scorecardresearch

ഞാൻ വസീഗര തൂക്കി, അനുമോൾ കപ്പും: രേണു സുധി

ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുത്തതിനു ശേഷം എയർപോർട്ടിൽ എത്തിയപ്പോൾ രേണു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്

ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുത്തതിനു ശേഷം എയർപോർട്ടിൽ എത്തിയപ്പോൾ രേണു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്

author-image
Television Desk
New Update
Renu Sudhi

Bigg Boss malayalam Season 7: കൊല്ലം സുധിയുടെ ഭാര്യയായ രേണു സുധി സോഷ്യൽ മീഡിയയിലെ ശ്രദ്ധേയ താരമാണ്. അഭിമുഖങ്ങൾ, റീൽ വീഡിയോകൾ, ഷോർട്ട് ഫിലിമുകൾ എന്നിവയിലൂടെയാണ് രേണു പ്രേക്ഷകർക്ക് പരിചിതയായത്. ഇന്ന് സുധിയുടെ വിധവ എന്നതിനപ്പുറം ഒരു സെലിബ്രിറ്റി പരിവേഷം രേണുവിന് ലഭിച്ചിട്ടുണ്ട്.

Advertisment

Also Read: അനുമോളും അനീഷും 100 ദിവസം കൊണ്ട് ബിഗ് ബോസിൽ നിന്നും നേടിയത്; പ്രൈസ് മണി, കാർ, സാലറി, സമ്മാനങ്ങൾ... Bigg Boss Malayalam 7

ബിഗ് ബോസ് മത്സരാർത്ഥിയായിരുന്ന രേണു, മികച്ച പിന്തുണയുണ്ടായിരുന്നിട്ടും ഷോ പാതിവഴിയിൽ ക്വിറ്റ് ചെയ്തത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ ഫിനാലെയ്ക്ക് മുൻപുള്ള റീഎൻട്രിയിലെ വരവോടെ രേണു ബിഗ് ബോസ് പ്രേക്ഷകരെയും മത്സരാർത്ഥികളെയും ഞെട്ടിച്ചു. 

ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ എക്സ് മത്സരാർഥികളുടെ റിഎൻട്രി സമയത്ത് ശിംവാഗിയുടെ മ്യൂസിക് കൺസേർട്ട് ഹൗസിനുള്ളിൽ ഒരുക്കിയിരുന്നു. അതിനിടെ 'വസീഗര' എന്ന പാട്ട് പാടിയാണ് രേണു  എല്ലാവരേയും ഞെട്ടിച്ചത്. 

Advertisment

Also Read: Bigg Boss: ഒരേ അച്ചിൽ വാർത്ത രണ്ടു പിആർ വിജയങ്ങൾ

കഴിഞ്ഞ ദിവസം ഗ്രാൻഡ് ഫിനാലെ വേദിയിലും മോഹൻലാലിനു മുൻപിൽ 'വസീഗര'  പാട്ട് പാടി രേണു ശ്രദ്ധ കവർന്നിരുന്നു. 

ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുത്തതിനു ശേഷം എയർപോർട്ടിൽ എത്തിയപ്പോൾ രേണു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 'ഞാൻ വസീഗര തൂക്കി, അനുമോൾ കപ്പും തൂക്കി' എന്നായിരുന്നു രേണുവിന്റെ വാക്കുകൾ. 

Also Read: 2 ലക്ഷത്തിന്റെ ഫോൺ, ഒരു വീട്ടിലേക്കുള്ള മുഴുവൻ ഗൃഹോപകരണങ്ങളും ലക്ഷങ്ങൾ ശമ്പളവും; 100 ദിവസം കൊണ്ട് അനീഷ് നേടിയത്: Bigg Boss Malayalam 7 First Runner-Up

ബിഗ് ബോസിന് ശേഷവും ബുദ്ധിപൂർവ്വം കരിയർ പടുത്തുയർത്തുകയാണ് രേണു. ബിഗ് ബോസിൽ നൂറ് ദിവസം നിന്നാൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ തുക രേണു ഇപ്പോൾ സമ്പാദിക്കുന്നു.  കേരളത്തിൽ മാത്രമല്ല, വിദേശത്തുനിന്നും രേണുവിനെ തേടി ഉദ്ഘാടന ക്ഷണങ്ങൾ എത്തുന്നുണ്ട്. ദുബായിലും ബഹ്റൈനിലുമൊക്കെ പ്രമോഷനുമായി തിരക്കിലായിരുന്നു രേണു.
നെഗറ്റീവ് അഭിപ്രായങ്ങളെ പോലും പ്രശസ്തിയിലേക്ക് വഴിതിരിച്ചുവിട്ട രേണുവിന് ഇത് രാജയോഗമാണെന്നാണ് സോഷ്യൽ മീഡിയയുടെ പൊതുവെയുള്ള വിലയിരുത്തൽ. ബിഗ് ബോസിൽ നിന്നും പുറത്തുവന്ന ശേഷം തിരക്കുകളിൽ നിന്ന് തിരക്കുകളിലേക്ക് പോവുകയാണ് രേണു.

Also Read: ബിഗ് ബോസിൽ നിന്നും സിനിമയിലേക്ക്, ഇപ്പോഴിതാ സ്വപ്നവാഹനവും സ്വന്തമാക്കി; സന്തോഷം പങ്കിട്ട് ദിൽഷ

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: