scorecardresearch

ബിഗ് ബോസ് മത്സരാർത്ഥിയാവണോ? നിങ്ങൾ ചെയ്യേണ്ടതെന്ത്?

ഏഴാം സീസണിൽ കോമണറായി​ എത്തിയ അനീഷ് സെലിബ്രിറ്റി മത്സരാർത്ഥികളെയെല്ലാം മറികടന്ന് ഫിനാലെ വരെ എത്തുകയും ഫസ്റ്റ് റണ്ണർ അപ്പ് പുരസ്കാരം സ്വന്തമാക്കുകയും ചെയ്തിരുന്നു

ഏഴാം സീസണിൽ കോമണറായി​ എത്തിയ അനീഷ് സെലിബ്രിറ്റി മത്സരാർത്ഥികളെയെല്ലാം മറികടന്ന് ഫിനാലെ വരെ എത്തുകയും ഫസ്റ്റ് റണ്ണർ അപ്പ് പുരസ്കാരം സ്വന്തമാക്കുകയും ചെയ്തിരുന്നു

author-image
Television Desk
New Update
How to Apply for Bigg Boss Malayalam Season 8

How to Apply for Bigg Boss Malayalam Season?

ഇന്ത്യയിൽ മാത്രമല്ല, ലോകത്തിലേക്ക് വച്ചു തന്നെ ഏറ്റവും ശ്രദ്ധേയമായതും ജനപ്രീതി നേടിയതുമായ റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിൽ ബിഗ് ബോസ് വിജയകരമായി അതിന്റെ ഏഴാം സീസൺ പൂർത്തായാക്കി കഴിഞ്ഞു. വിവിധ മേഖലകളിൽ നിന്നുള്ള സെലിബ്രിറ്റികൾ കൂടുതലായി മത്സരിക്കാൻ എത്തുന്ന ഈ ഷോയിൽ സാധാരണക്കാരും വന്ന് മാറ്റുരച്ചത് പ്രേക്ഷകർ കണ്ടതാണ്.

Advertisment

ഗോപിക, റസ്മിൻ ഭായ്, നിഷാന എൻ, നന്ദന, അനീഷ് എന്നിവരെല്ലാം കോമണർ മത്സരാർത്ഥിയായി ബിഗ് ബോസ് ഷോയിലേക്ക് എത്തിയവരാണ്. ഏഴാം സീസണിൽ കോമണറായി​ എത്തിയ അനീഷ് സെലിബ്രിറ്റി മത്സരാർത്ഥികളെയെല്ലാം മറികടന്ന് ഫിനാലെ വരെ എത്തുകയും ഫസ്റ്റ് റണ്ണർ അപ്പ് പുരസ്കാരം സ്വന്തമാക്കുകയും ചെയ്തിരുന്നു.

Also Read: പുതിയ കാർ, കോടികൾ, കിരീടം; 100 ദിവസം കൊണ്ട് അനുമോൾ നേടിയത്: Bigg Bossmalayalam 7 Winner Anumol

ബിഗ് ബോസ് മലയാളത്തിൽ മത്സരാർത്ഥിയായി പങ്കെടുക്കണമെന്ന് ആഗ്രഹിക്കുന്ന നിരവധി സാധാരണക്കാർ നമുക്കു ചുറ്റുമുണ്ട്. ഈ റിയാലിറ്റി ഷോയിലേക്ക് അപേക്ഷിക്കാൻ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടത് എന്നു നോക്കാം. 

Advertisment

പ്രധാനമായും രണ്ടുതരത്തിലാണ് ബിഗ് ബോസ് ഷോയിലേക്ക് മത്സരാർത്ഥികളെ കണ്ടെത്തുന്നത്. ആദ്യത്തേത് ഫേസ് വാല്യൂ ഉള്ള സെലിബ്രിറ്റികളെ ചാനലും ഷോയുടെ അണിയറപ്രവർത്തകരും നേരിട്ട് വിളിക്കുന്ന രീതിയാണ്. തിരഞ്ഞെടുത്ത വ്യക്തികളെ പ്രൊഡക്ഷൻ ടീം നേരിട്ട് ക്ഷണിക്കുകയാണ് ചെയ്യുന്നത്. സിനിമ, സീരിയൽ, സോഷ്യൽ മീഡിയ, കായികം തുടങ്ങി സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിന്നുള്ള വ്യക്തിത്വങ്ങളെയാണ് അണിയറപ്രവർത്തകർ ഷോയിലേക്ക് ക്ഷണിക്കുക. 

Also Read: പുള്ളി ഇനി വീട്ടിൽ വന്ന് പെണ്ണ് ചോദിച്ചാലും എനിക്ക് പറ്റില്ല: അനുമോൾ, Bigg Boss

മറ്റൊന്ന്, ഷോയിലേക്ക് സാധാരണക്കാരെ കൂടി ഉൾപ്പെടുത്താനായി ചാനൽ സംഘടിപ്പിക്കുന്ന ഓഡിഷൻ ആണ്. ബിഗ് ബോസിന്റെ പുതിയ സീസൺ ആരംഭിക്കുന്നതിന് മുമ്പ്,  ഏഷ്യാനെറ്റ് ഔദ്യോഗികമായി പൊതുജനങ്ങളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കും.

ചാനലിന്റെയോ പ്രൊഡക്ഷൻ ഹൗസിന്റെയോ വെബ്സൈറ്റിൽ ഓഡിഷനുള്ള ഫോം ലഭ്യമാകും. ആ ഫോമുകൾ പൂരിപ്പിച്ച് ​ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കുക എന്നതാണ് ആദ്യപടി. വ്യക്തിഗത വിവരങ്ങൾ, വിദ്യാഭ്യാസം, തൊഴിൽ, ഹോബികൾ തുടങ്ങിയ കാര്യങ്ങളെല്ലാം  കൃത്യമായി നൽകുക. ഒപ്പം ഓരോരുത്തരും അവരുടെ വ്യക്തിത്വം എടുത്തു കാണിക്കുന്ന ഒരു ചെറിയ വീഡിയോയും അപ്‌ലോഡ് ചെയ്യണം.  നിങ്ങളുടെ തനതായ വ്യക്തിത്വം, കാഴ്ചപ്പാടുകൾ, താൽപര്യങ്ങൾ, കഴിവുകൾ എന്നിവ അണിയറപ്രവർത്തകർക്ക് മുന്നിൽ അവതരിപ്പിക്കാനുള്ള അവസരമാണിത്. നിങ്ങൾ ആരാണ്, നിങ്ങളുടെ സ്വഭാവം എന്താണ്, ബിഗ് ബോസ് ഹൗസിൽ നിങ്ങൾ എങ്ങനെ വ്യത്യസ്തനാകും? ചുരുക്കത്തിൽ, നിങ്ങളെന്തുകൊണ്ട് ഈ ഷോയിൽ വേണം എന്ന് തെളിയിക്കുക. 

Also Read: സമ്മാനത്തുകയേക്കാൾ പ്രതിഫലം വാങ്ങിയ അനുമോൾ; ബിഗ് ബോസ് 7 ഫൈനലിസ്റ്റുകളുടെ പ്രതിഫല കണക്കുകൾ: Bigg Boss Malayalam 7

നന്നായി സംസാരിക്കാനും ആകർഷകമായി പെരുമാറാനുമൊക്കെ കഴിയുന്ന വ്യക്തിത്വമാണ് നിങ്ങളെങ്കിൽ ഓഡിഷനിലേക്ക് ക്ഷണം വരും. മികച്ച ഓൺലൈൻ അപേക്ഷകരെ വിവിധ റൗണ്ടുകളായുള്ള ഓഡിഷനുകൾക്കായി ക്ഷണിക്കും.  വിവിധ റൗണ്ടുകളായി നടത്തപ്പെടുന്ന​ ഓഡിഷനു ശേഷമാണ് ഷോയിലേക്ക് മത്സരാർത്ഥികളെ തിരഞ്ഞെടുക്കുക. പലപ്പോഴും കോമണർ കണ്ടസ്റ്റന്റിനു വേണ്ടിയുള്ള ഓഡിഷൻ സ്പോൺസർമാരാണ് നടത്താറുള്ളത്. മൈജി നടത്തിയ കോണ്ടസ്റ്റിലൂടെയാണ് കോമണർ മത്സരാർത്ഥിയായി അനീഷ് തിരഞ്ഞെടുക്കപ്പെട്ടതും ഏഴാം സീസണിലെ മത്സരാർത്ഥിയായി എത്തിയതും. 

ഓഡിഷനിൽ പങ്കെടുക്കും മുൻപ് എന്തൊക്കെ മുന്നൊരുക്കങ്ങൾ നടത്താം. നിങ്ങൾ ഒരു സാധാരണക്കാരനാണെങ്കിൽ പോലും ബിഗ് ബോസ് ടീമിന്റെ ശ്രദ്ധ നേടാൻ താഴെ പറയുന്ന കാര്യങ്ങൾ സഹായകമാകും.

സോഷ്യൽ മീഡിയ സാന്നിദ്ധ്യം ശക്തമാക്കുക. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ സജീവമായിരിക്കുക. നിങ്ങളുടെ യഥാർത്ഥ സ്വഭാവം, കൃത്യമായ അഭിപ്രായങ്ങൾ, താൽപര്യങ്ങൾ എന്നിവ സോഷ്യൽ മീഡിയയിൽ തുറന്നു കാട്ടുക. ബിഗ് ബോസ് ടീം പുതിയ മത്സരാർത്ഥികളെ തിരഞ്ഞെടുക്കുമ്പോൾ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ വിലയിരുത്താറുണ്ട്. കല, കായികം, സാമൂഹ്യ സേവനം, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസിംഗ് എന്നിങ്ങനെ ഏതെങ്കിലും മേഖലയിൽ സജീവമായി ഇടപെഴകുന്നത് നിങ്ങൾക്ക് ബോണസ് പോയിന്റാകാം. 

Also Read: അനീഷിന് സർപ്രൈസായി 10 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസ്; പ്രഖ്യാപിച്ച് ബിഗ് ബോസ് സ്പോൺസർ

അടുത്ത സീസണിനായുള്ള എല്ലാ വിവരങ്ങളും ഏഷ്യാനെറ്റിന്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിൽ (വെബ്സൈറ്റ്/സോഷ്യൽ മീഡിയ പേജുകൾ) അണിയറപ്രവർത്തകർ പങ്കുവയ്ക്കാറുണ്ട്. ഈ ഔദ്യോഗിക അറിയിപ്പുകൾ മാത്രം മുഖവിലയ്ക്ക് എടുക്കുക. കഴിഞ്ഞ സീസണിലൊക്കെ ബിഗ് ബോസിലേക്കുള്ള ഓഡിഷൻ എന്ന പേരിൽ പലരും വ്യാജമായ ഓഡിഷനുകൾ നടത്തിയത് വാർത്തയായിരുന്നു. അത്തരത്തിലുള്ള വ്യാജമായ ഓഡിഷനുകൾക്ക് തലവച്ചുകൊടുക്കാതിരിക്കുക. 

Also Read: നൂറയുടെ ജന്മദിനം ആഘോഷിച്ച് ബിഗ് ബോസ് താരങ്ങൾ; ആദിലയുടെ സർപ്രൈസ് ഗിഫ്റ്റ്

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: