Latest News

എന്നെ ജിപി എന്നാദ്യം വിളിക്കുന്നത് ഒരു പഞ്ചാബി കുട്ടിയാണ്: ഗോവിന്ദ് പത്മസൂര്യ

പഞ്ചാബിയായ അവന് പക്ഷെ ഗോവിന്ദ് പദ്മസൂര്യ എന്ന് ഉച്ചരിക്കാൻ പാടായിരുന്നു. അവനാണ് പേര് ചുരുക്കി ആദ്യം അവന്റെ സൗകര്യത്തിൽ ജിപി എന്ന് വിളിക്കുന്നത്

Govind Padmasoorya, Mr. and Mrs, Mr. and Mrs Reality Show, Govind Padmasoorya photos, Govind Padmasoorya videos

ഒരിടവേളക്ക് ശേഷം മലയാളികളുടെ പ്രിയ നടൻ ഗോവിന്ദ് പദ്മസൂര്യ എന്ന ജിപി മിനി സ്‌ക്രീനിലേക്ക് തിരിച്ചുവന്നിരിക്കുകയാണ്. സീ കേരളത്തിന്റെ ‘മിസ്റ്റർ ആൻഡ് മിസ്സിസ്’ എന്ന പുതിയ റിയാലിറ്റി ഷോയുടെ വിധികർത്താവായാണ് ഇത്തവണ ജിപി എത്തുന്നത്. ഇതാദ്യമായാണ് താരം ഒരു റിയാലിറ്റി ഷോയിൽ വിധികർത്താവായി എത്തുന്നത്. കോവിഡ് കാലത്തെ തൻ്റെ അനുഭവങ്ങളും വരാനിരിക്കുന്ന പുതിയ പ്രൊജക്ടുകളുടെ വിശേഷങ്ങളും പങ്കുവയ്ക്കുകയാണ് ജിപി.

“ടെലിവിഷനിലേക്കുള്ള തിരിച്ചു വരവ് സാധ്യമാക്കിയത് മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന ഷോയാണ്. എന്നാൽ ഈ പുതിയ റോൾ എനിക്കങ്ങനെ വലിയ വ്യത്യാസം ഉള്ളതായി തോന്നിയില്ല. ഒരു അവതാരകൻ എന്ന നിലയിലുള്ള അതേ ഉണർവും ഉത്സാഹവും തന്നെയാണ് മിസ്റ്റർ ആൻഡ് മിസ്സിസ് ഫ്ലോറിൽ എനിക്ക് അനുഭവിക്കാൻ കഴിഞ്ഞത്. നമ്മൾ ചെയ്യുന്നത് ജനങ്ങൾക്ക് ഇഷ്ടപെടുന്നുവെന്നറിയുമ്പോഴാണ് ഒരു അവതാരകൻ, നടൻ എന്ന നിലയിൽ സംതൃപ്തി ഉണ്ടാവുന്നത്. ഷോയുടെ ആദ്യ എപ്പിസോഡ് ഇഷ്ടപെട്ടതായി നിരവധി പേർ വിളിച്ചു പറഞ്ഞു.”

“നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമയമാണിത്. മിക്കവരും അവരുടെ വീടുകളിലാണ്. ഭാവിയെക്കുറിച്ചൊക്കെ വലിയ ആശങ്ക തോന്നുന്ന സമയമാണ് ഇത്. ഈ അവസരത്തിൽ അവർക്ക് ആ പിരിമുറുക്കത്തിൽ നിന്ന് ഒരു മാറ്റമുണ്ടാക്കാൻ ഇത്തരം വിനോദ പരിപാടികൾ സഹായിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്,” ‘മിസ്റ്റർ ആന്റ് മിസ്സിസ്’ ഷോയെ കുറിച്ച് ഗോവിന്ദ് പത്മസൂര്യ പറഞ്ഞു.

ഗോവിന്ദ് പദ്മസൂര്യ ജിപി ആയി മാറിയ കഥ

എൻ്റെ ഹയർ സെക്കണ്ടറി വിദ്യാഭ്യാസം ഒരു ഇന്റർനാഷണൽ സ്കൂളിൽ ആയിരുന്നു. അവിടത്തെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നുള്ളവരാണ്. മലയാളികൾ വളരെ കുറവായിരുന്നു. ഒരു അഞ്ചാം ക്ലാസ്സുകാരൻ അവിടെ വെച്ച് ഒരിക്കൽ എന്നോട് എന്റെ പേര് ചോദിച്ചു. ഞാൻ ഗോവിന്ദ് പദ്മസൂര്യ എന്ന മറുപടി പറഞ്ഞു. പഞ്ചാബിയായ അവന് പക്ഷെ ഗോവിന്ദ് പദ്മസൂര്യ ഉച്ചരിക്കാൻ പാടായിരുന്നു. അവനാണ് പേര് ചുരുക്കി ആദ്യം അവന്റെ സൗകര്യത്തിൽ ജിപി എന്ന് വിളിക്കുന്നത്. കോളേജിൽ പഠിക്കുമ്പോൾ എൻറെ സുഹൃത്തുക്കൾ എന്നെ മുഴുവൻ പേരിലും വിളിക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് പറഞ്ഞിരുന്നു, അതിനാൽ അവർ അതിൽ നിന്ന് സൂര്യ എന്ന് മാത്രം എടുത്തു. ടെലിവിഷനിൽ വന്നപ്പോൾ നീണ്ട എൻ്റെ പേര് വിളിക്കുന്നത് അത്ര സുഖമാകില്ലന്ന് കണ്ടു വിളിക്കാൻ കൂടുതൽ സൗകര്യപ്രദമായ ജിപി തന്നെ ഉറപ്പിച്ചു. ആ അഞ്ചാം ക്ലാസ്സുകാരൻ വിളിച്ച പേരാണ് ജിപി. ഇപ്പോൾ എന്നെ എല്ലാവരും വിളിക്കുന്നത് ജിപി എന്ന് തന്നെയാണ്.

അല്ലുവിനൊപ്പം ‘അല വൈകുണ്ഠപുരമുലു’വിൽ

മലയാളം, തമിഴ്, തെലുങ്ക് എന്നീ മൂന്ന് വ്യവസായങ്ങൾക്ക് മൂന്ന് വ്യത്യസ്ത രീതിയിലുള്ള നിർമ്മാണ രീതികളുണ്ട്. പ്രേതം ചിത്രീകരിക്കാൻ 23 ദിവസമെടുത്തപ്പോൾ, തമിഴിൽ ‘കീ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഒരു നീണ്ട പ്രക്രിയയായിരുന്നു. ‘അല വൈകുണ്ഠപുരമുലു’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കാൻ നിരവധി മാസങ്ങളെടുത്തു. അവിടുത്തെ സിനിമ ഇൻഡസ്ട്രി വലുതാണ്. ഞാൻ തെലുങ്ക് സിനിമയിൽ അഭിനയിക്കുമ്പോൾ തന്നെ അതിൽ ജയറാം, സമുദ്രകനി, തബു തുടങ്ങി നിരവധി സീനിയർ താരങ്ങളും ഉണ്ടായിരുന്നു. അത് വലിയ രീതിയിൽ നമ്മളെ സഹായിച്ചിട്ടുണ്ട്. ഒരു വലിയ താരമായിട്ട് കൂടി അല്ലു അർജ്ജുൻ വളരെയധികം സഹായിച്ചിട്ടുണ്ട്. ഒരു നടനെന്ന നിലയിൽ എനിക്ക് നിരവധി പുതിയ കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞിട്ടുണ്ട്.

Read more: ദീപ്തിയുടെ സൂരജേട്ടനല്ല, ഇനി കാർത്തികയുടെ അരുൺ: പുതിയ സീരിയലിന്റെ വിശേഷങ്ങളുമായി വിവേക് ഗോപൻ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Govind padmasoorya interview mr mrs reality show zee keralam

Next Story
Uppum Mulakum: എനിക്ക് മീമി കൂട്ടി തിന്നാനാണ് ഫോൺ, നീലുവമ്മയോട് കുറുമ്പ് പറഞ്ഞ് പാറുക്കുട്ടി; വീഡിയോUppum mulakum parukkutty, parukutty video, parukutty panipaali song, പാറുക്കുട്ടി, Biju Sopanam, uppum mulakum series latest episodes , latest episode, ഉപ്പും മുളകും പാറുക്കുട്ടി, Parukutty Uppum Mulakum, Uppum Mulakum Parukutty, uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express