ജിപി വിവാഹിതനായോ? ആരാധകർ ചോദിക്കുന്നു

നടി ദിവ്യ പിള്ളയ്ക്ക് ഒപ്പം തുളസിമാല അണിഞ്ഞ് വിവാഹവേഷത്തിൽ നിൽക്കുന്ന ജിപിയുടെ ചിത്രമാണ് വൈറലാവുന്നത്

Govind Padmasoorya , GP. Govind Padmasoorya wedding rumor

മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകനും നടനുമൊക്കെയാണ് ഗോവിന്ദ് പത്മസൂര്യ എന്ന ജിപി. നിരവധി ആരാധകരും ജിപിയ്ക്ക് ഉണ്ട്. ഇപ്പോഴിതാ, ആരാധികമാരെ എല്ലാം അങ്കലാപ്പിൽ ആക്കുകയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വിവാഹഫോട്ടോ. നടി ദിവ്യ പിള്ളയ്ക്ക് ഒപ്പം തുളസിമാല അണിഞ്ഞ് വിവാഹവേഷത്തിൽ നിൽക്കുന്ന ജിപിയുടെ ചിത്രമാണ് ശ്രദ്ധ നേടുന്നത്. താരം രഹസ്യമായി വിവാഹിതനായോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

Govind Padmasoorya , GP. Govind Padmasoorya wedding rumor

ചിത്രത്തെ കുറിച്ച് ഗോവിന്ദ് പത്മസൂര്യയോ ദിവ്യയോ പ്രതികരിച്ചിട്ടില്ല. അതേ സമയം ഇരുവരും ഒന്നിച്ചെത്തുന്ന ‘മിസ്റ്റർ & മിസ്സിസ്സ്’ എന്ന റിയാലിറ്റി ഷോയുടെ ഫൈനൽ എപ്പിസോഡിന്റെ ഷൂട്ടിൽ നിന്നുള്ളതാണ് ചിത്രമെന്നും അഭ്യൂഹമുണ്ട്. എന്തായാലും എന്താണ് ചിത്രത്തിനു പിന്നിലെ സത്യാവസ്ഥ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ജിപി ആരാധകർ. മാർച്ച് 21ന് ഞായറാഴ്ചയാണ് ‘മിസ്റ്റർ & മിസ്സിസ്സ്’ എന്ന റിയാലിറ്റി ഷോയുടെ ഗ്രാൻഡ് ഫിനാലെ.

ഒരിടവേളയ്ക്ക് ശേഷം സീ കേരളത്തിന്റെ ‘മിസ്റ്റർ ആൻഡ് മിസ്സിസ്’ എന്ന റിയാലിറ്റി ഷോയിലൂടെ മിനിസ്ക്രീനിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ജിപി. ദിവ്യ പിള്ളയും ഷോയിൽ ജിപിയ്ക്ക് ഒപ്പം ജഡ്ജായി എത്തുന്നുണ്ട്.

Read more: എന്നെ ജിപി എന്നാദ്യം വിളിക്കുന്നത് ഒരു പഞ്ചാബി കുട്ടിയാണ്: ഗോവിന്ദ് പത്മസൂര്യ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Govind padmasoorya divya pillai in wedding attire picture of mr mrs judges sparks rumours

Next Story
Bigg Boss Malayalam Season 3 Latest Episode 19 March Highlights: സൂര്യയും സജ്നയും ഫിറോസും ജയിലിലേക്ക്Bigg Boss, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination
The moderation of comments is automated and not cleared manually by malayalam.indianexpress.com