scorecardresearch

Indian Idol: 'ബ്രേക്ക്ഫാസ്റ്റായി 100 ഇൻട്രോവേർട്സിനെയാണോ കഴിക്കുന്നത്'! വിസ്മയിപ്പിച്ച് അമൃതാ രാജൻ

Indian Idol Season 17 Amritha Rajan: ഓഡീഷന്റെ സമയം അമൃത സൗണ്ട് ചെക്ക് ചെയ്യുന്നതിൽ തന്നെയുണ്ട് കേരളത്തിന്റെ അഭിമാനമായി മാറുന്ന താരത്തിന്റെ ആത്മവിശ്വാസം

Indian Idol Season 17 Amritha Rajan: ഓഡീഷന്റെ സമയം അമൃത സൗണ്ട് ചെക്ക് ചെയ്യുന്നതിൽ തന്നെയുണ്ട് കേരളത്തിന്റെ അഭിമാനമായി മാറുന്ന താരത്തിന്റെ ആത്മവിശ്വാസം

author-image
Television Desk
New Update
Indian Idol Amrutha Rajan

Indian Idol Season 16: ഇന്ത്യൻ ഐഡലിലെ കണ്ടസ്റ്റന്റായ അമൃതാ രാജൻ തന്റെ പാട്ടും പോസിറ്റീവ് വൈബും കൊണ്ട് ഇന്ത്യയുടെ ഒന്നാകെ ശ്രദ്ധപിടിക്കുകയാണ്. മലയാളിയായ അമൃതയുടെ ഇന്ത്യൻ ഐഡിയലിന്റെ ഓഡീഷന്റെ വിഡിയോ ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽ കോടിക്കണക്കിന് ആളുകൾ ആണ് കണ്ടുകഴിഞ്ഞത്. 

Advertisment

ഇന്റർ കോണ്ടിനന്റൽ മ്യൂസിക് അവാർഡ്സിലെ വിജയിയാണ് അമൃതാ രാജൻ. ഇന്ത്യൻ ഐഡൽ 16ാം സീസണിലെ ടോപ് 16 മത്സരാർഥികളിൽ അമൃതാ രാജൻ ഇടം പിടിച്ചു. അമൃതയുടെ ഓഡീഷന്റെ സമയമുള്ള രസകരമായ വിഡിയോ അഞ്ച് കോടിക്ക് മുകളിൽ ആളുകളാണ് ഒരു ദിവസത്തിനുള്ളിൽ കണ്ടത്.

Also Read: "ഞാൻ ക്ഷണിച്ചിട്ടാണ് ഇവർ വന്നത്; എന്ത് കൊടുങ്കാറ്റുണ്ടായാലും നമുക്ക് തേങ്ങയാണ്"

ഓഡീഷന്റെ സമയം അമൃത സൗണ്ട് ചെക്ക് ചെയ്യുന്നതിൽ തന്നെയുണ്ട് കേരളത്തിന്റെ അഭിമാനമായി മാറുന്ന താരത്തിന്റെ ആത്മവിശ്വാസം എത്രത്തോളം എന്ന്. സൗണ്ട് ചെക്ക്...ചെക്ക്..ചെക്ക് എന്ന് പറഞ്ഞ് പാടിയാണ് അമൃതയുടെ സൗണ്ട് ചെക്ക്. ഈ വൈബ് എനിക്ക് ഇഷ്ടപ്പെട്ടു എന്നാണ് അമൃത പാടിത്തുടങ്ങും മുൻപ് തന്നെ ശ്രേയാ ഘോഷാൽ പറഞ്ഞത്. 

Also Read: Bigg Boss: 'ചങ്ക് സഹോദരിമാരെ വിളിക്കാതിരുന്നത് ഇരട്ടത്താപ്പ്'; ഷാനവാസ് ഫാൻസ് മീറ്റ് ചൂണ്ടി ചോദ്യം

നീ റോക്ക്സ്റ്റാർ ആണ്. ഇതുപോലുള്ള ഐഡലിനെയാണ് ഇന്ത്യക്ക് ആവശ്യം എന്നാണ് മറ്റൊരു ജഡ്ജായവിശാൽ ദദ്ലാനി പറഞ്ഞത്. വെറൈറ്റി സൗണ്ട് ചെക്കിന് ശേഷം തന്റെ ആത്മവിശ്വാസം പാട്ടിലും പ്രതിഫലിപ്പിച്ച് അമൃത അതിശയിപ്പിച്ചു. ഹൈ സ്പീഡ് സർഗം അതിശയിപ്പിക്കുന്നതായിരുന്നു എന്നാണ് അമൃതയുടെ വൈറൽ വിഡിയോയ്ക്ക് വന്ന കമന്റുകളിൽ ഒന്ന്.

Also Read: പിള്ളേർ പറഞ്ഞാൽ എങ്ങനെ പറ്റില്ലെന്ന് പറയും! കുട്ടുമ കുട്ടു കളിക്കുന്ന സൗബിനും നെവിനും

അമൃത ബ്രേക്ക്ഫാസ്റ്റായി 100 ഇൻട്രോവേർട്സിനെയാണ് കഴിക്കുന്നത് എന്നാണ് വിഡിയോക്ക് ലഭിച്ച രസകരമായ കമന്റുകളിൽ ഒന്ന്. കൂടുതൽ ഇൻട്രോവേർട്സിനെ കഴിച്ചാൽ കൂടുതൽ ഇൻട്രോവേർട്സ് ആവുകയല്ലേയുള്ളു. അതുകൊണ്ട് എക്സ്ട്രോവേർട്സിനെ ആയിരിക്കും എന്നാണ് ഈ കമന്റിന് വന്ന മറുപടികളിലൊന്ന്. അമൃതയുടെ ശബ്ദം ഹൃദയം തൊടുന്നു എന്നെല്ലാമാണ് മറ്റ് പ്രതികരണങ്ങൾ.

Read More: Bigg Boss: സോറി പറയാനൊന്നും പോകില്ല. എന്റെ സ്റ്റാൻഡിൽ ഞാൻ ഉറച്ച് നിൽക്കും: അനുമോൾ

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: