ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി ശ്രദ്ധ നേടിയ ഗായകനാണ് അരുൺ ഗോപൻ. നടിയും അവതാരകയുമായ നിമ്മിയാണ് അരുണിന്റെ ഭാര്യ. ഇപ്പോഴിതാ, ഇരുവരുടെയും ജീവിതത്തിലേക്ക് ഒരു കുഞ്ഞതിഥി എത്തുന്ന സന്തോഷം പങ്കുവയ്ക്കുകയാണ് അരുണും നിമ്മിയും. ജനുവരിയോടെ തങ്ങളുടെ ആദ്യ കൺമണി ജീവിതത്തിലേക്ക് എത്തുന്ന സന്തോഷത്തിലാണ് ഇരുവരും.

കോഴിക്കോട് സ്വദേശിയായ അരുണ്‍ ഒരു ഡോക്ടർ കൂടെയാണ്. തന്റെ മെഡിക്കൽ പ്രൊഫഷനൊപ്പം തന്നെ സംഗീതവും കൂടെ കൊണ്ടുപോവുകയാണ് ഈ ചെറുപ്പക്കാരൻ. ശിവ നിര്‍വണ സംവിധാനം ചെയ്ത തെലുങ്ക് സിനിമയായ ‘നിന്നു കോരി’യിലെ ഗാനവും, മലയാളം സിനിമയായ ചങ്ക്‌സിലെ വെഡ്ഡിംഗ് വെഡ്ഡിംഗ് ഗാനവുമെല്ലാം അരുൺ ഗോപൻ എന്ന പിന്നണി ഗായകനെ രേഖപ്പെടുത്തിയ പാട്ടുകളായിരുന്നു.

സൂര്യ മ്യൂസിക്കില്‍ വീഡിയോ ജോക്കിയായിട്ടാണ് നിമ്മിയുടെ തുടക്കം. നല്ലൊരു നർത്തകി കൂടിയായ നിമ്മി ‘ചന്ദനമഴ’ എന്ന സീരിയലിലും അഭിനയിച്ചിരുന്നു. ഇരുവരും സമൂഹമാധ്യമങ്ങളിലും സജീവമാണ്.

Read more: സൂക്ഷിച്ചു നോക്കേണ്ട, ഇത് ഞാൻ തന്നെയാണ്; കിടിലൻ ചിത്രങ്ങളുമായി ‘സ്റ്റാർ മാജിക്’ താരം അനുമോൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook