ഇന്ത്യൻ വോയിസ് എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ഗായകനാണ് ബിബിൻ ടുട്ടു. സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരും ഈ യുവഗായകനുണ്ട്. ബിബിൻ തിരുവസ്ത്രം സ്വീകരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ ആരാധകരെ അത്ഭുതപ്പെടുത്തുന്നത്. ആലുവ കര്‍മലഗിരി സെമിനാരിയിലെ ഫിലോസഫി വിദ്യാര്‍ഥിയായിരുന്നു ബിബിൻ. നിരവധി പേരാണ് ബിബിന് ആശംസകൾ നേരുന്നത്.

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത റിയാലിറ്റി ഷോയായ ‘ഇന്ത്യൻ വോയിസ് 2012’ൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയത് ബിബിൻ ആയിരുന്നു. മധുരതരമായ ശബ്ദത്താൽ ഏറെ ആരാധകരെ സമ്പാദിക്കാനും ബിബിന് കഴിഞ്ഞു.

Read more: പിരിയുവതെങ്ങനെ ചക്കരേ, നീയുമെന്റെ മകളല്ലേ; മീനാക്ഷിയ്ക്ക് ആശംസകൾ നേർന്ന് മഞ്ജു പിള്ള

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook