദിനും ചേച്ചി പേളി മാണിക്കും ഒരുപാടൊരുപാട് നന്ദി. കൂടെ നിന്ന എല്ലാവരോടും ഞങ്ങളുടെ നന്ദി, ഇങ്ങനെയാണ് വിവാഹ ചിത്രങ്ങൾ പങ്കിട്ട് ശ്രീലക്ഷ്മി കുറിച്ചത്.

Also Read: Bigg Boss Winner Anumol: സാന്താക്ലോസായി അനുമോൾ; കൂട്ടുകാരിക്ക് സർപ്രൈസ്; വിഡിയോ വീണ്ടും വൈറൽ

ശ്രീലക്ഷ്മിയുമായി അടുത്ത ബന്ധമാണ് പേളിക്കുള്ളത്. ശ്രീലക്ഷ്മിയുടെ വിവാഹ സാരി സെലക്ട് ചെയ്തതും പേളിയായിരുന്നു. "പേളി ചേച്ചിയെ കുറിച്ച് പറയുമ്പോൾ ഞാൻ ഇമോഷണലാകുന്നു. ചേച്ചിയെന്ന് വെച്ചാൽ എനിക്ക് ജീവനാണ്. അച്ഛനും അമ്മയും നമുക്ക് എങ്ങനെയാണോ ഓരോന്ന് ചെയ്ത് തരുന്നത് അതുപോലെയാണ് പേളി‌ ചേച്ചി എനിക്കായി ഓരോന്ന് ചെയ്യുന്നത്."

Also Read: Bigg Boss: 'സാഹസങ്ങളിലൂടെ നേടിയെടുത്ത മൊതലാ ആ കിടന്ന് ഉറങ്ങുന്നത്'; പ്രണയകഥ വീണ്ടും വൈറൽ

"ഞാൻ സർപ്രൈസായിപ്പോയി. അത്രയേറെ ജ്വല്ലറികൾ എനിക്ക് കൊണ്ട് വന്ന് അണിയിച്ച് കണ്ണാടിയുടെ മുന്നിൽ കൊണ്ടുപോയി ഇരുത്തി. ഞാൻ ഇമോഷണലായി. പേളി ചേച്ചിയും ശ്രീനിഷ് ചേട്ടനും പ്രായം കൊണ്ട് എന്റെ ചേച്ചിയും ചേട്ടനുമാണെങ്കിലും എല്ലാം കൊണ്ടും അവർ എനിക്ക് അച്ഛനേയും അമ്മയേയും പോലെയാണ്,"ശ്രീലക്ഷ്മി പറഞ്ഞു. 

Read More: Bigg Boss: സോറി പറയാനൊന്നും പോകില്ല. എന്റെ സ്റ്റാൻഡിൽ ഞാൻ ഉറച്ച് നിൽക്കും: അനുമോൾ

Youtube social influencers

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: