Latest News

ഐഡിയ സ്റ്റാർ സിംഗർ താരം ഇമ്രാൻ ഖാൻ വിവാഹിതനായി

സെഹറു ആണ് ഭാര്യ

Imran Khan, Imran Khan wedding video, Imran Khan marriage, Gopi sundar video, singer Imran Khan, Imran Khan reality show

ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രശസ്തനായ ഗായകൻ ഇമ്രാൻ ഖാൻ വിവാഹിതനായി.സെഹറു ആണ് ഭാര്യ. ഇമ്രാൻ തന്നെയാണ് ജീവിതത്തിലെ ഈ സന്തോഷവാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ഏറ്റവുമടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.

സ്റ്റാർ സിംഗർ മത്സരാർത്ഥി ആയിരുന്നപ്പോഴും ഓട്ടോറിക്ഷ ഓടിച്ചായിരുന്നു ഇമ്രാൻ കുടുംബം നോക്കിയിരുന്നത്. പിതാവിന്റെ മരണത്തോടെയാണ് ഇമ്രാൻ ഓട്ടോറിക്ഷ ഡ്രൈവറായി ജോലി ചെയ്യാൻ തുടങ്ങിയത്.

Read more:

റിയാലിറ്റി ഷോ വേദിയിൽ വെച്ച് ഇമ്രാൻ ഖാന് നൽകിയ വാക്ക് ഗോപി സുന്ദർ അടുത്തിടെ പാലിച്ചതും വാർത്തയായിരുന്നു. തന്റെ ഒരു പാട്ട് ഇമ്രാന് നൽകുമെന്നായിരുന്നു ഗോപി സുന്ദർ പറഞ്ഞത്. അടുത്തിടെ, തന്റെ ഒരു പാട്ട് പാടിച്ച് ഗോപി സുന്ദർ ഇമ്രാന് നൽകിയ വാക്ക് പാലിച്ചിരുന്നു.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Idea star singer imran khan got married wedding video

The moderation of comments is automated and not cleared manually by malayalam.indianexpress.com