ബിഗ് ബോസ് രണ്ടാം സീസണ്‍ ആരംഭിക്കാനിരിക്കെ നിരവധി ചര്‍ച്ചകളാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. ആരായിരിക്കും മത്സരാര്‍ഥികള്‍ എന്ന് ‘ബിഗ് ബോസ്’ ആരാധകരും ചര്‍ച്ച ചെയ്യുകയാണ്. അതിനിടയിലാണ് ‘ബിഗ് ബോസ്’ രണ്ടാം സീസണില്‍ സരിത നായര്‍ വേണമെന്ന ആഗ്രഹവുമായി ആദ്യ സീസണിലെ മത്സരാര്‍ഥിയായ രഞ്ജിനി ഹരിദാസ് രംഗത്തെത്തിയിരിക്കുന്നത്.

Read Also: ഏറ്റവും ഇഷ്ടം പുരുഷന്‍മാര്‍ ഉപയോഗിക്കുന്ന പെര്‍ഫ്യൂം: ജാന്‍വി കപൂര്‍

സരിത നായര്‍ ബിഗ് ബോസ് രണ്ടില്‍ വേണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് രഞ്ജിനി ഹരിദാസ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. “എല്ലാവരാലും ഒരുപാട് വിധിക്കപ്പെട്ട വ്യക്തിയാണ് സരിത. വ്യക്തി എന്ന നിലയില്‍ സരിത നായര്‍ എങ്ങനെയുള്ള ആളാണെന്ന് അറിയാന്‍ എനിക്ക് താല്‍പര്യമുണ്ട്. അവരെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ കണ്ടതും അവരുടെ അഭിമുഖങ്ങളിലെ സംസാരവും തമ്മില്‍ വലിയ വൈരുദ്ധ്യം തോന്നിയിട്ടുണ്ട്. അതുകൊണ്ട് സരിത എന്ന വ്യക്തിയെ കൂടുതല്‍ മനസിലാക്കാന്‍ തോന്നുന്നു. ബിഗ് ബോസില്‍ എത്തിയാല്‍ അവരെ കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ സാധിക്കും” രഞ്ജിനി ഹരിദാസ് പറഞ്ഞു.

Read Also: റിമയുടേയും പാർവതിയുടേയും കാലിഫോർണിയൻ സായാഹ്നങ്ങൾ

ബിഗ് ബോസ് പരിപാടി തന്റെ ജീവിതത്തെ ഏറെ സ്വാധീനിച്ചെന്നും രഞ്ജിന് പറഞ്ഞു. പുതിയ കുറേ അനുഭവങ്ങള്‍ ലഭിച്ചു. ബിഗ് ബോസ് ഒരു സെലിബ്രിറ്റി ഷോയോ റിയാലിറ്റി ഷോയോ അല്ല. മറിച്ച് ഒരു കൂട്ടം അപരിചിതരും സുപരിചിതരുമായ ആളുകള്‍ക്കൊപ്പമുള്ള ജീവിതമാണ്. പല കാര്യങ്ങളും മനസിലാക്കാന്‍ അതിലൂടെ സാധിച്ചു എന്നും രഞ്ജിനി ഹരിദാസ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook