മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ജിപി എന്ന പേരിൽ അറിയപ്പെടുന്ന ഗോവിന്ദ് പദ്മസൂര്യ. നടനായും അവതാരകനായും യൂട്യൂബറായും നിറഞ്ഞു നിൽക്കുന്ന ജിപിക്ക് നിരവധി ആരാധകരാണ് ഉള്ളത്. ഇപ്പോഴിതാ, മൂന്ന് വർഷത്തിനു ശേഷം പുതിയ ലുക്കിൽ എത്തിയിരിക്കുകയാണ് ജിപി.
ജിപി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ തന്റെ പുതിയ ലുക്ക് ആരാധകരുമായി പങ്കുവച്ചത്. “മൂന്ന് വർഷത്തിനു ശേഷം” എന്ന അടികുറിപ്പോടെ താടി ഒഴിവാക്കിയ ചിത്രമാണ് ജിപി പങ്കുവച്ചിരിക്കുന്നത്.
നിരവധി ആരാധകരാണ് ജിപിയുടെ വീഡിയോക്ക് കമന്റ് ചെയ്യുന്നത്. പതിനെട്ടുക്കാരനെ പോലെയുണ്ടെന്നും, പ്ലസ് ടൂ പയ്യനായെന്നുമാണ് ചിലരുടെ കമന്റ്. ജിപി അവതാരകനായെത്തിയ ഡി4 ഡാൻസ് കാലഘട്ടം ഓർക്കുന്നെന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്.
സംഗീത ആൽബത്തിലൂടെ ശ്രദ്ധേയനായ ജിപി പിന്നീട് ഡാഡി കൂൾ, വർഷം, പ്രേതം തുടങ്ങിയ സിനിമകളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ഒപ്പം ഡി4 ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ കൂടുതൽ ജനപ്രീതിയും ജിപിക്ക് ലഭിച്ചിരുന്നു.
ഒരിടവേളയ്ക്ക് ശേഷം കഴിഞ്ഞ വർഷം സീ കേരളത്തിന്റെ ‘മിസ്റ്റർ ആൻഡ് മിസ്സിസ്’ എന്ന റിയാലിറ്റി ഷോയിലൂടെ മിനിസ്ക്രീനിലേക്ക് ജിപി തിരിച്ചെത്തിയിരുന്നു. നടി ദിവ്യ പിള്ളക്കൊപ്പം ഷോയിൽ ജഡ്ജായാണ് ജിപി എത്തിയത്. അതിനിടയിൽ ജിപി തുടങ്ങിയ യൂട്യൂബ് ചാനലും ഒരുപാട് ആരാധകരെ ജിപിക്ക് സമ്മാനിച്ചിരുന്നു.