scorecardresearch

കുട്ടിച്ചാത്തനിലെ കുട്ടി താരം ഇന്ന് ഡോക്ടർ; വൈറലായി ശ്രദ്ധ ഗോകുൽ

ഡാൻസ് പാർട്ടി ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് എത്തിയ ശ്രദ്ധ ഗോകുലിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്

ഡാൻസ് പാർട്ടി ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് എത്തിയ ശ്രദ്ധ ഗോകുലിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്

author-image
Television Desk
New Update
Hello Kuttichathan Actress  | Dr Shraddha Gokul

ഹലോ കുട്ടിച്ചാത്തനിൽ ശ്രദ്ധ ഗോകുൽ

12 വർഷങ്ങൾക്ക് മുമ്പാണ് ഏഷ്യാനെറ്റിൽ ഹലോ കുട്ടിച്ചാത്തൻ സീരിയൽ സംപ്രേക്ഷണം ചെയ്തത്.  കുട്ടിച്ചാത്തനിലെ കുട്ടി താരങ്ങളെല്ലാം മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരായി മാറി. വർഷ എന്ന കഥാപാത്രത്തെ ആയിരുന്നു സീരിയലിൽ  ശ്രദ്ധ അവതരിപ്പിച്ചത്. അതിനാൽ തന്നെ ശ്രദ്ധ എന്ന പേരിനേക്കാൾ പ്രേക്ഷകർക്ക് പരിചയം വർഷയെ ആവും.   നാലു കുട്ടി സുഹൃത്തുക്കൾക്കിടയിലേയ്ക്ക് കുട്ടിച്ചാത്തൻ എത്തുന്നതും ശേഷമുള്ള രസകരമായ സംഭവങ്ങളുമായിരുന്നു സീരിയലിന്റെ പ്രമേയം. കുട്ടികളെ വലിയ രീതിയിൽ ആകർഷിക്കാനും ഈ സീരിയലിനു സാധിച്ചു. 

Advertisment

ബാലതാരങ്ങളായി എത്തുന്ന മിക്ക കുട്ടി അഭിനേതാക്കളെല്ലാം ഒരു ഘട്ടം കഴിഞ്ഞാൽ പഠനത്തിലേക്ക് ശ്രദ്ധയൂന്നി അഭിനയത്തോട് താൽക്കാലികമായി വിട പറയാറാണ് പതിവ്. ശ്രദ്ധയുടെ കാര്യവും മറ്റൊന്നായിരുന്നില്ല.  അന്ന് കൂടെ അഭിനയിച്ച താരങ്ങളൊക്കെ അഭിനയത്തിലും കലാരംഗത്തും ചുവടുറപ്പിച്ചപ്പോൾ ശ്രദ്ധ ഫിലിപ്പിൻസിൽ തന്റെ പഠനവുമായി തിരക്കിലായിരുന്നു. മെഡിസിൻ പഠനം പൂർത്തിയാക്കിയ ശ്രദ്ധ ഇപ്പോഴൊരു ഡോക്ടറാണ്. 

വർഷങ്ങൾക്ക് ശേഷം അഭിനയത്തിലേയ്ക്ക് തിരികെ എത്തിയിരിക്കുക ആണ് ശ്രദ്ധ. വിഷ്ണു ഉണ്ണികൃഷ്ണൻ , ഷൈൻ ടോം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സോഹൻ സീനു ലാൽ ഒരുക്കുന്ന ചിത്രമാണ് ഡാൻസ് പാർട്ടിയിലൂടെ ആണ് തിരിച്ചുവരവ്. ഇടക്കാലത്ത് ദുൽഖർ സൽമാൻ ചിത്രം പട്ടം പോലെയിൽ നായികയുടെ അനിയത്തിയായും ശ്രദ്ധ വേഷമിട്ടിരുന്നു. അഭിനേത്രി മാത്രമല്ല നല്ലൊരു ഡാൻസർ കൂടിയാണ് ഈ പെൺകുട്ടി. അവതാരക എന്ന രീതിയിലും കഴിവു തെളിയിച്ചിട്ടുണ്ട്.

Advertisment

ഡാൻസ് പാർട്ടി ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെത്തിയ ശ്രദ്ധയുടെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. ഡാൻസ് പാർട്ടിയിൽ  പ്രധാന കഥാപാത്രമായാണ് ശ്രദ്ധ എത്തുന്നത് എന്നാണ് റിപ്പോർട്ട്. 

Check out More Television Stories Here 

Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: